ആൽക്കട്ടലിന്റെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി .4 ജി സപ്പോർട്ടോടു കൂടിയ സ്മാർട്ട് ഫോണുകളുടെ വില 2000 രൂപയാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .4.5 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .854×480 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് . Qualcomm Snapdragon 210 പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .
1 ജിബിയുടെ റാം ,8 ജിബിയുടെ ഇന്റെര്ണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .മെമ്മറി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കാം .1780 mAh ന്റെ ബാറ്ററി ലൈഫു ഇത് കാഴ്ചവെക്കുന്നുണ്ട് .5 മെഗാപിക്സൽ പിന് ക്യാമറ ,2 മെഗാപിക്സൽ മുൻ ക്യാമറ എന്നിവ ഇതിന്റെ മറ്റു സവിശേഷതകൾ .
2000 രൂപക്കു മികച്ച സവിശേഷതകളാണ് ആൽക്കട്ടലിന്റെ ഈ സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .3 ജി ,4ജി സപ്പോർട്ടോടു കൂടിയാണ് ഇത് വിപണിയിൽ എത്തുക .വളരെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ എന്ന് തന്നെ വിശേഷിപ്പിക്കാം .