രാജകീയ ഓഫർ! 7000 mAh ബാറ്ററി Motorola G37 5G ഫ്ലിപ്കാർട്ടിലെ ഓഫർ അറിഞ്ഞോ?

രാജകീയ ഓഫർ! 7000 mAh ബാറ്ററി Motorola G37 5G ഫ്ലിപ്കാർട്ടിലെ ഓഫർ അറിഞ്ഞോ?

എല്ലാം ഒത്തിണങ്ങിയ സ്മാർട്ട് ഫോൺ നോക്കുന്നവർക്കായി Motorola G37 5G വിലക്കുറവിൽ വാങ്ങാം. 7000 mAh എന്ന ഭീമൻ ബാറ്ററിയുള്ള മോട്ടറോള സ്മാർട്ട് ഫോണിനാണ് വിലക്കിഴിവ്. സോഷ്യൽ മീഡിയ നിരന്തരം ഉപയോഗിക്കുന്നവർക്കും, ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്കും, ദീർഘദൂര യാത്രകൾ ചെയ്യുന്നവർക്കും ചേരുന്ന ഫോണാണിത്. 15000 രൂപയോളം വില കുറച്ചാണ് മോട്ടറോള ജി37 5ജിയ്ക്കാണ് ഓഫർ. മികച്ച ബാങ്ക് ഓഫറും ഈ ഹാൻഡ്സെറ്റിന് ലഭ്യമാണ്. മികച്ചൊരു 5ജി ഫോൺ ബഡ്ജറ്റ് വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്കാർട്ടിലെ വിലക്കിഴിവ് പ്രയോജനപ്പെടുത്താം. മോട്ടറോള ജി37 5ജിയുടെ ഇപ്പോഴത്തെ ഓഫറും സവിശേഷതകളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Motorola G37 5G Price Deal Flipkart

30,499 രൂപയ്ക്ക് മോട്ടറോള ജി37 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. 15,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ മോട്ടറോള ജി37 5ജി വാങ്ങിക്കാം. നിങ്ങൾക്ക് വേണമെങ്കിൽ മോട്ടറോള ജി37 5ജി ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 800 രൂപ കിഴിവിൽ ലഭ്യമാണ്. ഇതുകൂടി ചേർക്കുമ്പോൾ മോട്ടോ സ്മാർട്ട് ഫോൺ 15000 രൂപയ്ക്ക് പർച്ചേസ് ചെയ്യാം.

Also Read: 64MP ക്യാമറ Vivo Y200 Pro 5G ആമസോണിനേക്കാൾ ലാഭത്തിൽ ഫ്ലിപ്കാർട്ടിൽ വാങ്ങാം!

13350 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് ലഭിക്കും. ആറ് മാസത്തേക്ക് മോട്ടോ ഹാൻഡ്സെറ്റ് ഇഎംഐയിലും വാങ്ങിക്കാം. 2667 രൂപയുടെ ഇഎംഐ ഓഫറാണ് ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നത്.

മോട്ടറോള ജി37 5ജി സവിശേഷതകൾ

മോട്ടറോളയുടെ ഒരു പ്രീമിയം ഫോൺ ബജറ്റ് വിലയിൽ കിട്ടുന്നുണ്ടെന്നത് വളരെ വിരളമായി കിട്ടുന്ന ഓഫറാണ്. സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിന് മുന്നേ ഇതിന്റെ ഡിസ്പ്ലേ, ഫീച്ചർ, ക്യാമറ തുടങ്ങിയ സവിശേഷതകൾ നോക്കാം.

  • ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1,050 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ഫോണിനുണ്ട്. സ്മാർട്ട് ഫോണിന്റെ സ്ക്രീനിനെ സംരക്ഷിക്കുന്നത് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i ആണ്.
  • ക്യാമറ: ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ മോട്ടോ ജി37ൽ 50MP പ്രൈമറി ക്യാമറയുണ്ട്. ഫോണിന് മുൻവശത്ത് 8MP സെൽഫി ഷൂട്ടറുമുണ്ട്.
  • പ്രോസസർ: മോട്ടോ G37 സീരീസിന് കരുത്ത് പകരുന്നത് മീഡിയടെക് ഡൈമെൻസിറ്റി 6400 ചിപ്‌സെറ്റാണ്. ഇതിന് 4 ജിബി LPDDR4x റാമും 64 ജിബി UFS 2.2 സ്റ്റോറേജ് സപ്പോർട്ടും ലഭിക്കുന്നു.
  • ബാറ്ററി: മോട്ടോ ജി37 5ജിയിൽ 7,000mAh ബാറ്ററിയാണുള്ളത്. ഇത് ശരിക്കും ദീർഘനേര ഉപയോഗത്തിന് അനുയോജ്യമായ സ്മാർട്ട് ഫോണാണ്.
  • ഡ്യൂറബിലിറ്റി: IP64 റേറ്റിങ്ങുള്ള സ്മാർട്ട് ഫോണാണിത്. പൊടി, സ്പ്ലാഷ് പ്രതിരോധിക്കാനുള്ള ശേഷിയും MIL-STD-810H മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനും ഈ ഹാൻഡ്സെറ്റിനുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile