OnePlus 13R 5G Price Cut Offer
Flipkart ഓഫറുകളുടെ കൊയ്ത്ത് ഉത്സവം ആരംഭിച്ചുകഴിഞ്ഞു. നിരവധി സ്മാർഫോണുകൾക്ക് മറ്റ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് ഇളവ് അനുവദിച്ചു. 6000mAh പവറുള്ള പ്രീമിയം 5ജി സ്മാർട്ഫോൺ ആദായത്തിൽ വാങ്ങാനുള്ള അവസരമാണിത്. 256 GB സ്റ്റോറേജുള്ള OnePlus 5G ടോപ് ഹാൻഡ്സെറ്റ് 7000 രൂപ കിഴിവിൽ വാങ്ങാം. ഇതൊരു പരിമിതകാല ഓഫറാണെന്ന് കൂടി ഓർമിപ്പിക്കട്ടേ.
12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിനാണ് ഫ്ലിപ്കാർട്ട് ഡീൽ. 44,999 രൂപയാണ് വൺപ്ലസ് 13 ആറിന്റെ വിപണി വില. സ്മാർട്ഫോണിന് ഫ്ലിപ്കാർട്ട് 6989 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നു. ഹാൻഡ്സെറ്റ് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 38,010 രൂപയ്ക്കാണ്.
ഇതിന് ആക്സിസ്, എസ്ബിഐ കാർഡിലൂടെ 5 ശതമാനം ക്യാഷ്ബാക്കും അനുവദിച്ചിരിക്കുന്നു. 4000 രൂപ വരെ നിങ്ങൾക്ക് ഇളവ് ബാങ്ക് ഓഫറിലൂടെ ലഭിക്കും. വൺപ്ലസ് 13ആർ സ്മാർട്ഫോൺ 34000 രൂപ റേഞ്ചിൽ ബാങ്ക് ഓഫറിലൂടെ സ്വന്തമാക്കാം.
29450 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് തരുന്നു. പ്രീമിയം ക്യാമറ, ഡിസ്പ്ലേ, പ്രീമിയം പ്രോസസറുള്ള ഫോണാണ് വൺപ്ലസ് 13ആർ. ഈ ടോപ് സ്മാർട്ഫോൺ 30000 രൂപയ്ക്കും താഴെ വാങ്ങണമെങ്കിൽ എക്സ്ചേഞ്ച് ഡീൽ വിനിയോഗിക്കാം. 1,337 രൂപ വരെ നിങ്ങൾക്ക് ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു.
ഡിസ്പ്ലേ: വൺപ്ലസ് 13ആറിൽ 6.78 ഇഞ്ച് 120Hz ProXDR ഡിസ്‌പ്ലേ കൊടുത്തിരിക്കുന്നു. ഇത് 1600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് നൽകിയിട്ടുണ്ട്. ഫോൺ സ്‌ക്രീനിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് GG7i പ്രൊട്ടക്ഷനുണ്ട്.
പ്രോസസർ: ഈ ഫോണിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസസർ നൽകിയിരിക്കുന്നു. 16 ജിബി വരെ എൽപിഡിഡിആർ 5എക്സ് റാമും 512 ജിബി യുഎഫ്എസ് 4.0 സ്റ്റോറേജും ഇതിലുണ്ട്.
Also Read: Samsung Galaxy 5G പ്രീമിയം ഫോൺ 41000 രൂപയ്ക്ക് വാങ്ങാം, Amazon സ്പെഷ്യൽ ഡീൽ
ക്യാമറ: ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ സ്മാർട്ഫോണിന് പിന്നിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ട്. ഇതിൽ 50MP പ്രൈമറി ക്യാമറയുണ്ട്. 50MP സെക്കൻഡറി സെൻസറും 8MP അൾട്രാവൈഡ് ക്യാമറയും ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന് മുൻവശത്ത് 16MP ക്യാമറ നൽകിയിരിക്കുന്നു.
ബാറ്ററി: ഫോണിൽ കരുത്തനായ ബാറ്ററി കൊടുത്തിരിക്കുന്നു. വലിയ 6000mAh ബാറ്ററി 80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
കണക്റ്റിവിറ്റി: 5G, 4G, ബ്ലൂടൂത്ത് 5.4, NFC തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഫോണിലുണ്ട്.
സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 15 ആണ് ഫോണിലെ ഒഎസ്.