Motorola Edge 50 Fusion
1,9000 രൂപയിൽ താഴെ Motorola Edge സ്മാർട്ഫോൺ വാങ്ങാം. സ്റ്റൈലിഷ് സ്മാർട്ട്‌ഫോൺ തിരയുന്നവർക്ക് മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ മികച്ച ഓപ്ഷനാണ്. 3D കർവ്ഡ് ഡിസ്‌പ്ലേയും വീഗൻ ലെതർ ബാക്ക് ഫിനിഷുമുള്ള ഫോണാണിത്. നേർത്ത ബെസലുകളുള്ള സ്ലീക്ക്, ലൈറ്റ്‌വെയ്റ്റ് ഫ്രെയിമാണ് ഫോണിലുള്ളത്.
Motorola Edge 50 Fusion ഇപ്പോൾ 4000 രൂപ കിഴിവിൽ വാങ്ങാം. ഇതിനായി ഫ്ലിപ്കാർട്ടിൽ ഒന്നാന്തരമൊരു ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇത് പരിമിതകാലത്തേക്ക് മാത്രമുള്ള കിഴിവാണെന്നതും ശ്രദ്ധിക്കുക.
ഫ്ലിപ്കാർട്ടിലെ ഈ മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ ഒരു മികച്ച ഡീലാണ്. മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ 4,000 രൂപയുടെ വിലക്കുറവിലാണ് വിൽക്കുന്നത്. 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള മോട്ടോ ഫോണിനാണ് ഇളവ്. ഒറിജിനൽ വില 25,999 രൂപയിൽ നിന്ന് 4000 രൂപ കുറച്ച് 18,999 രൂപയ്ക്ക് വിൽക്കുകയാണ്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിലൂടെ 5 ശതമാനം ക്യാഷ്ബാക്ക് നേടാം.
11,650 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ച് കിഴിവ് സ്വന്തമാക്കാം. ഇതിന് പുറമെ ഫ്ലിപ്കാർട്ട് 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐയും വാഗ്ദാനം ചെയ്യുന്നു.
25,000 രൂപ റേഞ്ചിലുള്ള മിഡ് റേഞ്ച് സ്മാർട്ഫോണാണ് മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ. 6.7 ഇഞ്ച് FHD+ pOLED ഡിസ്‌പ്ലേയാണ് സ്മാർട്ഫോണിനുള്ളത്. ഇതിന്റെ സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റും, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും നൽകിയിരിക്കുന്നു. മോട്ടറോള എഡ്ജ് 50 ഫ്യൂഷന് HDR10+ സപ്പോർട്ടുള്ള സ്ക്രീനുമുണ്ട്. 3D കർവ്ഡ് ഡിസ്പ്ലേ സപ്പോർട്ടാണ് മോട്ടറോള എഡ്ജ് 50 ഫ്യൂഷനിലുള്ളത്.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s Gen 2 ചിപ്‌സെറ്റാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് Adreno 710 GPU-മായി കണക്റ്റ് ചെയ്തിരിക്കുന്നു. 12GB വരെ LPDDR4X റാമും, 512GB വരെ UFS 2.2 സ്റ്റോറേജ് സപ്പോർട്ടുള്ള ഫോണാണിത്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കസ്റ്റം സ്‌കിൻ ഔട്ട് ഓഫ് ദി ബോക്‌സിലാണ് പ്രവർത്തിക്കുന്നത്. ഫോട്ടോഗ്രാഫിക്കായി, ഡ്യുവൽ റിയർ ക്യാമറ യൂണിറ്റുണ്ട്. ഇതിൽ പ്രൈമറി സെൻസർ OIS സപ്പോർട്ടുള്ളതാണ്. 50MP സോണി LYT-700C സെൻസറും 13MP അൾട്രാ-വൈഡ് ക്യാമറയുണ്ട്. മുൻവശത്ത്, 32MP സെൽഫി ക്യാമറയാണുള്ളത്. അൾട്രാ വൈഡ് ക്യാമറ 4K വീഡിയോ റെക്കോഡിങ് സപ്പോർട്ട് ചെയ്യുന്നു. ഇതിലെ മാക്രോ വിഷൻ സെൻസറിന് 4x സൂം കപ്പാസിറ്റിയുണ്ട്.
Also Read: Realme GT 7 Launch: 7000 mAh ബാറ്ററിയുമായി ടോപ് പെർഫോമൻസുള്ള 2 റിയൽമി സെറ്റുകൾ!
IP68 റേറ്റിങ്ങുള്ളതിനാൽ ഡ്യൂറബിലിറ്റിയിലും ഇത് മികച്ചൊരു ഡിവൈസാണ്. 68W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണ് മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ. ഇതിൽ 5,000mAh ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്.