Google Pixel 8a
Google Pixel 8a ഫ്ലിപ്കാർട്ടിൽ വിലക്കിഴിവിൽ വാങ്ങാം. ഗൂഗിൾ എഞ്ചിനീയർ ചെയ്ത ജനപ്രിയ സ്മാർട്ട്‌ഫോണാണിത്. പുതിയ പിക്സൽ ഫോൺ വാങ്ങേണ്ടവർക്ക് ഈ കിഴിവ് വളരെയധികം ഉപയോഗപ്പെടും. 18,000 രൂപയുടെ വമ്പിച്ച കിഴിവോടെ ഗൂഗിൾ പിക്സൽ 8എ വാങ്ങാം. ഫോണിന് ഫ്ലിപ്കാർട്ട് ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ബാങ്ക് കിഴിവും ലഭിക്കുന്നു.
8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഗൂഗിൾ പിക്സൽ ഫോണിനാണ് കിഴിവ്. ഗൂഗിൾ പിക്സൽ 8എ ഇന്ത്യയിൽ 52,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോണാണ്. നിലവിൽ ഫ്ലിപ്കാർട്ട് ഈ സ്മാർട്ട്‌ഫോൺ 37,999 രൂപയ്ക്ക് വിൽക്കുന്നു. ഇതിന് 15,000 രൂപ വിലക്കുറവാണ് ലഭിക്കുന്നതെന്ന് പറയാം.
ഇതിന് പുറമെ ആകർഷകമായ ബാങ്ക് കിഴിവും ഫോണിന് ലഭിക്കുന്നു. HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് EMI ഇടപാടുകളിലൂടെ 3,000 രൂപ ഇളവാണ് ലഭിക്കുന്നത്. പഴയ സ്മാർട്ഫോൺ മാറ്റി വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് അങ്ങനെയും ഫോൺ പർച്ചേസ് ചെയ്യാം.
ഫ്ലിപ്കാർട്ട് ഈ ഗൂഗിൾ ഫോണിനായി 23600 രൂപയുടെ എക്സ്ചേഞ്ച് ഡീലും പ്രഖ്യാപിച്ചു. ഫോൺ യുപിഐ ഉപയോഗിച്ചാൽ 2000 രൂപ ഡിസ്കൌണ്ടുമുണ്ട്. 1,584 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ഇതിന് ലഭിക്കുന്നു.
6.1 ഇഞ്ച് ഡിസ്പ്ലേയും 2,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ഇതിനുണ്ട്. 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് ഗൂഗിൾ പിക്സൽ 8എയിലുണ്ട്. ഇതിൽ ഗൂഗിൾ ടെൻസർ ജി3 ചിപ്പ് സജ്ജീകരിച്ചിരിക്കുന്നു.
64 എംപി മെയിൻ ലെൻസും 13 എംപി അൾട്രാവൈഡ് ലെൻസും അടങ്ങുന്ന ഡ്യുവൽ-റിയർ ക്യാമറയാണ് ഇതിനുള്ളത്. ഇതിൽ 13 എംപി സെൽഫി ഷൂട്ടർ നൽകിയിട്ടുണ്ട്. 4,492 എംഎഎച്ച് ബാറ്ററിയും ഉണ്ട്.
ബെസ്റ്റ് ടേക്ക്, മാജിക് എഡിറ്റർ, ഓഡിയോ മാജിക് ഇറേസർ എന്നിങ്ങനെ AI ഫീച്ചറുകളുണ്ട്. ഫോട്ടോ, വീഡിയോ എഡിറ്റിംഗ് ടൂളുകൾക്കും ഈ എഐ സപ്പോർട്ട് ലഭിക്കും. 8x വരെ സൂപ്പർ റെസല്യൂഷൻ സൂമും മാജിക് ഇറേസർ, നൈറ്റ് സൈറ്റ്, ഫോട്ടോ അൺബ്ലർ തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്.