64MP OIS ക്യാമറയും, 3D കർവ്ഡ് ഡിസ്പ്ലേയുമുള്ള Vivo Y200 Pro 5G ലോഞ്ച് ചെയ്തു| TECH NEWS

Updated on 21-May-2024
HIGHLIGHTS

64MP പ്രൈമറി ക്യാമറയുള്ള Vivo Y200 Pro 5G ഇന്ത്യയിലെത്തി

ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റാണ് ഫോണിലുള്ളത്

വയർഡ് ചാർജിങ്ങിൽ വരെ അതിവേഗതയുള്ള പെർഫോമൻസ് തരുന്നു

64MP പ്രൈമറി ക്യാമറയുള്ള Vivo Y200 Pro 5G ഇന്ത്യയിലെത്തി. 5,000mAh ബാറ്ററിയും Snapdragon പ്രോസസറുമുള്ള മിഡ്-റേഞ്ച് ഫോണാണിത്. മെലിഞ്ഞ 3D കർവ്ഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. വയർഡ് ചാർജിങ്ങിൽ വരെ അതിവേഗതയുള്ള പെർഫോമൻസ് ഫോൺ തരുന്നു.

Vivo Y200 Pro 5G

ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ വിവോ വൈ200 പ്രോ സപ്പോർട്ട് ചെയ്യുന്നു. ഇതിന് 5,000mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഈ മിഡ് റേഞ്ച് ഫോണിന്റെ ഫീച്ചറുകൾ വിശദമായി അറിയാം.

Vivo Y200 Pro 5G

Vivo Y200 Pro 5G സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: 6.78-ഇഞ്ച് fHD+ ഡിസ്പ്ലേയാണ് വിവോ ഫോണിലുള്ളത്. ഇതിന് 2,400 x 1,80 പിക്‌സൽ റെസല്യൂഷൻ വരുന്നു. AMOLED സ്‌ക്രീനും 120Hz വരെ റീഫ്രെഷ് റേറ്റുമുള്ള ഫോണാണിത്. 1,300 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസ് ഫോൺ സ്ക്രീനിന് ലഭിക്കും.

പ്രോസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 695 SoC ആണ് പ്രോസസർ. ഇത് സുഗമമായ പെർഫോമൻസ് തരുന്നു. മൾട്ടി ടാസ്കിങ്ങിനും ഈ വിവോ ഫോൺ അനുയോജ്യമാണ്.

OS: ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14 ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ക്യാമറ: വിവോ Y200 Pro 5Gയുടെ പ്രൈമറി ക്യാമറ 64MPയാണ്. ഇത് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറുള്ള ക്യാമറയാണ്. വിവോ ഡ്യുവൽ ക്യാമറ യൂണിറ്റാണ് സ്മാർട്ഫോണിൽ അവതരിപ്പിച്ചിട്ടുള്ളത്. ഇതിൽ 2-മെഗാപിക്സൽ ഡെപ്ത് സെൻസറും നൽകിയിരിക്കുന്നു. 16 മെഗാപിക്സൽ ഫ്രെണ്ട് ക്യാമറയാണ് വിവോ വൈ200 പ്രോയിലുള്ളത്.

ചാർജിങ്, ബാറ്ററി: 44W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. വിവോ വൈ200 പ്രോയിൽ 5,000mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു.

കണക്റ്റിവിറ്റി ഫീച്ചറുകൾ: 5G, ഡ്യുവൽ-ബാൻഡ് Wi-Fi (2.4 GHz, 5 GHz) ഓപ്ഷനുകൾ ഫോണിൽ ലഭ്യമാണ്. ബ്ലൂടൂത്ത് 5.1, GPS, OTG, USB Type-C കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്.

മറ്റ് ഫീച്ചറുകൾ: പൊടി, സ്പ്ലാഷ് പ്രതിരോധത്തിനായി ഫോണിന് IP54 റേറ്റിങ് നൽകിയിട്ടുണ്ട്. ഫോണിലെ സെക്യൂരിറ്റി ഫീച്ചറായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് നൽകിയിട്ടുള്ളത്. സിൽക്ക് ബ്ലാക്ക്, സിൽക്ക് ഗ്രീൻ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

വില എത്ര? എന്ന് വിൽപ്പന?

ഒരേയൊരു സ്റ്റോറേജ് ഫോണാണ് വിവോ പുറത്തിറക്കിയത്. 8GB + 128GB വേരിയന്റിന് 24,999 രൂപയാണ് ഫോണിന്റെ വില. ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ വഴി ഓൺലൈനായി വാങ്ങാം. കൂടാതെ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ ലഭ്യമായിരിക്കും. വിവോ വൈ200 പ്രോയുടെ വിൽപ്പനയും ഇപ്പോൾ പുരോഗമിക്കുന്നു.

Read More: 2 ദിവസത്തേക്ക് Special സെയിൽ, OnePlus ഓഫറിൽ വാങ്ങാൻ ഇതാണ് അവസരം

എസ്ബിഐ കാർഡ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് കാർഡുകൾക്ക് ഓഫറുണ്ട്. ഇൻഡസ്ഇൻഡ് ബാങ്ക്, ഫെഡറൽ ബാങ്ക് കാർഡുകൾക്കും ഡിസ്കൌണ്ട് ലഭിക്കും. 2,500 രൂപ വരെ ഇങ്ങനെ കിഴിവ് ലഭിക്കും. ഇഎംഐ ഇടപാടുകളിലൂടെയും മറ്റ് കൂടുതൽ ലാഭത്തിൽ വിവോ ഫോൺ വാങ്ങാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :