20 എംപി ഡ്യൂവൽ ക്യാമറയിൽ എത്തിയ ഹോണർ 8X ഇപ്പോൾ 10999 രൂപയ്ക്ക്

20 എംപി ഡ്യൂവൽ ക്യാമറയിൽ എത്തിയ ഹോണർ 8X ഇപ്പോൾ 10999 രൂപയ്ക്ക്

 

Digit.in Survey
✅ Thank you for completing the survey!

ആമസോണിന്റെ ഫ്രീഡം സെയിൽ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു  ,ആഗസ്റ്റ് 8 മുതൽ ആഗസ്റ്റ് 11വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെSBI ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നതാണ് .ഇപ്പോൾ സ്മാർട്ട് ഫോണുകൾ ,ടെലിവിഷനുകൾ,എയർ കണ്ടിഷനുകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങൾക്കും SBI നൽകുന്ന 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ഹോണർ 8X സ്മാർട്ട് ഫോണുകൾ 10999 രൂപയ്ക്കും ഒപ്പം 10 ശതമാനം ക്യാഷ് ബാക്കിലും ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

ഹോണറിന്റെ 8X 

ഇതിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8x എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില 10999 രൂപയാണ്.കൂടാതെ 6 ജിബിയുടെ മോഡലിന് 12999 രൂപയും ആണ് വിലവരുന്നത് .

Experienced Social Media And Content Marketing Specialist View Full Profile