Redmi Note 14 Pro Plus
മിഡ് റേഞ്ച് സ്മാർട്ഫോൺ ഡിമാൻഡുള്ള രാജ്യമാണ് ഇന്ത്യ. പ്രീമിയം ഫീച്ചറുകളുള്ള കിടിലൻ മിഡ് റേഞ്ച് ഹാൻഡ്സെറ്റുകൾ റെഡ്മി പുറത്തിറക്കാറുണ്ട്. Flipkart ഇപ്പോഴിതാ റെഡ്മിയുടെ ജനപ്രിയ സ്മാർട്ഫോണിന് വിലക്കിഴിവ് പ്രഖ്യാപിച്ചു. REDMI Note സീരീസിലെ ഹാൻഡ്സെറ്റിനാണ് ഓഫർ. ഇതൊരു സ്പെഷ്യൽ ഡീലാണെന്ന് പറയാം.
8ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്മാർട്ഫോണിനാണ് കിഴിവ്. ഫ്ലിപ്കാർട്ടിൽ നിന്ന് 26 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭ്യമാണ്. ഇങ്ങനെ റെഡ്മി നോട്ട് 14 പ്രോ പ്ലസ് ഹാൻഡ്സെറ്റ് 25000 രൂപ റേഞ്ചിൽ വാങ്ങിക്കാവുന്നതാണ്.
34999 രൂപയാണ് റെഡ്മി നോട്ട് 14 പ്രോ പ്ലസ്സിന്റെ വില. ഇത് ലോഞ്ച് വിലയാണ്. 9000 രൂപയ്ക്ക് മുകളിൽ വില കുറച്ച് ഫോൺ ഫ്ലിപ്കാർട്ടിൽ ലഭിക്കും. എന്നുവച്ചാൽ 5ജി ഫോൺ 25,650 രൂപയ്ക്ക് പർച്ചേസ് ചെയ്യാവുന്നതാണ്.
ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡുകളിലൂടെ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. 20000 രൂപയ്ക്ക് താഴെ നിങ്ങൾക്ക് ഫോൺ വേണമെന്നുണ്ടോ? എങ്കിൽ ഫ്ലിപ്കാർട്ട് തരുന്ന എക്സ്ചേഞ്ച് ഡീൽ സ്വന്തമാക്കാം. ഇങ്ങനെ 128ജിബി സ്റ്റോറേജിന് 18950 രൂപയ്ക്ക് വാങ്ങിക്കാം. 902 രൂപയുടെ ഇഎംഐ ഓഫറും ലഭിക്കും.
റെഡ്മി നോട്ട് 14 പ്രോ പ്ലസ് സ്മാർട്ഫോണിന്റെ ഡിസ്പ്ലേ 6.67 ഇഞ്ച് വലിപ്പമാണ്. ഇതിന് 1.5K OLED ടെക്നോളജി ഉപയോഗിക്കുന്ന ഡിസ്പ്ലേയാണുള്ളത്. ഈ സ്മാർട്ഫോൺ 120Hz റിഫ്രഷ് റേറ്റും 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും സപ്പോർട്ട് ചെയ്യുന്ന സ്ക്രീനാണ്.
റെഡ്മി നോട്ട് 14 പ്രോ പ്ലസ് 5ജിയ്ക്ക് സ്‌നാപ്ഡ്രാഗൺ 7s Gen 3 പ്രോസസറാണുള്ളത്. ഇതിൽ 12GB റാമും 512GB സ്റ്റോറേജും വരെ സപ്പോർട്ട് ലഭിക്കുന്നു. ഇതിൽ വലിയ 6,200mAh ബാറ്ററി കൊടുത്തിരിക്കുന്നു. ഇത് 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
Also Read: 50 മെഗാപിക്സൽ ക്വാഡ് ക്യാമറ 512ജിബി, 16ജിബി Oppo 5G ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ അതിശയകരമായ ഓഫറിൽ!
ട്രിപ്പിൾ റിയർ ക്യാമറയാണ് റെഡ്മി ഫോണിലുള്ളത്. ഇതിൽ 50MP മെയിൻ ലെൻസ് കൊടുത്തിരിക്കുന്നു. ഈ ഫോണിൽ 8MP അൾട്രാവൈഡ് ലെൻസ് കൊടുത്തിരിക്കുന്നു. റെഡ്മി നോട്ട് 14 പ്രോ പ്ലസ്സിൽ 50MP ടെലിഫോട്ടോ ലെൻസ് കൂടിയുണ്ട്. സെൽഫികൾക്കായി ഫോണിന് മുൻവശത്ത് സ്ഥാപിച്ചിരിക്കുന്നത് 20MP സെൻസറാണ്.
റെഡ്മി നോട്ട് 14 പ്രോ+ 5ജി മികച്ച ഡ്യൂറബിലിറ്റിയുള്ള ഫോണാണ്. ഇതിന് IP66, IP68, IP69 റേറ്റിങ്ങുണ്ട്. പൊടി, ജല പ്രതിരോധിക്കാൻ ഇത് മികച്ചതാണ്. ഫോണിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുമുണ്ട്.