REDMI
7000 mAh പവർഫുൾ REDMI 15 5G പർച്ചേസ് ചെയ്യാനുള്ള അവസരമെത്തി. റെഡ്മി 15 സ്മാർട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ത്യയിൽ ആരംഭിക്കുന്നു. മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് റെഡ്മി ബജറ്റ് സ്മാർട്ഫോൺ പുറത്തിറക്കിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഹാൻഡ്സെറ്റിന്റെ വിൽപ്പന ആരംഭിക്കുകയാണ്. ആമസോണിലും ഷവോമി ഇന്ത്യ വെബ്‌സൈറ്റിലൂടെയും ഓഫ്‌ലൈൻ റീട്ടെയിൽ ഷോപ്പുകളിലും റെഡ്മി ഫോൺ 12 മണി മുതൽ ലഭ്യമാകും.
കഴിഞ്ഞ ചൊവ്വാഴ്ച, ഓഗസ്റ്റ് 19-നാണ് റെഡ്മി 15 5ജി ലോഞ്ച് ചെയ്തത്. 6 ജിബിയുള്ള ഒരു സ്മാർട്ഫോണും 8ജിബിയുടെ രണ്ട് റാം ഫോണുകളുമാണ് ഇതിലുള്ളത്. 6+ 128 ജിബി സ്റ്റോറേജ് ഫോണിന് 14,999 രൂപയാകുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് മോഡലിന്റെ വില 15,999 രൂപയാണ്. 8 ജിബിയും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന് 16,999 രൂപയാകും.
മിഡ്നൈറ്റ് ബ്ലാക്ക്, ഫ്രോസ്റ്റഡ് വൈറ്റ്, സാൻഡി പർപ്പിൾ എന്നീ 3 കളറുകളിലാണ് ഫോണുകളുള്ളത്.
217 ഗ്രാം ഭാരമുള്ളതിനാൽ ഇത് വൺപ്ലസ് നോർഡ് സിഇ4, ഐഖൂ Z10x എന്നീ ഫോണുകളേക്കാൾ ഭാരമുള്ളതാണ്. ഫോണിന് പിൻഭാഗം നിർമിച്ചിരിക്കുന്നത് പ്ലാസ്റ്റിക്കിലാണ്. പക്ഷേ എയ്‌റോസ്‌പേസ്-ഗ്രേഡ് മെറ്റൽ ക്യാമറ ഡെക്കോയുമായി ജോടിയാക്കിരിക്കുന്നതിനാൽ ഒരു സ്റ്റൈലിഷ് അനുഭവം നൽകുന്നു.
6.9 ഇഞ്ച് വലിപ്പമുള്ള വലിയ FHD+ LCD പാനലാണ് ഇതിലുള്ളത്. റെഡ്മി 15-ൽ LCD ഡിസ്പ്ലേയാണുള്ളത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6s Gen 3 പ്രോസസറാണ് റെഡ്മി 15-ൽ ഉള്ളത്. ഇതിൽ HyperOS 2.0 സിസ്റ്റം ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്. ത്രോട്ടിലിംഗ് ടെസ്റ്റുകളിൽ ഏകദേശം 85% സ്ഥിരതയോടെ തെർമൽ മാനേജ്മെന്റ് പെർഫോമൻസ് തരുന്നു. LPDDR4X RAM, UFS 2.2 സ്റ്റോറേജ്, രണ്ട് വർഷത്തെ OS അപ്‌ഡേറ്റുകളും നാല് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഇതിൽ ലഭിക്കും.
ഈ റെഡ്മി ഫോണിൽ f/1.75 അപ്പേർച്ചറുള്ള ഡ്യുവൽ 50MP AI യൂണിറ്റാണുള്ളത്. പകൽ വെളിച്ചത്തിൽ, ചിത്രങ്ങൾക്ക് കൂടുതൽ ക്ലാരിറ്റി നൽകിക്കൊണ്ടുള്ള ഫോട്ടോഗ്രാഫി എക്സ്പീരിയൻസാണ് ലഭിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും 8MP ഫ്രണ്ട് ക്യാമറയുണ്ട്. AI സ്കൈ, AI ഇറേസ്, AI ബ്യൂട്ടി, ക്ലാസിക് ഫിലിം ഫിൽട്ടറുകളും ഇതിലുണ്ട്.
Also Read: Ration Card App: റേഷൻ സേവനങ്ങൾക്കുള്ള എന്റെ റേഷൻ കാർഡ് ആപ്പിനെ കുറിച്ച് അറിഞ്ഞാലോ!