മെറ്റൽ ഫ്രെയിമും 7000mAh ബാറ്ററിയുമായി iQOO 15 Mini, ലോഞ്ച് എപ്പോഴാകും?

Updated on 26-Nov-2025

ഇന്ത്യക്കാർ കാത്തിരുന്ന പവർഫുൾ സ്മാർട്ഫോൺ ആണ് ഐഖൂ 15. ഫ്ലാഗ്ഷിപ്പിന് ശേഷം വിവോ കമ്പനി ഒരു സാധാരണ ഫോൺ കൂടി അവതരിപ്പിക്കും. iQOO 15 Mini എന്ന ചെറിയ വേർഷനാണ് കമ്പനി പുറത്തിറക്കുക. എന്നാൽ ഫോണിന്റെ ലോഞ്ച് വിവരങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഏത് മാസമാണ് ഐഖൂ 15 മിനി വരുന്നതെന്ന ചില സൂചനകൾ ലഭിക്കുന്നുണ്ട്.

iQOO 15 Mini Launch Details

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റിലാണ് ഐഖൂ15 വന്നത്. പുതിയ ഐഖൂ 15 മിനി ഒരു കോം‌പാക്റ്റ് മോഡലാകും. ഇതിലെ പ്രോസസറിൽ വ്യത്യാസം വരും.

മീഡിയടെക് ഡൈമെൻസിറ്റി പ്രോസസറാണ് ഈ ഐക്യു ഫോണിൽ നൽകുന്നതെന്ന് പറയപ്പെടുന്നു. സ്റ്റാൻഡേർഡ് ഐക്യു സ്മാർട്ഫോണിലെ സമാനമായ ബാറ്ററി കപ്പാസിറ്റി ഈ ഫോണിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പ് സെഗ്‌മെന്റിൽ ഐക്യുഒ 15 മിനിക്ക് വൺപ്ലസ് 15T പോലുള്ള ഉപകരണങ്ങളുമായി മത്സരിക്കാൻ കഴിയും.

iQOO 15 Mini Specifications

അടുത്ത വർഷം ഏപ്രിലിൽ ഈ മിനി വേർഷൻ വരുമെന്നാണ് ലഭിക്കുന്ന വിവരം. ഒരു ചെറിയ സ്‌ക്രീൻ ഇതിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9500 പ്രോസസറിൽ ഇത് പ്രവർത്തിക്കും.

സ്റ്റാൻഡേർഡ് ഐക്യുഒഒ 15 മോഡലിന് സമാനമായ 7,000 എംഎഎച്ച് ബാറ്ററിയാണ് മിനിയിലുമുണ്ടാകുന്നത്. മെറ്റൽ ഫ്രെയിമും അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്കാനറും ഇതിലുണ്ടാകുമെന്നാണ് സൂചന. ഈ കോംപാക്റ്റ് സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ സവിശേഷതകൾ ഇനിയും ലഭ്യമല്ല. ഐഖൂ 15 അൾട്രാ എന്ന മറ്റൊരു ഫോണിനൊപ്പമാകും ഇതും വരുന്നത്.

Also Read: 8000 mAh ബാറ്ററിയുള്ള ഇന്ത്യക്കാർ കാത്തിരിക്കുന്ന OnePlus 5G ലോഞ്ച് തീയതി പുറത്ത്!

ഐഖൂ 15 മിനിയേക്കാൾ വലിയ ഡിസ്പ്ലേയാണ് അൾട്രാ മോഡലിൽ നൽകാൻ സാധ്യത. 1.5K റെസല്യൂഷനുള്ള 6.31 ഇഞ്ച് ഡിസ്‌പ്ലേ ഇതിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റ് സവിശേഷതകൾ ഇനിയും വ്യക്തമല്ല. ഐഖൂ 15 അൾട്രായുടെ എതിരാളികൾ വൺപ്ല് 15T, Oppo Find X9s പോലുള്ളവയാകും.

ഐഖൂ 15

അതേ സമയം കമ്പനിയുടെ ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഐഖൂ 15 ലോഞ്ച് ചെയ്തിരിക്കുന്നു. 2K റെസല്യൂഷനോട് കൂടിയ 6.85-ഇഞ്ച് Samsung M14 AMOLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. Snapdragon 8 Elite Gen 5 SoC എന്ന പ്രോസസർ തന്നെയാണ് ഫോണിന്റെ ഹൈലൈറ്റ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :