Vivo V50 5G Price Discount on Amazon
എല്ലാ മോഡേൺ ഫീച്ചറുകളും ചേർത്ത കിടിലനൊരു സ്മാർട്ഫോൺ അന്വേഷിക്കുകയാണോ? എങ്കിൽ വിവോയുടെ ഈ കിടിലൻ ഹാൻഡ്സെറ്റ് തന്നെ സ്വന്തമാക്കാം. 6000 mAh പവർഫുൾ ബാറ്ററിയുള്ള Vivo V50 5G ഫോണിന് Amazon മികച്ച ഇളവ് അനുവദിച്ചിരിക്കുന്നു.
ഈ സ്മാർട്ട്‌ഫോൺ എല്ലാ ആധുനിക ഫീച്ചറുകളുമുള്ള ഫോണാണിത്. മൾട്ടി ടാസ്കിങ്ങിനും മികച്ചെ പെർഫോമൻസിനും ഫോൺ അസാധാരണമായ പ്രകടനം നൽകുന്നു. 15000 രൂപ വമ്പിച്ച കിഴിവിലാണ് ഫോൺ വിൽക്കുന്നത്.
ക്വാൽകോമിന്റെ മികച്ച സ്നാപ്ഡ്രാഗൺ പ്രോസസറാണ് ഫോണിലുള്ളത്. ഇതിന്റെ ഡിസ്പ്ലേയും ക്യാമറയും ബാറ്ററിയുമെല്ലാം വളരെ മികച്ചതാണ്.
8ജിബി റാമും 256ജിബി സ്റ്റോറേജുമാണ് വിവോ വി50 ഫോണിനുള്ളത്. ഇതിന് ലോഞ്ച് ചെയ്തപ്പോൾ ഇന്ത്യയിൽ വില 42,999 രൂപയാണ്. ആമസോൺ സ്മാർട്ഫോണിന് 33 ശതമാനം ഫ്ലാറ്റ് കിഴിവ് നൽകുന്നു. ഇങ്ങനെ ഫോൺ നിങ്ങൾക്ക് 28000 രൂപ റേഞ്ചിൽ സ്വന്തമാക്കാം.
വിവോ വി50 5ജി ഫോണിന്റെ ആമസോണിലെ വില 28,685 രൂപയാണ്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡിലൂടെ വിവോ ഹാൻഡ്സെറ്റ് 750 രൂപയുടെ ഇളവ് ലഭിക്കും. ഇങ്ങനെ 28000 രൂപയിൽ താഴെ വാങ്ങിക്കാം.
ഈ ഹാൻഡ്സെറ്റ് നിങ്ങൾക്ക് 26,750 രൂപയുടെ എക്സ്ചേഞ്ച് ഡീലിലും വാങ്ങാം. വിവോ വി50 ഫോണിന് 1,391 രൂപയുടെ ഇഎംഐ ഓഫറും ലഭിക്കുന്നതാണ്.
വിവോ വിV50 5ജി ഫോണിൽ 6.77 ഇഞ്ച് ക്വാഡ്-കർവ്ഡ് AMOLED ഡിസ്‌പ്ലേയുണ്ട്. 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടിലാണ് ഫോൺ പുറത്തിറക്കിയത്. ഇതിന് 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുണ്ട്.
ഈ ഫോണിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസർ ആണ് പ്രവർത്തിക്കുന്നത്. മൾട്ടിടാസ്കിംഗ്, ഗെയിമിംഗ് എന്നിവയ്ക്കായി ഇത് ക്വാളിറ്റി പെർഫോമൻസ് നൽകുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 ആണ് ഇതിലുള്ളത്.
ഇതിൽ ഡ്യുവൽ റിയർ ക്യാമറയാണ് പിൻഭാഗത്ത് സജ്ജീകരിച്ചിരിക്കുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന ക്യാമറ യൂണിറ്റാണുള്ളത്. 50MP പ്രൈമറി ക്യാമറയ്ക്ക് പുറമെ 50MP അൾട്രാ-വൈഡ് ക്യാമറയും ഫോണിലുണ്ട്.
ഹാൻഡ്സെറ്റിന്റെ മുൻഭാഗത്ത് നിങ്ങൾക്ക് 50MP സെൽഫി ക്യാമറയാണ് ലഭിക്കുന്നത്. ഫോണിന്റെ ബ്യാക്ക് ക്യാമറയും ഫ്രണ്ട് ക്യാമറയും 4K റെസല്യൂഷൻ റെക്കോർഡിങ് സാധ്യമാണ്.
Also Read: BSNL 1 Rupee Offer: 1 രൂപ സിമ്മെടുത്താൽ ഒരു മാസം മുഴുവൻ അൺലിമിറ്റഡ് കോൾ, 2ജിബി ഡാറ്റ
വിവോ വി50 5ജി ഫോണിൽ 6000 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഇത് ദിവസം മുഴുവൻ ബാറ്ററി ബാക്കപ്പ് ഓഫർ ചെയ്യുന്നു. 90W ഫ്ലാഷ് ചാർജിങ്ങിനെ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ IP68, IP69 റേറ്റിങ്ങുള്ള ഫോണാണിത്.