Samsung Galaxy 5G പ്രീമിയം ഫോൺ 41000 രൂപയ്ക്ക് വാങ്ങാം, Amazon സ്പെഷ്യൽ ഡീൽ

Updated on 05-Nov-2025

41000 രൂപ റേഞ്ചിൽ സാംസങ് ഗാലക്സി സ്മാർട്ഫോൺ ഓൺലൈൻ പർച്ചേസ് ചെയ്യാം. ഇതിനായി Amazon ഗംഭീര കിഴിവ് അനുവദിച്ചിരിക്കുന്നു. ഫ്ലിപ്കാർട്ടിനേക്കാൾ വലിയ ഡിസ്കൌണ്ട് നിങ്ങൾക്ക് ആമസോണിൽ നിന്ന് നേടാം. Samsung Galaxy S24 5G ഫോണിന്റെ വിലയും ഫീച്ചറുകളും ഇപ്പോഴത്തെ ഓഫറും നോക്കാം.

Samsung Galaxy S24 5G Amazon Deal Price

സാംസങ് ഗാലക്സി എസ്24 5ജി കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് സീരീസിലെ സ്റ്റാൻഡേർഡ് മോഡലാണ്. പ്രീമിയം ഫീച്ചറും, അൾട്രാ മോഡലുകളേക്കാൾ വില കുറവുമാണ് ഇതിന്റെ പ്രത്യേകത. 8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ഫോണിന് വമ്പിച്ച ഇളവ് പ്രഖ്യാപിച്ചു.

128ജിബി സ്റ്റോറേജ് സാംസങ് ഗാലക്സി എസ്24 5ജി വിപണിയിൽ എത്തിയത് 74,999 രൂപയ്ക്കാണ്. എന്നാൽ ആമസോൺ ഇതിന് 44 ശതമാനത്തിന്റെ വമ്പിച്ച ഡീൽ ഓഫർ ചെയ്യുന്നു. ഫ്ലിപ്കാർട്ടിൽ ഇതേ സ്മാർട്ഫോൺ 47000 രൂപ റേഞ്ചിലാണ് വിൽക്കുന്നത്. എന്നാൽ ഗാലക്സി എസ്24 5ജി ആമസോൺ ഡീൽ വിലയിൽ 41,979 രൂപയാകുന്നു.

സാംസങ് ഗാലക്സി എസ്24 5ജി ബ്ലാക്ക് നിറത്തിലുള്ള ഫോണിനാണ് കിഴിവ്. ഇതിന് ആമസോൺ ബാങ്ക് ഓഫറൊന്നും നൽകുന്നില്ല. എങ്കിലും 41000 രൂപ റേഞ്ചിൽ ഫോൺ വാങ്ങാമെന്നത് നേട്ടമാണ്.

ഈ 5ജി സ്മാർട്ഫോൺ ആകർഷകമായ എക്സ്ചേഞ്ച് ഡീലും ആമസോൺ തരുന്നു. 39650 രൂപ വരെ എക്സ്ചേഞ്ചിൽ നിങ്ങൾക്ക് പർച്ചേസ് ചെയ്യാം. 2,035 രൂപയ്ക്ക് ഫോൺ ഇഎംഐയിൽ ലഭിക്കും. നിങ്ങൾക്ക് സാംസങ് 5ജി നോ കോസ്റ്റ് ഇഎംഐയിൽ 1,094 രൂപയ്ക്കും സ്മാർട്ഫോൺ വാങ്ങിക്കാവുന്നതാണ്.

സാംസങ് ഗാലക്സി എസ്24 5ജി ഫോണിന്റെ ഫീച്ചറും സ്പെസിഫിക്കേഷനും എന്തൊക്കെ?

സാംസങ് ഗാലക്‌സി എസ്24 5ജിയിൽ 6.2 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയുണ്ട്. ഈ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും 2,600 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. 8GB വരെ റാമും 512GB സ്റ്റോറേജുമുള്ള ചിപ്സെറ്റ് ഹാൻഡ്സെറ്റ് പിന്തുണയ്ക്കുന്നു. ഇത് സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറിലൂടെ കരുത്ത് തരുന്നു.

സാംസങ്ങിന്റെ ഏറ്റവും പുതിയ വൺ യുഐ 8 സോഫ്റ്റ് വെയറാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒഎസ് ഇതിലുണ്ട്. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 4,000mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്യുന്നത്.

Also Read: BSNL Dhamaka Plan: 30 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്ങും രണ്ടര ജിബി ഡാറ്റയും ചെറിയ വിലയ്ക്ക്!

സ്മാർട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയുണ്ട്. OIS പിന്തുണയ്ക്കുന്ന 50MP പ്രധാന സെൻസറുണ്ട്. 12MP അൾട്രാ-വൈഡ് ക്യാമറയും, 10MP ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. ഈ ഫോണിലെ പ്രൈമറി സെൻസർ 8K വീഡിയോ ക്യാപ്‌ചർ സപ്പോർട്ട് ചെയ്യുന്നു. ഗാലക്സി എസ്24 5ജിയുടെ മുൻവശത്ത് 12MP സെൽഫി ഷൂട്ടറുണ്ട്.

വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, എൻ‌എഫ്‌സി, യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-സി പോർട്ട് എന്നിവ ഫോണിലുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഇതിൽ IP68 സർട്ടിഫിക്കേഷനുണ്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :