Redmi Note 14 Pro Plus
Redmi Note 14 Pro Plus Deal: Amazon Great Indian Festival സെയിൽ തകൃതിയായി മുന്നേറുന്നു. ഇന്ത്യക്കാർ കാത്തിരിക്കുന്ന ഈ സെയിൽ മാമാങ്കത്തിൽ നിങ്ങളുടെ പ്രിയപ്പെട്ട പല ഫോണുകൾക്കും വമ്പിച്ച ഇളവ്. ഇതിൽ പ്രധാനപ്പെട്ട ഒരു ഡീലാണ് Redmi Note 14 Pro Plus സ്മാർട്ഫോണിന് ലഭിക്കുന്നത്. പുതിയൊരു സ്മാർട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആമസോൺ GIF Sale 2025 പ്രയോജനപ്പെടുത്താം.
പുതിയ മിഡ്-റേഞ്ച് ഓപ്ഷൻ നോക്കുന്നവർക്ക് റെഡ്മി നോട്ട് സീരീസിലെ ഫോൺ വിനിയോഗിക്കാം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ എക്കാലത്തെയും കുറഞ്ഞ വിലയിൽ റെഡ്മി നോട്ട് 14 പ്രോ പ്ലസ് വിൽക്കുന്നുണ്ട്. ഓഫറിനെ കുറിച്ച് അറിഞ്ഞാലോ!
ഈ ഫോണുകൾ 34,999 രൂപ വിലയിലാണ് പുറത്തിറക്കിയത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ Rs 26,998 രൂപയ്ക്ക് റെഡ്മി ഫോൺ ലഭിക്കും. എസ്ബിഐ ബാങ്ക് ഓഫറിലൂടെ 1250 രൂപ കിഴിവുണ്ട്. ഇത് കൂടി ചേർത്താൽ ഫോൺ 25000 രൂപ റേഞ്ചിൽ ഹാൻഡ്സെറ്റ് വാങ്ങാം. 1,309 രൂപയുടെ ഇഎംഐ ഡീൽ ഇതിന് ലഭിക്കുന്നു.
ഇഎംഐ ഓപ്ഷനുകളും ഫോണിനുണ്ട്. അതുപോലെ നിങ്ങളുടെ പഴയ ഫോൺ കൊടുത്ത് റെഡ്മി നോട്ട് 14 പ്രോ പ്ലസ് വാങ്ങാനാകും.
6.67 ഇഞ്ച് 1.5K OLED പാനലിലാണ് റെഡ്മി നോട്ട് 14 പ്രോ പ്ലസ് നിർമിച്ചിരിക്കുന്നത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് കമ്പനി തരുന്നു. 120Hz റിഫ്രഷ് റേറ്റുള്ള സ്ക്രീനാണ് സ്മാർട്ഫോണിനുള്ളത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ റെഡ്മി നോട്ട് 14 പ്രോയ്ക്കുണ്ട്. ഇതിന് സ്‌നാപ്ഡ്രാഗൺ 7s Gen 3 ചിപ്‌സെറ്റാണ് നൽകിയിട്ടുള്ള്ത്. ഈ മികച്ച പ്രോസസർ 12GB വരെ റാമും 512GB സ്റ്റോറേജും സപ്പോർട്ടുള്ളതാണ്.
റെഡ്മി നോട്ട് 14 പ്രോ പ്ലസ് ഡ്യൂറബിലിറ്റിയിലും കേമനാണ്. ഇതിന് IP66 + IP68 + IP69 റേറ്റിങ്ങുണ്ട്. ഇത് പൊടിയും വെള്ളവും ഫലപ്രദമായി പ്രതിരോധിക്കുന്നു.
അടുത്തത് റെഡ്മി ഫോണിലെ പവർഫുൾ ബാറ്ററിയാണ്. ഇതിൽ 6,200 mAh ബാറ്ററി നൽകിയിരിക്കുന്നു. ഈ കരുത്തൻ ബാറ്ററി 90W വേഗത്തിൽ ചാർജിങ് നടത്തുന്നു.
ഫോണിന്റെ പിൻവശത്ത് മൂന്ന് ക്യാമറകളുണ്ട്. 50MP മെയിൻ ക്യാമറയും, 8MP അൾട്രാവൈഡ് ക്യാമറയും, 50MP ടെലിഫോട്ടോ ക്യാമറയും ഈ റിയർ സെൻസറുകളിലുണ്ട്. ഫോണിന് മുൻവശത്ത് സെൽഫികൾക്കായി 20MP ഫ്രണ്ട് ക്യാമറയുമുണ്ട്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെപ്തംബർ 23-ന് ആരംഭിച്ചു. ഈ ആമസോൺ ഫെസ്റ്റിവലിൽ GST Saving ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ജിഎസ്ടി നിരക്കുകളിലാണ് സെയിൽ സംഘടിപ്പിക്കുന്നത്. ടിവി ഉൾപ്പെടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് അതിനാൽ കൂടുതൽ വിലക്കുറവ് ലഭിക്കും. പുതിയ ജിഎസ്ടി നിയമം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്നു. എന്നുവച്ചാൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ലും ബാധകമാകും. സെയിൽ മാമാങ്കത്തിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ ജിഎസ്ടി നിരക്കുകളിൽ ലഭ്യമാകും. അതായത്, മുമ്പത്തെ 28% ന് പകരം 18% ജിഎസ്ടിയിൽ നിങ്ങൾക്ക് പർച്ചേസ് നടത്താം.
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.
Also Read: iPhone 13 Low Price Alert! ഒരു ഐഫോൺ നിങ്ങളുടെ സ്വപ്നമല്ലേ, എങ്കിലിതാ ഒന്നാന്തരം ഓഫർ!