6000 mAh ബാറ്ററിയുള്ള iQOO 5G 9000 രൂപയ്ക്ക് താഴെ, സ്പെഷ്യൽ ഓഫർ മിസ്സാക്കല്ലേ!

Updated on 15-Sep-2025
HIGHLIGHTS

ഐക്യു Z10 10 ലൈറ്റ് 5ജി 4 ജിബി/128 ജിബി വേരിയന്റിനാണ് ഇളവ്

ഇതിന് 29 ശതമാനം കിഴിവാണ് ആമസോണിൽ ലഭിക്കുന്നത്

485 രൂപയുടെ ഇഎംഐ ഡീലും ആമസോൺ തരുന്നു

സ്റ്റൈലിഷ് ഫോൺ iQOO 5G 9000 രൂപയ്ക്ക് താഴെ വാങ്ങിയാലോ! കുറഞ്ഞ വിലയ്ക്ക് iQOO Z10 Lite 5G വാങ്ങാൻ സുവർണാവസരം. ആമസോണിലാണ് സ്മാർട്ഫോൺ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത്. ഐക്യു Z10 10 ലൈറ്റ് 5ജി 4 ജിബി/128 ജിബി വേരിയന്റിനാണ് ഇളവ്. നിങ്ങൾക്ക് 9000 രൂപയ്ക്ക് താഴെ സ്മാർട്ഫോൺ വാങ്ങിക്കാനാകും.

iQOO Z10 Lite 5G ഓഫർ

13,999 രൂപയ്ക്കാണ് ഫോൺ ലോഞ്ച് ചെയ്തത്. ഇതിന് 29 ശതമാനം കിഴിവാണ് ആമസോണിൽ ലഭിക്കുന്നത്. 9,998 രൂപയാണ് ആമസോൺ സൈറ്റിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് 1000 രൂപയുടെ ബാങ്ക് കിഴിവാണ് ലഭിക്കുന്നത്. ഇങ്ങനെ നിങ്ങൾക്ക് 128ജിബിയ്ക്ക് ഐഖൂ എസ്ഡ്10 ലൈറ്റ് 8898 വാങ്ങിക്കാം. 485 രൂപയുടെ ഇഎംഐ ഡീലും ആമസോൺ തരുന്നു. സൈബർ ഗ്രീൻ, സൈബർ ബ്ലൂ കളറുകളിലാണ് ഐഖൂ Z10 Lite ലഭ്യമാകുക.

ഐഖൂ Z10 Lite 5G ഫോണിന്റെ പ്രത്യേകതകൾ

ഈ ഫോണിന് 6.74 ഇഞ്ച് HD+ ഡിസ്‌പ്ലേയാണുള്ളത്. 90Hz റിഫ്രഷ് റേറ്റും 1000 nits പീക്ക് ബ്രൈറ്റ്നസ്സും ഡിസ്‌പ്ലേയ്ക്ക് കൊടുത്തിട്ടുണ്ട്. ഇത് പൊടിയും വെള്ളവും പ്രതിരോധിക്കുന്ന ഡ്യൂറബിലിറ്റിയുമുള്ള ഹാൻഡ്സെറ്റാണിത്. ഇതിന് IP64 റേറ്റിംഗും സ്മാർട്ഫോണിനുണ്ട്.

പ്രോസസ്സറിലേക്ക് വന്നാൽ ഇതിന് 6nm അടിസ്ഥാനമാക്കിയുള്ള മീഡിയാടെക് ഡൈമൻസിറ്റി 6300 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് വേഗതയേറിയ 5G കണക്ടിവിറ്റി സാധ്യമാക്കുന്ന ഫോണാണ്. 4GB, 6GB, 8GB എന്നിങ്ങനെ മൂന്ന് റാം ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്. 128GB, 256GB എന്നിങ്ങനെ രണ്ട് ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും ഇതിനുണ്ട്. 8GB വരെ വെർച്വൽ റാം സപ്പോർട്ടും ഐഖൂ ഫോണിനുണ്ട്.

ക്യാമറയിലേക്ക് വന്നാൽ ഇതിൽ ഡ്യുവൽ റിയർ ക്യാമറ കൊടുത്തിരിക്കുന്നു. ഇതിൽ 50MP സോണി AI സെൻസറുണ്ട്. ഈ സ്മാർട്ഫോണിൽ 2MP ബൊക്കെ ലെൻസും നൽകിയിരിക്കുന്നു. സെൽഫികൾക്കായി 5MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. AI ഫോട്ടോ എൻഹാൻസ്, AI ഡോക്യുമെന്റ് മോഡ് തുടങ്ങിയ ഫീച്ചറുകളും ഐഖൂ Z10 Lite 5ജിയിൽ കൊടുത്തിട്ടുണ്ട്.

ഇതിൽ 15W ചാർജിംഗ് സപ്പോർട്ട് ലഭിക്കുന്നു. 6000mAh ബാറ്ററിയാണ് iQOO Z10 Lite-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒറ്റ ചാർജിൽ 70 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് ലഭിക്കുമെന്നും ഐഖൂ പറഞ്ഞിട്ടുണ്ട്. ഇതിൽ Android 15 അടിസ്ഥാനമാക്കിയുള്ള Funtouch OS 15 സോഫ്റ്റ് വെയറാണുള്ളത്. ഇതിൽ രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും കമ്പനി നൽകുന്നു. മൂന്ന് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി തരുന്നു. സൈബർ ഗ്രീൻ, ടൈറ്റാനിയം ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

Also Read: iPhone 16 51000 രൂപ റേഞ്ചിൽ Flipkart Big Billion ഡേയ്സിൽ കിട്ടും, വരാനിരിക്കുന്നത് ബമ്പർ ഓഫറാണോ?

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :