Amazon Christmas Sale: 108MP ക്യാമറ, Snapdragon പ്രോസസർ, Honor മിഡ് റേഞ്ച് പ്രീമിയം ഫോണുകൾക്ക് സ്പെഷ്യൽ ഓഫറുകൾ
ക്രിസ്മസ് പ്രമാണിച്ച് ആമസോണിൽ Honor Offers സംഘടിപ്പിച്ചിരിക്കുന്നു
20000 രൂപയ്ക്ക് താഴെയും, മുൻനിര സ്മാർട്ഫോണുകൾ 40000 രൂപ റേഞ്ചിലും ലഭിക്കുന്നതാണ്
100W വയേർഡ് ചാർജിങ്ങുള്ള സ്മാർട്ഫോണുകൾക്കും കിഴിവുണ്ട്
Amazon Christmas Sale 2024: ആമസോണിൽ ക്രിസ്മസ് പ്രമാണിച്ച് ഗംഭീര ഓഫറുകളാണ് ലഭിക്കുന്നത്. ക്രിസ്മസ് മധുരങ്ങളും, സമ്മാനങ്ങളും വീട് അലങ്കരിക്കാനുള്ളവയും തുടങ്ങിയവയ്ക്കെല്ലാം ഓഫറുകളുണ്ട്.
Surveyനിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനോ കുടുംബാംഗങ്ങൾക്കോ സമ്മാനം നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനും ഓഫറുകളുണ്ട്. പ്രിയപ്പെട്ടവർക്ക് ഒരു മികച്ച ഫോണാണോ സമ്മാനിക്കാൻ ആഗ്രഹിക്കുന്നത്? എങ്കിൽ Amazon Christmas പ്രമാണിച്ച് അതിശയകരമായ കിഴിവുകളും ക്യാഷ്ബാക്ക് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു.
Amazon Christmas Sale
ക്രിസ്മസ് പ്രമാണിച്ച് ആമസോണിൽ Honor Offers സംഘടിപ്പിച്ചിരിക്കുന്നു. ഹോണറിന്റെ പ്രീമിയം ഫോണുകളും, മിഡ് റേഞ്ച് മോഡലുകളും വിലക്കിഴിവിൽ വാങ്ങാമെന്നതാണ് ഓഫർ. 20000 രൂപയ്ക്ക് താഴെയും, മുൻനിര സ്മാർട്ഫോണുകൾ 40000 രൂപ റേഞ്ചിലും ലഭിക്കുന്നതാണ്.
Honor Christmas Offers

5800mAh ബാറ്ററി, 50MP OIS ക്യാമറ ഫീച്ചറുകളുള്ള ഫോണുകൾക്കാണ് ആമസോണിൽ ഓഫർ ലഭിക്കുന്നത്. 100W വയേർഡ് ചാർജിങ്ങുള്ള സ്മാർട്ഫോണുകൾക്കും കിഴിവുണ്ട്. 108MP വരെ സെൻസറുള്ളതും, ട്രിപ്പിൾ ക്യാമറയിൽ സജ്ജീകരിച്ചിരിക്കുന്നതുമായ ഫോണുകളാണിവ.
HONOR 200 Lite 5G: ഓഫറും പ്രത്യേകതകളും
താങ്ങാനാവുന്ന സ്മാർട്ട്ഫോൺ നോക്കുന്നവർക്ക് ഹോണർ 200 പ്രോയുടെ ടോൺ പതിപ്പ് വാങ്ങാം. 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 6080 പ്രോസസറിൽ പ്രവർത്തിക്കുന്നു.
ഇത് ലോഞ്ച് സമയത്ത് 24,999 രൂപ വിലയുള്ള ഫോണായിരുന്നു. ഇപ്പോൾ ആമസോണിൽ 18,998 രൂപയ്ക്ക് വാങ്ങാം. ഫോൺ 19,998 രൂപയ്ക്കാണ് സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ളതെങ്കിലും, 1000 രൂപയുടെ ബാങ്ക് ഓഫറുമുണ്ട്. എല്ലാ ബാങ്ക് കാർഡുകൾക്കും ഓഫർ ലഭ്യമാണ്. 18,250 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ച് കിഴിവും നേടാം. Buy From here.
ഹോണർ X9b 5G Christmas Sale
മെലിഞ്ഞ ഡിസൈനിൽ ശക്തമായ പെർഫോമൻസുള്ള ഫോണാണോ നോക്കുന്നത്? എങ്കിൽ ഹോണർ X9b നിങ്ങൾക്ക് ഏറ്റവും വിലക്കിഴിവിൽ സ്വന്തമാക്കാം.

120Hz റിഫ്രഷ് റേറ്റും, 6.78 ഇഞ്ച് വളഞ്ഞ AMOLED ഡിസ്പ്ലേയുമാണ് ഫോണിനുള്ളത്. ഇതിൽ ഉപയോഗിച്ചിരിക്കുന്നത് സ്നാപ്ഡ്രാഗൺ 6 ജെൻ 1 പ്രൊസസർ ആണ്.
108MP പ്രൈമറി ക്യാമറയാണ് ഹോണർ X9b-യിലുള്ളത്. ട്രിപ്പിൾ റിയർ ക്യാമറയിലെ മറ്റ് രണ്ടെണ്ണം 5MP, 2MP ലെൻസുമുണ്ട്. മികച്ച ക്യാമറ പ്രകടമുള്ള സ്മാർട്ഫോണാണിത്. ഇതിന്റെ ശരിക്കുള്ള വില 30,999 രൂപയാണ്. എന്നാൽ Christmas Special Offer വഴി 24998 രൂപയ്ക്ക് വാങ്ങാം. ഇവിടെ നിന്നും വാങ്ങൂ…
ഹോണർ 200 Pro 5G: പ്രത്യേകതകളും ഓഫറും
നൂതന ക്യാമറ ഫീച്ചറുകളുള്ള ഫോണാണ് ഹോണർ 200 പ്രോ. 120Hz റിഫ്രഷ് റേറ്റും, 1.5K റെസല്യൂഷനും സ്ക്രീനിനുണ്ട്. ഇതിന് 4000nits വരെയാണ് പീക്ക് ബ്രൈറ്റ്നെസ്.
6.78 ഇഞ്ച് ക്വാഡ്-കർവ്ഡ് AMOLED ഡിസ്പ്ലേ ഹോണർ 200 പ്രോയ്ക്കുണ്ട്. സ്നാപ്ഡ്രാഗൺ 8s Gen 3 പ്രോസസറാണ് സ്മാർട്ട്ഫോണിലെ പ്രോസസർ.
50 മെഗാപിക്സലാണ് ഹോണർ 200 പ്രോയുടെ പ്രൈമറി ക്യാമറ. ഇതിന് 12MP അൾട്രാ വൈഡ് ക്യാമറയും 50MP ടെലിഫോട്ടോ ലെൻസുമാണുള്ളത്. 59999 രൂപയിൽ നിന്ന് ഇപ്പോൾ വില 44999 രൂപയായി. Buy From Here.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile