Amazon Special Deal: ഈ ഓണത്തിന് സ്വപ്നഫോൺ വാങ്ങാം, iPhone 15 യെല്ലോ കളർ 56000 രൂപയ്ക്ക്!

Updated on 27-Aug-2025
HIGHLIGHTS

യെല്ലോ കളറിലുള്ള ഐഫോൺ 15-നാണ് ഡിസ്കൌണ്ട്

69,900 രൂപയാണ് ഫോണിന്റെ ഒറിജിനൽ വില

128ജിബി യെല്ലോ വേരിയന്റിന് മാത്രം 13000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ട് ലഭിക്കുന്നു

Amazon Special Deal iPhone 15: ഈ ഓണത്തിന് നിങ്ങളുടെ സ്വപ്ന ഫോൺ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ആമസോൺ 128ജിബി ഐഫോൺ 15 56000 രൂപ റേഞ്ചിൽ വിൽക്കുന്നു. ഇതൊരു പരിമിതകാല ഓഫറായതിനാൽ സമയം പാഴാക്കണ്ട. യെല്ലോ കളറിലുള്ള ഐഫോൺ 15-നാണ് ഡിസ്കൌണ്ട്. ഓഫർ വിശദമായി മനസിലാക്കാം.

iPhone 15 Amazon ഓഫർ

ആമസോണിൽ ഐഫോൺ 15 യെല്ലോ കളർ വേരിയന്റിന് മാത്രമാണ് ഇപ്പോൾ ഇളവുള്ളത്. 69,900 രൂപയാണ് ഫോണിന്റെ ഒറിജിനൽ വില. എന്നാൽ 128ജിബി യെല്ലോ വേരിയന്റിന് മാത്രം 13000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ട് ലഭിക്കുന്നു. 19 ശതമാനം കിഴിവിൽ സ്മാർട്ഫോൺ വിൽക്കുന്നത് 56,590 രൂപയ്ക്കാണ്. ഇത് ബാങ്ക് ഡിസ്കൌണ്ടോ, എക്സ്ചേഞ്ച് ഡീലോ ഉൾപ്പെടുത്താതെയുള്ള വിലയാണ്.

amazon special deal yellow iphone 15 at 56000 rs

മഞ്ഞ നിറത്തിലുള്ള ആപ്പിൾ ഐഫോൺ 15 സ്മാർട്ഫോൺ 47,200 രൂപയ്ക്ക് എക്സ്ചേഞ്ചിൽ വാങ്ങാം. ഇതിന് 2730 രൂപയുടെ ഇഎംഐ ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നു.

ഐഫോൺ 15 യെല്ലോ സ്മാർട് ഫോൺ പ്രത്യേകതകൾ

6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയുള്ള ഫോണാണ് ഐഫോൺ 15. ഇതിൽ ഡൈനാമിക് ഐലൻഡ് ഫീച്ചറാണ് കൊടുത്തിരിക്കുന്നത്. അലുമിനിയം ഫ്രെയിമിലാണ് ഈ ആപ്പിൾ ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിൽ കളർ-ഇൻഫ്യൂസ്ഡ് ഗ്ലാസ് ബാക്കുണ്ട്.

ഫേസ് ഐഡി, എമർജൻസി എസ്ഒഎസ്, ക്രാഷ് ഡിറ്റക്ഷൻ തുടങ്ങിയ സെക്യൂരിറ്റി ഫീച്ചറുകളും ഐഫോൺ 15 ഫോണിനുണ്ട്. ശക്തമായ A16 ബയോണിക് ചിപ്പ് ആണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്.

ഇതിൽ 48MP പ്രൈമറ ക്യാമറയാണ് കൊടുത്തിരിക്കുന്നത്. മുമ്പത്തെ ബേസിക് വേരിയന്റിലെല്ലാം 12MP ക്യാമറയായിരുന്നു. ഇതിൽ നിന്ന് വലിയൊരു അപ്‌ഗ്രേഡ് ഐഫോൺ 15-ന് ലഭിച്ചത്. ഈ ഹാൻഡ്സെറ്റിൽ 12MP അൾട്രാ വൈഡ് ക്യാമറയും കൊടുത്തിട്ടുണ്ട്.

ഐഫോൺ 15 യെല്ലോ വേരിയന്റിലും മികച്ച ബാറ്ററി ലൈഫ് ഉറപ്പ് ചെയ്യുന്നു. ഇതിൽ ലൈറ്റ്നിംഗ് പോർട്ടിന് പകരം USB-C പോർട്ട് ഉപയോഗിച്ചിരിക്കുന്നു. ഇത് ചാർജിംഗ് കൂടുതൽ വേഗത്തിലാക്കുന്നു. IP68 റേറ്റിങ്ങുള്ള സ്മാർട്ഫോണാണ് ഐഫോൺ 15. ഇത് വെള്ളവും പൊടിയും പ്രതിരോധിക്കും. 5G കണക്ടിവിറ്റിയും ഐഫോൺ 15-ൽ ലഭിക്കുന്നു. കൂടാതെ Wi-Fi 6, ബ്ലൂടൂത്ത് 5.3 തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളും ഐഫോൺ 15-നുണ്ട്.

Also Read: 98 inch QLED TV: പകുതി വിലയ്ക്ക് 4K റെസല്യൂഷൻ TCL Smart TV വാങ്ങാം, ഈ Limited Offer വിട്ടുകളയല്ലേ…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :