OnePlus 15 ലോഞ്ചിന് മുന്നേ 10000 രൂപ ഇളവിൽ 6000 mAh Battery വൺപ്ലസ് ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ വാങ്ങിക്കാം

Updated on 13-Nov-2025

ഇന്ന്, നവംബർ 13-ന് OnePlus 15 ലോഞ്ച് ചെയ്യുന്നു. മികച്ച ഡിസ്പ്ലേ, പ്രോസസർ, ക്യാമറ പെർഫോമൻസുള്ള സ്മാർട്ഫോൺ ആണ് വൺപ്ലസ് 15. എന്നാൽ ഇതിന്റെ ലോഞ്ചിന് മുന്നേ, പഴയ ഫ്ലാഗ്ഷിപ്പിന് വില കുറച്ചു. വൺപ്ലസ് 13 അത്ര പഴയ സ്മാർട്ഫോൺ അല്ല. ഇപ്പോഴും സ്റ്റൈലിലും പെർഫോമൻസിലും ഇത് മികച്ച സ്മാർട്ഫോൺ ആണ്.

OnePlus 15 Launch Today

ഇന്ന് രാത്രി വൺപ്ലസ് 15 ലോഞ്ച് ചടങ്ങ് ആരംഭിക്കുന്നു. വൺപ്ലസ് യൂട്യൂബ് ചാനൽ വഴി നിങ്ങൾക്ക് ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ ലോഞ്ച് കാണാം. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് സജ്ജീകരിച്ച ഫോണായിരിക്കും ഇത്. ഈ ഹാൻഡ്സെറ്റിൽ 7,300mAh ബാറ്ററിയും പിന്നിൽ ട്രിപ്പിൾ 50MP ക്യാമറ യൂണിറ്റും നൽകുമെന്നാണ് സൂചന. ഇതിൽ 32 മെഗാപിക്സലിന്റെ ഫ്രണ്ട് സെൻസറുമുണ്ട്.

OnePlus 15 india launch date and features confirmed

OnePlus 13 Price Discount on Flipkart

ഫ്ലിപ്കാർട്ടിലാണ് വൺപ്ലസ് 13 സ്മാർട്ഫോണിന് ഇളവ് അനുവദിച്ചിരിക്കുന്നത്. 72,999 രൂപയ്ക്കാണ് ഈ ഫ്ലാഗ്ഷിപ്പ് ഫോൺ വിപണിയിൽ എത്തിച്ചത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഇതിനുണ്ട്. ഈ വൺപ്ലസ് 13 ഹാൻഡ്സെറ്റ് 10000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു.

62,493 രൂപയ്ക്ക് ഫോൺ സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. വൺപ്ലസ് 13 സ്മാർട്ഫോണിന് ആകർഷകമായ എക്സ്ചേഞ്ച് ഡീലും, ഇഎംഐ ഓഫറും ലഭ്യമാണ്. എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 5 ശതമാനം ക്യാഷ്ബാക്ക് നേടാം. ഇങ്ങനെ നിങ്ങൾക്ക് 4000 രൂപ വരെ ലാഭിക്കാം. വൺപ്ലസ് 13 ഫ്ലിപ്കാർട്ടിലൂടെ ഇങ്ങനെ 60000 രൂപയ്ക്കും താഴെ വാങ്ങാം.

47300 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് അനുവദിച്ചിട്ടുണ്ട്. 2,198 രൂപയുടെ ഇഎംഐ 24 മാസത്തേക്ക് ലഭ്യമാണ്.

വൺപ്ലസ് 13 5ജിയുടെ പ്രത്യേകത എന്തൊക്കെയാണ്?

6.82 ഇഞ്ച് LTPO 4.1 AMOLED ഡിസ്‌പ്ലേയാണ് വൺപ്ലസ് 13 ഫോണിനുള്ളത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120 Hz റിഫ്രഷ് റേറ്റും 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് ഇതിനുണ്ട്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറും അഡ്രിനോ 830 ജിപിയുവും കരുത്തുറ്റ പെർഫോമൻസ് തരുന്നു.

ഇതിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നാല് വലിയ OS അപ്‌ഡേറ്റുകൾ ലഭിക്കുന്നതാണ്.

Also Read: ആദായ വിൽപ്പന! Dual 32MP Selfie ക്യാമറ XIAOMI 14 Civi ബ്ലൂ പകുതി വിലയ്ക്ക്

ട്രിപ്പിൾ റിയർ ക്യാമറയാണ് വൺപ്ലസ് 13 5ജിയിലുണ്ട്. ഇതിൽ 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. 3x ഒപ്റ്റിക്കൽ സൂം സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു.

50MP അൾട്രാ-വൈഡ് ലെൻസും, 50MP പ്രൈമറി ലെൻസും ചേർന്നതാണ് ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം. സെൽഫികൾക്കായി 32MP ഫ്രണ്ട് ക്യാമറയും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഈ വൺപ്ലസ് 13 സ്മാർട്ഫോണിൽ 6,000mAh ബാറ്ററി കൊടുത്തിട്ടുണ്ട്. ഇത് 50W വയർലെസ് ചാർജിങ്ങും, 100W വയർഡ് ചാർജിങ്ങും ഫോൺ പിന്തുണയ്ക്കുന്നു. ഒരു ദിവസം മുഴുവൻ നന്നായി ഉപയോഗിച്ചാലും മികച്ച ബാറ്ററി ലൈഫ് ലഭിക്കുന്നതാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :