Amazing! iQOO Neo 10R ഉടൻ, R സീരീസിൽ ഇന്ത്യയിലെത്തുന്ന ആദ്യ ഫോൺ, 6400mAh ബാറ്ററി

Updated on 27-Jan-2025
HIGHLIGHTS

iQOO സിഇഒ നിപുൻ മരിയ അടുത്തിടെ ഫോണിന്റെ വരവറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു

റിപ്പോർട്ടുകളിൽ വരുന്നത് പുതിയ ഐക്യൂ ഫോൺ ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യുമെന്നാണ്

ആർ സീരീസിലുള്ള ഇന്ത്യയിലെ ആദ്യ iQOO 5G ആകുമിത്

ഇന്ത്യയുടെ ജനപ്രിയ സ്മാർട്ഫോൺ ബ്രാൻഡ് iQOO Neo 10R ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. iQOO 13 5G എന്ന ഫ്ലാഗ്ഷിപ്പിന് ശേഷം പുതിയ ഫോണുകളൊന്നും വിവോ സബ് ബ്രാൻഡ് പുറത്തിറക്കിയില്ല. ഈ സാഹചര്യത്തിലാണ് ഐഖൂ നിയോ 10R വരുന്നത്.

iQOO Neo 10R ഉടൻ

iQOO സിഇഒ നിപുൻ മരിയ അടുത്തിടെ ഫോണിന്റെ വരവറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഈ വർഷം തന്നെ ഐഖൂ നിയോ സീരീസിലെ പുതിയ ഫോൺ വരും. മുൻനിര ഗ്രേഡ് ഫീച്ചറുകളുള്ള സ്മാർട്ഫോണാണിത്. ആമസോണിലൂടെ ഫോൺ വിൽപ്പനയ്ക്ക് എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ചില റിപ്പോർട്ടുകളിൽ വരുന്നത് പുതിയ ഐക്യൂ ഫോൺ ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യുമെന്നാണ്. നിപുൺ മരിയയുടെ ട്വീറ്റിൽ R ആവർത്തിച്ചാണ് കൊടുത്തിരിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് R സീരീസിൽ ഇന്ത്യയിലേക്കും ഐഖൂ ഫോണുകൾ എത്തിക്കുന്നു എന്നതാണ്. അങ്ങനെയെങ്കിൽ ആർ സീരീസിലുള്ള ഇന്ത്യയിലെ ആദ്യ iQOO 5G ആകുമിത്. ഐഖൂ ആരാധകർക്കുള്ള 2025-ലെ സ്പെഷ്യൽ ഗിഫ്റ്റാകും നിയോ 10ആർ.

iQOO Neo 10R

iQOO Neo 10R: സ്പെസിഫിക്കേഷൻ

ഫോണിന്റെ ഡ്യുവൽ-ടോൺ ഡിസൈനും ചിപ്‌സെറ്റും മറ്റും ചോർന്നിട്ടുണ്ട്. ഇതിന് വലിയ 6,400mAh ബാറ്ററിയായിരിക്കും എന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. ഈ പവർഫുൾ ബാറ്ററിയ്ക്ക് ഫാസ്റ്റ് ചാർജിംഗ് കപ്പാസിറ്റിയുമുണ്ടാകും.

1.5K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലേയായിരിക്കും ഫോണിലുണ്ടാകുക എന്ന് സൂചനയുണ്ട്. ഇതിൽ കൊടുക്കുന്നത് AMOLED പാനലായിരിക്കും. ഫോണിൽ Snapdragon 8s Gen 3 ചിപ്പ് ഫീച്ചർ ചെയ്യുമെന്നാണ് സൂചന. ഫോണിന്റെ ഫീച്ചറുകളെ കുറിച്ച് ഇനിയും വിവരങ്ങൾ ലഭിക്കാനുണ്ട്.

R സീരീസിലെ iQOO 5G: എന്താണ് സ്പെഷ്യൽ?

ആർ സീരീസിലെ ഐഖൂ ഫോൺ ആദ്യമായി ഇന്ത്യയിലെത്തുന്നു എന്നതാണ് പ്രധാന കാര്യം. 30,000 രൂപയിൽ താഴെയായിരിക്കും ഇതിന് വിലയാകുക എന്നും കരുതാം. അങ്ങനെയെങ്കിൽ, മിഡ് റേഞ്ച് ബജറ്റുകാരുടെ ഫേവറിറ്റാകാൻ സാധ്യതയുണ്ട്.

ഈ മാസം ആദ്യം ചൈനയിലെത്തിയ iQOO Z9 ടർബോ എൻഡ്യൂറൻസ് എഡിഷന്റെ റീബ്രാൻഡഡ് പതിപ്പായിരിക്കാമിത്. ഇത് ശരിയാണെങ്കിൽ 12 GB LPDDR5x റാമും 256 GB UFS 4.0 സ്റ്റോറേജുമുണ്ടാകും. ഈ ഐഖൂ നിയോ 10R ഫോണിന് 90W ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയുമുണ്ടാകും. അടുത്തിടെ എത്തിയ പോകോ X7 പ്രോയ്ക്ക് ഇത് ഒരു എതിരാളിയാകും.

Also Read: Samsung Galaxy S25 Ultra Price: ദുബായിക്കാർക്ക് Good News! ഇന്ത്യയേക്കാൾ വില കുറവുള്ള വേറെയുമുണ്ട് രാജ്യങ്ങൾ

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, Consumer Tech, AI-related content, tech trends and reviews in Malayalam.

Connect On :