Redmi Note 14 Pro Plus
6200mAh പവർഫുൾ ബാറ്ററിയുള്ള കിടിലൻ Redmi Note 14 Pro+ 5G വാങ്ങിയാലോ? Amazon ഇതിനായി അതിഗംഭീരമായ ഓഫർ അനുവദിച്ചിരിക്കുന്നു. ട്രിപ്പിൾ റിയർ സെൻസറുള്ള സ്മാർട് ഫോണിനാണ് കിഴിവ്. 26% ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ആമസോണിൽ നിന്ന് നേടാം.
34,999 രൂപയുടെ സ്മാർട്ട് ഫോൺ ഷവോമിയുടെ റെഡ്മി നോട്ട് സീരീസിലുള്ളത്. റെഡ്മി നോട്ട് 14 പ്രോ പ്ലസ്സിന് ഇപ്പോൾ 25000 രൂപയിലും താഴെയാണ് വില. ആമസോണിലെ പരിമിതകാല ഓഫറിലൂടെ നിങ്ങൾക്ക് ഹാൻഡ്സെറ്റ് സ്വന്തമാക്കാം.
8GB റാമും 128GB സ്റ്റോറേജും കോൺഫിഗറേഷനിലാണ് ഇത് വരുന്നത്. സ്റ്റൈലിഷ് ഡിസൈനിലുള്ള ഫോണിന്റെ ആമസോണിലെ വില 25,797 രൂപ മാത്രമാണ്. ഇതിന് കൂടുതൽ കിഴിവ് ലഭിക്കാൻ ഇപ്പോഴുള്ള ബാങ്ക് ഓഫർ പ്രയോജനപ്പെടുത്താം. ICICI, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ നിങ്ങൾക്ക് 1000 രൂപയുടെ ഇളവ് ലഭ്യമാണ്.
ഇങ്ങനെ 24000 രൂപ റേഞ്ചിൽ റെഡ്മി സ്റ്റൈലിഷ് ഫോൺ വാങ്ങാവുന്നതാണ്. 1000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുമുണ്ട്. ആമസോൺ 1,251 രൂപയുടെ ഇഎംഐ ഡീലും വാഗ്ദാനം ചെയ്യുന്നു.
ഈ റെഡ്മി ഫോണിൽ 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണുള്ളത്. FHD+ ടെക്നോളജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സ്മാർട്ട് ഫോണിന്റെ സ്ക്രീനിൽ നിങ്ങൾക്ക് 120Hz സപ്പോർട്ട് ലഭിക്കുന്നു. ഫ്ലാഗ്ഷിപ്പ് ഗ്രേഡ് പ്രൊട്ടക്ഷനും ഇതിനുണ്ട്.
റെഡ്മി നോട്ട് 14 പ്രോ+ 5ജിയിലെ പ്രോസസർ സ്നാപ്ഡ്രാഗൺ 7s ജെൻ 3 ആണ്. ജെൻഷിൻ, സെൻലെസ് സോൺ സീറോ പോലുള്ള ഉയർന്ന നിലവാരമുള്ള ഗെയിമുകൾക്ക് അത്ര മികച്ചതെന്ന് പറയാനാകില്ല. എന്നാലും ഏറ്റവും ഉയർന്ന ഗ്രാഫിക്സ് സെറ്റിങ്സിലൂടെ BGMI സുഗമമായി പ്രവർത്തിക്കുന്നു.
റെഡ്മി നോട്ട് 14 പ്രോ+ ഫോണിന്റെ പിൻവശത്ത് ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 50MP മെയിൻ സെൻസറുണ്ട്. 2.5x സൂമുള്ള 50MP ടെലിഫോട്ടോ ലെൻസും, 8MP അൾട്രാവൈഡ് സെൻസറും ഇതിൽ ഉൾപ്പെടുന്നു.
Also Read: 30 Days BSNL Best Plan: അൺലിമിറ്റഡ് കോളിങ്ങും, 2.5ജിബി ഡാറ്റയും തുച്ഛ വിലയ്ക്ക്!
ഫോണിൽ അതിശയകരമായ നൈറ്റ് മോഡും നൽകിയിരിക്കുന്നു. ഷോട്ട് മെച്ചപ്പെടുത്താൻ സ്മാർട്ട് ഫോണിൽ മികച്ച AI ഫീച്ചറുമുണ്ട്. ഇതിൽ 20MP ഫ്രണ്ട് ക്യാമറയുമുണ്ട്.
റെഡ്മി നോട്ട് 14 പ്രോ+ ഫോണിൽ, ഹൈപ്പർഒഎസ് 2 വേർഷൻ ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറാണുള്ളത്. ഇതിൽ മികച്ച യൂസർ ഇന്റർഫേസ് ലഭ്യമാണ്.
റെഡ്മി നോട്ട് 14 പ്രോ പ്ലസ് ഹാൻഡ്സെറ്റിൽ 6,200mAh സിലിക്കൺ കാർബൺ ബാറ്ററിയും സജ്ജീകരിച്ചിരിക്കുന്നു. ഇതിൽ 90 വാട്ട് ചാർജർ സ്പീഡിലുള്ള ചാർജിങ്ങും സാധ്യമാണ്. അതായത് അരമണിക്കൂറിനുള്ളിൽ ഫോൺ പൂജ്യത്തിൽ നിന്ന് പൂർണ്ണമായി ചാർജ് ചെയ്യുന്നു. സിലിക്കൺ കാർബൺ ബാറ്ററിയായതിനാൽ ഫോണിന് അധിക ഭാരമില്ല എന്ന സവിശേഷതയുമുണ്ട്.