6 best samsung phones under 30000
Best Samsung Phones: 30000 രൂപയിലും താഴെ നിങ്ങൾക്ക് മികച്ച സാംസങ് സ്മാർട്ഫോണുകൾ വാങ്ങാം. ക്യാമറയിലും പെർഫോമൻസിലും ഭേദപ്പെട്ട പെർഫോമൻസ് തരുന്ന ഫോണുകളാണ് ഇവയിൽ മിക്കവയും. ബജറ്റ്, മിഡ് റേഞ്ച് പ്രീമിയം റേഞ്ചുകളിലെല്ലാം ഉഗ്രൻ ഫോണുകൾ പുറത്തിറക്കുന്നത് സാംസങ്ങാണ്. കമ്പനിയുടെ മിക്ക സ്മാർട്ട്‌ഫോണുകൾക്കും ദീർഘകാല സോഫ്റ്റ്‌വെയർ സപ്പോർട്ടുമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
സാംസങ്ങിന്റെ പല സീരീസിലുള്ള ഫോണുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇവ 30000 രൂപയ്ക്കും താഴെ വിലയുള്ള സ്മാർട്ഫോണുകളാണ്. A സീരീസിലുള്ളതും, M സീരീസിലുള്ളതുമായ ഫോണുകളും ലിസ്റ്റിലുണ്ട്.
സ്മാർട് ക്യാമറ വേണ്ടവർക്ക് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന സാംസങ് ഫോണാണിത്. ആമസോണിൽ 26000 രൂപ റേഞ്ചിൽ ഫോൺ വിൽക്കുന്നു.
50MP മെയിൻ ക്യാമറ ഇതിലുണ്ട്. ഫോണിന്റെ പിന്നിൽ ഫിക്സഡ് ഫോക്കസുള്ള 12MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ കൊടുത്തിരിക്കുന്നു. മൂന്നാതായി 5MP ക്യാമറയുമുണ്ട്. 32MP ആണ് ഫോണിലെ ഫ്രണ്ട് ക്യാമറ.
6.4 ഇഞ്ച് സ്‌ക്രീനുള്ള ഫോണിന് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുണ്ട്.120Hz റിഫ്രഷ് റേറ്റുള്ള AMOLED സ്‌ക്രീനും ഇതിനുണ്ട്.
24990 രൂപയ്ക്ക് ആമസോണിൽ ലഭ്യമാകുന്ന മിഡ് റേഞ്ച് സ്മാർട്ഫോണാണിത്. സാംസങ്ങിന്റെ എം-സീരീസ് നിരയിലെ ഏറ്റവും പുതിയ മോഡലാണ് സാംസങ് ഗാലക്‌സി M55 5G. സ്ലീക്ക് അമോലെഡ് ഡിസ്‌പ്ലേയും, സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 പ്രോസസറും ഇതിലുണ്ട്. ഫോട്ടോഗ്രാഫിയ്ക്കായി ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് കൊടുത്തിട്ടുള്ളത്. 50MP (OIS) + 8MP അൾട്രാ- വൈഡ് + 2MP ചേർന്നതാണ് ക്യാമറ യൂണിറ്റ്. ഇതിൽ 50 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.
വിജയ് സെയിൽസിൽ 19999 രൂപ വിലയാകുന്ന സാംസങ് ഗാലക്സി മോഡലാണിത്. സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് 1380 പ്രോസസറാണ് ഫോണിലുള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള ഫോണിൽ 6.6 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് കൊടുത്തിരിക്കുന്നത്.
ഇതിൽ 50MP മെയിൻ സെൻസറുള്ള ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ട്. OIS സപ്പോർട്ടോടെ 8MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസും കൊടുത്തിരിക്കുന്നു. ഇതിൽ 5MP മാക്രോ ലെൻസും ഉൾപ്പെടുന്നു.
18198 രൂപയ്ക്കാണ് Samsung Galaxy M55s ഇപ്പോൾ ആമസോണിൽ വിൽക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ഉപയോഗിച്ചാണ് ഫോൺ പ്രവർത്തിക്കുന്നത്. OIS സപ്പോർട്ടുള്ള 50MP പ്രൈമറി പിൻ ക്യാമറയുണ്ട്. ട്രിപ്പിൾ റിയർ ക്യാമറയിൽ 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസുമുണ്ട്. കൂടാതെ 2MP മാക്രോ ലെൻസും, മുൻവശത്ത് 50MP ഫ്രണ്ട് ഫേസിംഗ് ക്യാമറയുമുണ്ട്. 5000mAh ആണ് ഫോണിലെ ബാറ്ററി.
11498 രൂപയുടെ സാംസങ് ഗാലക്സി എം16 ആണ് അടുത്ത സ്മാർട്ഫോൺ. 6.7 ഇഞ്ച് ഫുൾ HD+ സൂപ്പർ AMOLED ഡിസ്പ്ലേയാണ് സ്മാർട്ഫോണിലുള്ളത്. 50 എംപി പ്രൈമറി ക്യാമറയും 5 എംപി അൾട്രാവൈഡ് ലെൻസും ഇതിനുണ്ട്. 2 എംപി മാക്രോ ക്യാമറയും കൂടി ചേർന്നതാണ് ട്രിപ്പിൾ റിയർ ക്യാമറ. ഇതിൽ. 13 എംപി മുൻ ക്യാമറയുമുണ്ട്.
വിജയ് സെയിൽസിൽ 17499 രൂപയ്ക്ക് കിട്ടുന്ന സാംസങ് സെറ്റാണിത്. എഫ് സീരീസിൽ ഉൾപ്പെട്ട ഈ ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. 50MP-യുടെ പ്രൈമറി, സെക്കൻഡറി ക്യാമറകളും 2MP സെൻസറും ഉൾപ്പെടുന്നു. സെൽഫി പ്രേമികൾക്ക് ഇതിൽ 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ തന്നെയാണ് കൊടുത്തിരിക്കുന്നത്. 5000 mAh ബാറ്ററിയും അമോലെഡ് ഡിസ്പ്ലേയും ഇതിനുണ്ട്.
Also Read: അമ്പമ്പോ!!! 200MP ക്യാമറ Samsung Galaxy S25 Ultra വമ്പൻ കിഴിവിൽ, 6000 രൂപ കൂപ്പൺ ഡിസ്കൗണ്ടും