Motorola Edge 50 Neo India Launch On 16 September specs officially confirmed
9000 രൂപ ഡിസ്കൗണ്ടിൽ 1TB കപ്പാസിറ്റിയുള്ള Motorola Edge 50 Neo ഫോൺ വാങ്ങാം. 50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും, 5000mAh ബാറ്ററിയുമുള്ള ഫോണിനാണ് കിഴിവ്. 20000 രൂപ റേഞ്ചിൽ മോട്ടറോള സ്മാർട്ഫോൺ പർച്ചേസ് ചെയ്യാം. ഫ്ലിപ്കാർട്ടിലാണ് Moto Edge 50 നിയോയ്ക്ക് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
മോട്ടറോള എഡ്ജ് 50 നിയോ 5G-യുടെ വിപണി വില 29,999 രൂപയാണ്. എന്നാൽ ഫ്ലിപ്കാർട്ടിൽ ഇതിന് വിലയാകുന്നത് 20,999 രൂപ മാത്രമാണ്. ഏകദേശം 30 ശതമാനം ഇളവിലാണ് സ്മാർട്ഫോൺ വിൽക്കുന്നത്. ഇത്രയും കുറഞ്ഞ വിലയ്ക്ക് പ്രീമിയം ഫീച്ചറുകളുള്ള ഒരു മുൻനിര സ്മാർട്ട്‌ഫോൺ ലഭിക്കുന്നത് അപൂർവ്വമായ ഓഫറാണ്.
7000 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ച് ബോണസും ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ നേടാം. 3,500 രൂപയുട നോ-കോസ്റ്റ് ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് അനുവദിച്ചിട്ടുണ്ട്.
6.4 ഇഞ്ച് വലിപ്പമുള്ള വലിയ പിഒഎൽഇഡി സ്‌ക്രീനാണ് ഫോണിലുള്ളത്. ഇതിന് 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കും. ഈ സ്മാർട്ഫോണിൽ 50MP പ്രൈമറി ക്യാമറ കൊടുത്തിട്ടുണ്ട്. 13MP അൾട്രാ-വൈഡ് ക്യാമറയും, 10MP ടെലിഫോട്ടോ ലെൻസും ഇതിൽ ഉൾപ്പെടുന്നു. ഫോണിലെ 50MP പ്രൈമറി ക്യാമറയിൽ സോണി LYTIA 700C സെൻസറാണ്.
വീഡിയോ റെക്കോഡിങ്ങിന് 4K UHD സപ്പോർട്ടുണ്ട്. 32 MP ഫ്രണ്ട് ക്യാമറയും ഇതിൽ കൊടുത്തിരിക്കുന്നു.
മീഡിയാടെക് ഡൈമൻസിറ്റി 7300 ചിപ്സെറ്റും ഈ സ്മാർട്ഫോണിലുണ്ട്. 68W ഫാസ്റ്റ് ചാർജിങ്ങിനെ മോട്ടോ എഡ്ജ് 50 നിയോ സപ്പോർട്ട് ചെയ്യുന്നു. 15W വയർലെസ് ചാർജിങ്ങിനെയും ഫോൺ പിന്തുണയ്ക്കുന്നു. ഒരു ദിവസത്തെ ബാറ്ററി ലൈഫുള്ള 4310 mAh ബാറ്ററി ഇതിലുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി IP68 റേറ്റിങ്ങുമുണ്ട്. USB ടൈപ്പ് സി ചാർജിങ് സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്.
ബ്ലൂടൂത്ത് 5.3, GPS, AGPS, LTEPP, SUPL, Glonass, Galileo കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഫോണിൽ നൽകിയിട്ടുണ്ട്.