7000 mah powerful realme 15 pro 5g to launch india
7000 mAh പവർഫുൾ ട്രിപ്പിൾ ക്യാമറ Realme 15 Pro 5G ലോഞ്ച് നാളെ. ജൂലൈ 24-ന് വൈകുന്നേരം 7 മണിയ്ക്കാണ് സ്മാർട്ഫോൺ ലോഞ്ച് ചെയ്യുന്നത്. 15 സീരീസിലേക്ക് പ്രോ മോഡലിനൊപ്പം വാനില വേരിയന്റും പുറത്തിറക്കുന്നുണ്ട്. 21000 രൂപ റേഞ്ചിലുള്ള റിയൽമി 15 5ജിയും, 27000 രൂപയ്ക്ക് റിയൽമി 15 പ്രോയും അവതരിപ്പിക്കും.
ഫ്ലോയിംഗ് സിൽവർ, വെൽവെറ്റ് ഗ്രീൻ, സിൽക്ക് പർപ്പിൾ, സിൽക്ക് പിങ്ക് നിറങ്ങളിലായിരിക്കും പ്രോ ഫോൺ പുറത്തിറക്കുന്നത്. പ്രോ മോഡൽ തങ്ങളുടെ മുന്‍ഗാമിയെ അപേക്ഷിച്ച് വമ്പൻ അപ്ഗ്രേഡിലായിരിക്കും ലോഞ്ച് ചെയ്യുന്നത്.
റിയൽമി 15 5G, റിയൽമി 15 പ്രോ 5G ഫോണുകളിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റായിരിക്കും കൊടുക്കുക. ഇക്കാര്യം കമ്പനി തന്നെ സ്ഥിരീകരിച്ചു. ക്യാമറ മൊഡ്യൂളിന് സമീപം ചതുരാകൃതിയിലുള്ള ഒരു ബമ്പിൽ ഫ്ലാഷ് ഉൾപ്പെടുത്തിയാണ് ഡിസൈൻ. ഫോണിന് മുൻവശത്ത്, ചെറുതായി വളഞ്ഞ ഡിസ്പ്ലേ കാണാം. 6500 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസ്സുള്ള ഡിസ്പ്ലേയായിരിക്കും ഫോണിൽ നൽകുന്നത്. ഇതിന് 144Hz റിഫ്രഷ് റേറ്റിന്റെ സപ്പോർട്ട് ലഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ ഫോണിന്റെ ഡിസ്പ്ലേയ്ക്ക് പ്രതീക്ഷിക്കാം.
7.69 mm കനത്തിലുള്ള സ്മാർട്ഫോണായിരിക്കും റിയൽമി പുറത്തിറക്കുന്ന പ്രോ മോഡൽ. ഒരു ദിവസം മുഴുവൻ ഉപയോഗിച്ചാലും 50% ചാർജ് ഇതിലുണ്ടാകുമെന്ന് റിയൽമി അവകാശപ്പെടുന്നു.
50MP പ്രൈമറി സെൻസറും, 8MP സെൻസറും, 50MP സെൻസറും നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിയൽമി 15 5G സീരീസിൽ AI എഡിറ്റ് ജെനി, AI പാർട്ടി എന്നിവയുൾപ്പെടെയുള്ള AI ഫീച്ചറുകളുണ്ടാകും. ഇതിൽ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസർ ഉൾപ്പെടുത്തുമെന്നാണ് സൂചന. അതുപോലെ ഫോണിലെ ഏറ്റവും വലിയ സവിശേഷത 7,000mAh ബാറ്ററിയായിരിക്കും. ഈ കരുത്തൻ ബാറ്ററിയ്ക്ക് 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ടാകും.
റിയൽമി 15 സ്മാർട്ഫോണും, റിയൽമി 15 പ്രോയും രണ്ട് തരത്തിലുള്ള വിലയിലായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക. ഇതിൽ റിയൽമി 15 5G ഹാൻഡ്സെറ്റിന് 21999 രൂപ വിലയായേക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രോ മോഡലിന് 27,000 രൂപയ്ക്ക് അടുത്ത് വിലയാകുമെന്നും സൂചനയുണ്ട്.
ഫ്ലോയിംഗ് സിൽവർ, സിൽക്ക് പർപ്പിൾ, വെൽവെറ്റ് ഗ്രീൻ എന്നിങ്ങനെ മൂന്ന് കളറായിരിക്കും ഫോണിനുണ്ടാകുക.
Also Read: Day 1 Sale: 50MP ട്രിപ്പിൾ ക്യാമറ Nothing Phone 3 ഫ്ലാഗ്ഷിപ്പ് സെറ്റ് 5000 രൂപ കിഴിവോടെ…