7,000mAh പവർഫുൾ ബാറ്ററിയുമായി Realme GT സീരീസിലെ പുതിയ സ്മാർട്ഫോൺ, 5 കിടിലൻ ഫീച്ചറുകൾ

Updated on 11-Nov-2025

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്മാർട്ഫോൺ ബ്രാൻഡാണല്ലോ Realme. പ്രീമിയം, മിഡ് റേഞ്ച് വിഭാഗത്തിലാണ് റിയൽമി സ്മാർട്ഫോണുകൾ കൂടുതൽ പ്രശസ്തർ. എന്നാൽ കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഡിവൈസുകളും പിന്നിലല്ല. ഇക്കൊല്ലത്തെ റിയൽമിയുടെ ഫ്ലാഗ്ഷിപ്പ് ഫോൺ വരവറിയിക്കുകയാണ്. അടുത്ത വാരം ഇന്ത്യയിൽ Realme GT 8 Pro ലോഞ്ച് ചെയ്യും. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലോഞ്ച് ചെയ്യുന്ന ഫോണിന്റെ വിലയും ഫീച്ചറുകളും അറിയണ്ടേ?

Realme GT 8 Pro ഇന്ത്യയിലെ ലോഞ്ച് വിശദാംശങ്ങൾ

ഫ്ലിപ്പ്കാർട്ട് മൈക്രോസൈറ്റിൽ ഫോണിനെ കുറിച്ചുള്ള ചില സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറും 7,000mAh ബാറ്ററിയുമായാണ് ഫോൺ വരുന്നത്. പ്രോസസറിലും ബാറ്ററിയിലും മാത്രമല്ല വേറെയും കിടിലൻ ഫീച്ചറുകൾ ഇതിലുണ്ട്. റിയൽമി ജിടി 8 പ്രോ നവംബർ 20 ഉച്ചയ്ക്ക് ലോഞ്ച് ചെയ്യും. സ്മാർട്ഫോൺ റിയൽമി ഒഫിഷ്യൽ സൈറ്റിലും ഫ്ലിപ്കാർട്ടിലും ഇത് ലഭ്യമാകും.

റിയൽമി ജിടി 8 പ്രോ 5 കിടിലൻ ഫീച്ചറുകൾ എന്തൊക്കെ?

ജിടി 8 പ്രോയിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണ് ഉപയോഗിക്കുന്നത്. ഇതിൽ 7,000 ചതുരശ്ര മില്ലീമീറ്റർ വിസ്തീർണ്ണമുള്ള വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവുമുണ്ടാകുമെന്നാണ് സൂചന.

സ്മാർട്ഫോണിന്റെ രണ്ടാമത്തെ ഫീച്ചറിലുള്ളത് 7,000mAh ബാറ്ററിയാണ്. ഇത് 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു.

അടുത്തത് സ്മാർട്ഫോണിലെ പിൻവശത്തുള്ള ക്യാമറയാണ്. റിയൽമി ജിടി 8 പ്രോയിൽ Ricoh GR ഇമേജിംഗ് ടെക്നോളജിയുമായി സഹകരിച്ച് ട്രിപ്പിൾ റിയർ ക്യാമറ കൊടുക്കുന്നു. OIS പിന്തുണയ്ക്കുന്ന 50MP വൈഡ് ആംഗിൾ ലെൻസ് ഇതിലുണ്ട്. 50MP അൾട്രാവൈഡ് സെൻസറും 3x ഒപ്റ്റിക്കൽ സൂം പിന്തുണയ്ക്കുന്ന 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഫോണിലുണ്ടായേക്കും.

ഇനി സ്മാർട്ഫോണിന്റെ മുൻവശത്തെ ക്യാമറ ഫീച്ചർ നോക്കാം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ക്യാമറ ഉണ്ടായിരിക്കും.

Also Read: Airtel Shock! Unlimited കോളിങ്ങും 1ജിബിയും തന്ന എയർടെൽ സൂപ്പർ ബജറ്റ് പ്ലാൻ ഇനി ഇല്ല?

ഫോണിലെ അഞ്ചാമത്തെ ഫീച്ചർ അമോലെഡ് ഡിസ്പ്ലേയാണ്. 6.79 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയ്ക്ക് 2K റെസല്യൂഷനുണ്ട്. ഇത് 144Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. 7,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് സ്മാർട്ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഡെയറി വൈറ്റ്, അർബൻ ബ്ലൂ കളറുകളിലാകും ഫോൺ അവതരിപ്പിക്കുക.

ഇത് 65000 രൂപ റേഞ്ചിൽ വിലയാകുന്ന സ്മാർട്ഫോൺ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :