വൺപ്ലസ് 7 & വൺപ്ലസ് 7 പ്രൊ മോഡലുകൾ ഇപ്പോൾ 1500 രൂപയുടെ ഇൻസ്റ്റന്റ് വിലക്കുറവിൽ

HIGHLIGHTS

വൺപ്ലസ് 7 & വൺപ്ലസ് 7 പ്രൊ മോഡലുകൾ ഇപ്പോൾ 1500 രൂപയുടെ ഇൻസ്റ്റന്റ് വിലക്കുറവിൽ

 

Digit.in Survey
✅ Thank you for completing the survey!

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . .ഇതിൽ വൺ പ്ലസ് പുറത്തിറക്കിയ രണ്ടു സ്മാർട്ട് ഫോണുകളായ വൺ പ്ലസ് 7 & വൺ പ്ലസ് 7 പ്രൊ എന്നി സ്മാർട്ട് ഫോണുകൾക്ക് 1500  രൂപ ഇൻസ്റ്റന്റ് ക്യാഷ് ബാക്കും  ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ICICI ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ എക്സ്ട്രാ എക്സ്ചേഞ്ച് ഓഫറിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

വൺപ്ലസിന്റെ 7 പ്രൊ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ ഫ്ലൂയിഡ് അമലോഡ് ഡിസ്‌പ്ലേയിലാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 516 ppi ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ ഗെയിമുകൾ ഒക്കെ വളരെ മികച്ച രീതിയിൽ തന്നെ ഇതിൽ കളിക്കുവാൻ സാധിക്കുന്നു .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് വൺ പ്ലസ് 7 പ്രൊ മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾക്കുള്ളത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 4000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്കുണ്ട് .(വാർപ് ചാർജിങ് 30 )അതുപോലെ തന്നെ വളരെ മികച്ച ഫാസ്റ്റ് ചാർജിങ് ആണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .

വൺ പ്ലസ് 7 സ്മാർട്ട് ഫോണുകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.41 ഇഞ്ചിന്റെ ഒപ്റ്റിക്ക് അമലോഡ് ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .19.5:9 ഡിസ്‌പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് . Qualcomm Snapdragon 855 പ്രോസസറുകളിൽ തന്നെയാണ് ഈ മോഡലുകളുടെയും പ്രവർത്തനം .6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .

48 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .3,700mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .32999 രൂപമുതൽ 37999 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .

Experienced Social Media And Content Marketing Specialist View Full Profile