Moto Edge 50 Neo 5G Amazon Deal Price
മികച്ച പെർഫോമൻസും സ്റ്റൈലിഷ് ഡിസൈനുമുള്ള ഫോണാണോ നിങ്ങൾ അന്വേഷിക്കുന്നത്. എങ്കിൽ 20000 രൂപയിൽ താഴെ കിടിലൻ സെറ്റ് സ്വന്തമാക്കാം. Amazon Great Indian Festival 2025ലാണ് ഓഫർ. Moto കമ്പനിയുടെ Motorola Edge 50 Neo 5G സ്മാർട്ഫോണിന് സ്പെഷ്യൽ ഡീൽ ലഭ്യമാണ്. ഇത് പരിമിതകാല ഓഫറാണ്.
മോട്ടോ എഡ്ജ് 50 നിയോ 5G 20,000 രൂപയിൽ താഴെ വിലയ്ക്ക് വാങ്ങാം. 29,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോണാണിത്. ആകർഷകമായ ഫ്ലാറ്റ് ഡിസ്‌കൗണ്ടുകൾ, ഇഎംഐ, എക്‌സ്‌ചേഞ്ച് ഡീലുകൾ എന്നിവ ആമസോൺ വാഗ്ദാനം ചെയ്യുന്നു. സ്റ്റൈലിഷ് മോട്ടറോള സെറ്റിന് 10,000 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കുന്നു.
മോട്ടറോള എഡ്ജ് 50 നിയോ 5ജിയുടെ 8ജിബി, 256ജിബി വേരിയന്റിനാണ് വിലയിടിവ്. ഓഫറിൽ സ്മാർട്ഫോണിന് ആമസോൺ വില 19,890 രൂപയാകുന്നു. HDFC ബാങ്ക് കാർഡ് വഴി 500 രൂപ മുതൽ 1250 രൂപ വരെ ഇളവ് ലഭിക്കും. ഇങ്ങനെ 19000 രൂപയ്ക്ക് താഴെ മോട്ടോ ഫോൺ സ്വന്തമാക്കാം.
ഇതിനായി ആമസോണിൽ 964 രൂപയുടെ ഇഎംഐ ഡീൽ ലഭ്യമാണ്. ആമസോണിൽ നിന്ന് 18,650 രൂപ വരെ എക്സ്ചേഞ്ച് ഓഫറും നിങ്ങൾക്ക് ലഭിക്കും. വാങ്ങാനുള്ള ഓഫർ.
120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും HDR10+ സപ്പോർട്ടുമുള്ള ഫോണാണിത്. ഇതിൽ 6.36 ഇഞ്ച് LTPO pOLED സൂപ്പർ HD ഡിസ്‌പ്ലേയുണ്ട്. ഗൊറില്ല ഗ്ലാസ് 7i ആണ് ഫോൺ സ്ക്രീനിലുള്ളത്.
മോട്ടറോള എഡ്ജ് 60 നിയോയിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റ് പ്രവർത്തിക്കുന്നു. ഇത് നൂതന AI ഫീച്ചർ സപ്പോർട്ട് ചെയ്യും. 4nm പ്രോസസ്സിൽ നിർമ്മിച്ചതാണിത്. ഒക്ടാ-കോർ സിപിയുവും മാലി-G615 MC2 ജിപിയുവും സുഗമമായ മൾട്ടിടാസ്കിംഗും റെസ്പോൺസീവ് ഗെയിമിംഗും ഓഫർ ചെയ്യുന്നു,
മോട്ടോ AI സ്മാർട്ട് നോട്ടിഫിക്കേഷനുകൾ, ക്യാമറ ഒപ്റ്റിമൈസേഷൻ തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 ആണ് ഫോണിലെ സോഫ്റ്റ് വെയർ. കമ്പനി ഫോണിന് അഞ്ച് പ്രധാന OS അപ്‌ഗ്രേഡുകൾ ഓഫർ ചെയ്തിട്ടുണ്ട്.
50MP സോണി LYTIA സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറയാണ് പിൻവശത്ത്. 68W ഫാസ്റ്റ് ചാർജിംഗും 15W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണിത്. 5200mAh ബാറ്ററിയും ഇതിൽ നൽകിയിരിക്കുന്നു.
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകളുണ്ട്.
Also Read: വെറും 7000 രൂപയ്ക്ക് ഫിലിപ്സ് Speaker System വീട്ടിലെത്തിക്കാം, ഹാപ്പി ദീപാവലി ഓഫർ വിട്ടുകളയല്ലേ!