OnePlus 15R
ഇന്ന് ഇന്ത്യയിൽ OnePlus 15R സ്മാർട്ട് ഫോൺ വിൽപ്പന ആരംഭിച്ചു. 7400mAh ബാറ്ററിയും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുള്ള 5ജി ഫോണാണിത്. 32MP ഫ്രണ്ട് ക്യാമറയുള്ള ഹാൻഡ്സെറ്റാണിത്. ഈ വൺപ്ലസ് 15ആർ ഫോണിന്റെ പ്രത്യേകതകളും വിലയും ലോഞ്ച് ഓഫറുകളും പരിശോധിക്കാം.
വൺപ്ലസ് 15ആർ 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ്. ഇതിന് 165Hz റിഫ്രഷ് റേറ്റും 3200Hz ടച്ച് സാമ്പിൾ റേറ്റും 1.5K റെസല്യൂഷനും സ്മാർട്ട് ഫോണിന്റെ സ്ക്രീനിനുണ്ട്. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് സീരീസിൽ ഉൾപ്പെട്ട പ്രീമിയം ഫോണാണിത്. ഇതിൽ LTPS ഡിസ്‌പ്ലേയ്ക്ക് പകരം LTPO ഡിസ്‌പ്ലേയാണ് കൊടുത്തിരിക്കുന്നത്.
ഇതിൽ 50-മെഗാപിക്സൽ സോണി IMX906 പ്രൈമറി പിൻ ക്യാമറയുണ്ട്. 112-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 8-മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയുണ്ട്. 120fps-ൽ 4K വീഡിയോ റെക്കോർഡിംഗിനെ ഫോൺ പിന്തുണയ്ക്കുന്നു. വൺപ്ലസ് 15ആർ ഫോണിൽ 30fps-ൽ 4K വീഡിയോ റെക്കോർഡിങ്ങുള്ള 32-മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.
ഈ വൺപ്ലസ് 15ആർ ഫോണിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 SoC പ്രോസസറാണ് കൊടുത്തിരിക്കുന്നത്. ണിയിലുള്ള ഏറ്റവും ശക്തമായ ആൻഡ്രോയിഡ് ചിപ്‌സെറ്റാണ്. ഇത് 16GB വരെ LPDDR5X Ultra+ റാമും 512GB UFS 4.1 സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. ഇത് മൾട്ടിടാസ്കിംഗ്, എഡിറ്റിംഗ്, ഗെയിമിംഗ് എന്നിവയ്ക്ക് അൾട്രാ-സ്മൂത്ത് പെർഫോമൻസ് ഉറപ്പാക്കുന്നു.
വൺപ്ലസ് 15ആറിൽ 80W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഇതിൽ 7400mAh സിലിക്കൺ കാർബൺ ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. 5G, 4G LTE, Wi-Fi 7, ബ്ലൂടൂത്ത് 6.0, NFC, GPS, GLONASS, BDS, ഗലീലിയോ, QZSS, NavIC തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ഈ സ്മാർട്ട് ഫോണിൽ USB ടൈപ്പ്-സി പോർട്ട് സപ്പോർട്ടുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ ഫോണിൽ IP66 + IP68 + IP69 + IP69K റേറ്റിംഗുമുണ്ട്.
വൺപ്ലസ് 15R രണ്ട് വേരിയന്റുകളിലാണ് പുറത്തിറക്കിയത്. 256 ജിബി വേരിയന്റിന് 47,999 രൂപയാണ്. അതുപോലെ 512 ജിബി വേരിയന്റിന് 52,999 രൂപയാണ് ഇന്ത്യയിലെ വില.
ചാർക്കോൾ ബ്ലാക്ക്, മിന്റ് ബ്രീസ്, ഇലക്ട്രിക് വയലറ്റ് എന്നീ മൂന്ന് നിറങ്ങളിൽ സ്മാർട്ട്‌ഫോൺ ലഭിക്കും. വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, ആമസോൺ തുടങ്ങിയ സൈറ്റുകളിൽ ലഭിക്കും. വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ്, തുടങ്ങിയ സൈറ്റുകളിലും ഓഫ്‌ലൈൻ റീട്ടെയിൽ പാർട്നർമാരിലും ഫോൺ ലഭിക്കും.
Also Read: ആമസോണിനേക്കാൾ കൂടുതൽ കിഴിവിൽ Redmi Note 14 Pro Plus ഇവിടുന്ന് വാങ്ങാം!
ലോഞ്ച് ഓഫറുകളോടെയാണ് വൺപ്ലസ് 15ആർ ഫോൺ ആദ്യ വിൽപ്പനയ്ക്ക് എത്തുന്നത്. HDFC ബാങ്ക്, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ 3,000 രൂപ വരെ കിഴിവ് ലഭിക്കും.
EMI ഓപ്ഷനുകളും സ്മാർട്ട് ഫോൺ ലഭിക്കും. ക്രെഡിറ്റ് കാർഡുകളിലൂടെ ആറ് മാസം വരെ നോ-കോസ്റ്റ് EMI പ്ലാനുകളും തെരഞ്ഞെടുക്കാം. ഇങ്ങനെ വൺപ്ലസ് 15ആർ ഹാൻഡ്സെറ്റിന് 44999 രൂപയ്ക്ക് വാങ്ങിക്കാം.