iphone 16
iPhone 16 നിങ്ങൾക്ക് വാങ്ങണമെങ്കിൽ അതിനുള്ള ഒരു മികച്ച അവസരം പറഞ്ഞുതരാം. 68,000 രൂപയ്ക്ക് താഴെ ഈ മുൻനിര സ്മാർട്ഫോൺ വാങ്ങാനാകും. നിങ്ങൾ ചിലപ്പോൾ ഇങ്ങനെയൊരു ഓഫറിനെ കുറിച്ച് അറിഞ്ഞിരിക്കില്ല. ഐഫോൺ 16 കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിറക്കിയ ഫോണാണ്. ഇതിന് 79,900 രൂപയാണ് വിലയാകുന്നത്. എന്നാൽ പരിമിതകാലത്തേക്ക് ഗംഭീര ഡിസ്കൌണ്ട് ആമസോൺ നൽകുന്നു.
വിവിധ ബാങ്ക് ഓഫറുകളും ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ഫോണിന് ലഭ്യമാണ്. ഇന്റലിജൻസ് ഫീച്ചർ സപ്പോർട്ടും ഇതിനുണ്ട്. ഡ്യുവൽ ക്യാമറ യൂണിറ്റാണ് ഈ ഐഫോണിലുള്ളത്. ആമസോണിലെ iPhone 16 ഡീൽ എങ്ങനെയാണെന്ന് വിശദമായി അറിയാം.
ഐഫോൺ 16 നിലവിൽ 72,900 രൂപയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നുവച്ചാൽ ഫോൺ സാധാരണ വിൽക്കുന്ന വിലയിൽ നിന്ന് 7,000 രൂപ കുറച്ചു. ഉപഭോക്താക്കൾക്ക് 4,000 രൂപയുടെ ബാങ്ക് ഓഫറും ഇതിനുണ്ട്. SBI, ഐസിഐസിഐ ക്രെഡിറ്റ് കാർഡുകളിലൂടെ 4000 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കുന്നു. 68,900 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാനാകും.
3,284.57 രൂപയുടെ നോ- കോസ്റ്റ് ഇഎംഐ ഓഫറും ഇതിന് ലഭിക്കുന്നു. നോ-കോസ്റ്റ് ഇഎംഐ എന്നാൽ നിങ്ങൾക്ക് മാസഗഡുവിൽ പലിശ അടയ്ക്കേണ്ടതില്ല. ഇനി നിങ്ങൾ ഫോൺ മാറ്റി പുതിയ ഐഫോൺ വാങ്ങുകയാണെങ്കിൽ അതിനും സൌകര്യമുണ്ട്. 22,800 രൂപ വരെ എക്സ്ചേഞ്ച് ഡീലാണ് ആമസോൺ നൽകുന്നത്. 8,499.00 രൂപയ്ക്ക് ഐഫോൺ 16 AppleCare സേവനങ്ങൾക്കൊപ്പം Protect+ സൌകര്യവും ലഭിക്കും.
6.1 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഈ ഐഫോണിലുള്ളത്. HDR 10 സപ്പോർട്ടുള്ള ഡിവൈസാണിത്. ഫോൺ സ്ക്രീനിൽ ഡോൾബി വിഷൻ സപ്പോർട്ടും ലഭിക്കുന്നു. ഇതിന് 60 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. 8 ജിബി റാമും 512 ജിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനുമുള്ള ഫോണാണിത്. ഇതിൽ A18 പ്രോസസറാണ് കൊടുത്തിട്ടുള്ളത്. ഇത് iOS 18.2-ൽ പ്രവർത്തിക്കുന്നു.
AI സപ്പോർട്ട് ചെയ്യാനായി ഏറ്റവും പുതിയ Apple ഇന്റലിജൻസ് ഫീച്ചറും കൊടുത്തിട്ടുണ്ട്. 25W വയർഡ് ചാർജിംഗ്, 15W വയർലെസ് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. 4.5W റിവേഴ്സ് വയർഡ് ചാർജിങ്ങിനെയും ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 3,561mAh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഫോട്ടോഗ്രാഫിക്കായി, ഫോണിൽ ഡ്യുവൽ റിയർ ക്യാമറയുണ്ട്. ഇതിൽ 48 എംപി പ്രൈമറി ക്യാമറയും 12 എംപി അൾട്രാവൈഡ് സെൻസറും ഉൾപ്പെടുന്നു. സെൽഫി, വീഡിയോ കോളുകൾക്കായി ഐഫോൺ 16-ൽ 12MP ഫ്രണ്ട് ക്യാമറ കൊടുത്തിട്ടുണ്ട്. ക്യാമറ കൺട്രോൾ ബട്ടൺ വഴിയും വിഷ്വൽ ഇന്റലിജൻസ് ഫീച്ചർ ആക്സസുണ്ട്.
Also Read:200MP+10MP+12MP+10MP ക്യാമറയുള്ള Black Samsung ഫോണിന് Special ഓഫർ, ഫ്ലിപ്കാർട്ടിൽ!