Realme Narzo 90 and Narzo 90X launching tomorrow in india
രണ്ട് വ്യത്യസ്തമായ മോഡലിൽ Realme Narzo 90, Realme Narzo 90x ഫോണുകൾ ഇന്നെത്തും. 7,000mAh കൂറ്റൻ ബാറ്ററിയുള്ള റിയൽമി ഹാൻഡ്സെറ്റാണ് വരുന്നത്. 144 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാകും ഈ സ്മാർട്ഫോണിൽ ഉൾപ്പെടുത്തുന്നത്. റിയൽമി നാർസോ 90 5G, റിയൽമി നാർസോ 90x 5G ഫോണുകളിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ ഏതൊക്കെയാണ്?
ഡിസംബർ 16 ഉച്ചയ്ക്ക് റിയൽമി നാർസോ 90 സീരീസ് ഹാൻഡ്സെറ്റ് ലോഞ്ച് ചെയ്യുന്നു. രണ്ട് മോഡലുകളും വ്യത്യസ്തമായ ഡിസൈനുകളിലാണ് വരുന്നത്.
റിയൽമി നാർസോ 90 5ജിയ്ക്ക് ഏകദേശം 17,999 രൂപയാകും വിലയെന്നാണ് സൂചന. നാർസോ 90x 5ജിയ്ക്ക് ഏകദേശം 14,999 രൂപയായിരിക്കാം. ഈ വിലയിൽ ബാങ്ക് ഡിസ്കൗണ്ടുകളും മറ്റും ഉൾപ്പെടുന്നു.
റിയൽമി നാർസോ 80 5ജി ഫോണിന് 19,999 രൂപയും 80x ഫോണിന് 13,999 രൂപയുമായിരുന്നു. ഇതിനേക്കാൾ വില കൂടുതലാകും റിയൽമി നാർസോ 90 ഹാൻഡ്സെറ്റിന്.
Also Read: 50MP Selfie ക്യാമറ, Snapdragon പവറുമുള്ള New Motorola 5G പുറത്തിറങ്ങി, വിലയും ഫീച്ചറുകളും
റിയൽമി നാർസോ 90 5ജി, നാർസോ 90x 5ജി ഫോണിന് സെൽഫി ക്യാമറയ്ക്കായി ഹോൾ-പഞ്ച് കട്ടൗട്ട് ഉള്ള ഡിസ്‌പ്ലേയാണ് കൊടുക്കുന്നത്. നാർസോ 90 ഫോണിന് 4,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് ഉണ്ടാകും. നാർസോ 90എക്സ് ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 144Hz റിഫ്രഷ് റേറ്റും 1,200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും നൽകും.
റിയൽമി നാർസോ 90 5ജി, നാർസോ 90x 5ജി ഫോണുകളിൽ 7,000mAh ടൈറ്റൻ ബാറ്ററി സപ്പോർട്ട് ലഭിക്കും. ഇവയ്ക്ക് 60W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കും.
രണ്ട് ഹാൻഡ്‌സെറ്റുകളിലും 50 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ ഉണ്ടായിരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പിന്തുണയുള്ള ഫോണുകളായിരിക്കും ഇത്. ഈ സ്മാർട്ഫോണുകളിൽ AI എഡിറ്റ് ജെനി, AI എഡിറ്റർ, AI ഇറേസർ, AI അൾട്രാ ക്ലാരിറ്റി തുടങ്ങിയ ഫീച്ചറുകളുണ്ടാകും.
റിയൽമി നാർസോ 90 5ജി, റിയൽമി നാർസോ 90x 5ജി ഫോണുകൾ ആമസോണിലൂടെയും റിയൽമി ഇന്ത്യ സ്റ്റോറിലൂടെയും വാങ്ങാൻ ലഭ്യമാകും.