64MP ക്യാമറ, 6000mAh ബാറ്ററി TECNO POVA 7 Pro, പോവ 7 വിൽപ്പനയ്ക്ക്, ലോഞ്ച് ഓഫറുകളോടെ…

Updated on 10-Jul-2025
HIGHLIGHTS

6000mAh ബാറ്ററിയുള്ള ഫോണുകളാണ് ടെക്നോ പോവ 7, പോവ 7 പ്രോയിലുള്ളത്

14999 രൂപയിൽ ആരംഭിക്കുന്ന ടെക്നോ പോവ 7 ഹാൻഡ്സെറ്റിന്റെ ആദ്യ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നു

ആകർഷകമായ ലോഞ്ച് ഓഫറുകളും ഇന്ന് ഫ്ലിപ്കാർട്ടിൽ ആരംഭിച്ച ആദ്യ വിൽപ്പനയിൽ നിന്ന് നേടാം

അടുത്തിടെ വിപണിയിലെത്തിയ TECNO POVA 7 Pro, ടെക്നോ പോവ 7 ഫോണുകളുടെ വിൽപ്പന ആരംഭിച്ചു. 14999 രൂപയിൽ ആരംഭിക്കുന്ന ടെക്നോ പോവ 7 ഹാൻഡ്സെറ്റിന്റെ ആദ്യ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നു. 6000mAh ബാറ്ററിയുള്ള ഫോണുകളാണ് ടെക്നോ പോവ 7, പോവ 7 പ്രോയിലുള്ളത്. ആകർഷകമായ ലോഞ്ച് ഓഫറുകളും ഇന്ന് ഫ്ലിപ്കാർട്ടിൽ ആരംഭിച്ച ആദ്യ വിൽപ്പനയിൽ നിന്ന് നേടാം.

TECNO POVA 7 Pro 5G: പ്രത്യേകത എന്തൊക്കെ?

ഡെൽറ്റ ലൈറ്റ് ഇന്റർഫേസ് ബാക്ക് പാനലിലാണ് സ്മാർട്ഫോൺ നിർമിച്ചിരിക്കുന്നത്. 6.78 ഇഞ്ച് വലുപ്പമുള്ള 1.5K AMOLED ഡിസ്പ്ലേയുള്ള സ്മാർട്ഫോണാണിത്. ഇതിന് 144Hz റിഫ്രഷ് റേറ്റും, 240Hz ടച്ച് സാമ്പിൾ റേറ്റുമുണ്ട്. 4500 nits പീക്ക് ബ്രൈറ്റ്നസ് ഫോണിന്റെ സ്ക്രീനിനുണ്ട്. കോർണിങ് ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ ഡിസ്പ്ലേയിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്.

Tecno Pova 7 Pro

മീഡിയാടെക് ഡൈമൻസിറ്റി 7300 Ultimate 5G പ്രോസസറാണ് ഇതിലുള്ളത്. 4 നാനോമീറ്ററിൽ ഫാബ്രിക്കേഷൻ പ്രോസസ്സിൽ നിർമ്മിച്ച ഒക്ടാ-കോർ ചിപ്സെറ്റാണിത്. ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും ഇത് മികച്ച പെർഫോമൻസ് തരുന്നു.

ഡ്യുവൽ റിയർ ക്യാമറയാണ് ഈ ടെക്നോ പോവ പ്രോയിലുള്ളത്. സോണി IMX682 സെൻസറുള്ള ക്യാമറയ്ക്ക് 64 മെഗാപിക്സലാണുള്ളത്. 8MP അൾട്രാ-വൈഡ് ലെൻസും ഇതിലുണ്ട്. 4K, 30fps വീഡിയോ റെക്കോർഡിങ്ങിനെ ടെക്നോ പോവ 7 പ്രോ പിന്തുണയ്ക്കുന്നു. ഫോണിലെ സെൽഫി സെൻസർ 13 മെഗാപിക്സലാണ്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HiOS 15 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഇതിൽ 6000mAh ബാറ്ററിയുണ്ട്. 45W വയേർഡ് ഫാസ്റ്റ് ചാർജിങ്ങിനെയും, 30W വയർലെസ് ചാർജിങ്ങിനെയും ഇത് പിന്തുണയ്ക്കുന്നു.

വിലയും ലോഞ്ച് ഓഫറുകളും: 8ജിബി, 128ജിബി വേരിയന്റിന് 18,999 രൂപയാകുന്നു. 8GB RAM + 256GB ഫോണിന് 19999 രൂപയാണ് വിലയാകുന്നത്. 2000 രൂപ കിഴിവ് ഇതിന് ലോഞ്ച് ഓഫറായി നേടാം.

ടെക്നോ പോവ 7: സ്പെസിഫിക്കേഷൻ

6.78-ഇഞ്ച് ഫുൾ HD+ LCD ഡിസ്‌പ്ലേയുള്ള ഫോണാണ് ടെക്നോ പോവ 7. 144Hz റിഫ്രഷ് റേറ്റും 900 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഇതിലുണ്ട്. മാലി-ജി615 ജിപിയുവുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോസസറാണ് ഫോണിലുള്ളത്.

50MP പ്രൈമറി ക്യാമറ ടെക്നോ പോവ 7-ലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13MP ഫ്രണ്ട് ഫേസിംഗ് ക്യാമറ കൊടുത്തിരിക്കുന്നു. ഇതിൽ 6000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. രണ്ട് സ്റ്റോറേജുകളിലാണ് ടെക്നോയുടെ ബേസിക് വേരിയന്റ് പുറത്തിറക്കിയത്.

8GB RAM + 128GB ഫോണിന് 14,999 രൂപയാകുന്നു. 8GB RAM + 256GB സ്റ്റോറേജുള്ള ഹാൻഡ്സെറ്റിന് 15,999 രൂപയാണ് വില. ആകർഷകമായ ലോഞ്ച് ഓഫറുകളോടെ 2000 രൂപ കിഴിവ് നേടാം. സ്മാർട്ഫോണിന്റെ വിൽപ്പന ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിച്ചു.

Also Read: iQOO 12 5G Offer: 40000 രൂപയ്ക്ക് 120W സ്പീഡ് ചാർജിങ് ഫ്ലാഗ്ഷിപ്പ് ഐഖൂ ഫോൺ വാങ്ങിയാലോ!

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :