5800 mAh പവർഫുൾ ബാറ്ററിയുള്ള മികച്ച സ്മാർട്ഫോൺ ആണ് വിവോയുടെ പ്രീമിയം സെറ്റ്. ഇത് ഫോട്ടോഗ്രാഫിയിലും കൊലകൊമ്പനാണ്. അടുത്ത മാസം കമ്പനി തങ്ങളുടെ ഫ്ലാഗ്ഷിപ്പും ഒപ്പം പ്രീമിയം ഫോണും ഇന്ത്യയിൽ പുറത്തിറക്കുന്നു. ഈ ആഴ്ച ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. വരാനിരിക്കുന്ന Vivo X300 5ജിയുടെ മുൻഗാമിയ്ക്ക് ഇപ്പോൾ ഗംഭീര കിഴിവ് ലഭ്യമാണ്. എന്താണ് ഈ ആകർഷകമായ ഡീലെന്ന് ഞങ്ങൾ പറഞ്ഞുതരാം.
256ജിബി സ്റ്റോറേജുള്ള വിവോ എക്സ്200 5ജിയ്ക്ക് ആമസോണിലോ ഫ്ലിപ്കാർട്ടിലോ അല്ല ഓഫർ. ഈ പ്രീമിയം സെറ്റ് നിങ്ങൾക്ക് വിജയ് സെയിൽസിലൂടെ പർച്ചേസ് ചെയ്യാം. 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള വിവോ സ്മാർട്ഫോൺ 65000 രൂപ റേഞ്ചിൽ വാങ്ങാം.
74,999 രൂപയ്ക്കാണ് എക്സ്200 5ജി ലോഞ്ച് ചെയ്തത്. നവംബറിൽ വിവോയുടെ എക്സ്300 സ്മാർട്ഫോൺ വരുന്നതിന് മുന്നേ എക്സ്200 ഫോൺ വില കുറച്ചു. 65,999 രൂപയാണ് വിവോ എക്സ് 200 ഫോണിന്റെ വിജയ് സെയിൽസിലെ വില.
ഐഡിഎഫ്സി, എച്ച്ഡിഎഫ്സി, എസ്ബിഐ കാർഡുകളിലൂടെ ഇളവ് ലഭിക്കും. ഇഎംഐ വഴി വാങ്ങുമ്പോൾ 10000 രൂപ വരെ ഇളവ് ഐഡിഎഫ്സി വഴി ഉപയോഗിക്കാം. 3500 രൂപയുടെ ഡിസ്കൗണ്ട് എച്ച്ഡിഎഫ്സി കാർഡിലൂടെ ലഭിക്കും. 5500 രൂപയുടെ ഇളവ് നിങ്ങൾക്ക് എസ്ബിഐ കാർഡ് ഉപയോഗിക്കുമ്പോൾ നേടാം.
24 മാസത്തേക്ക് 2,795 രൂപയുടെ ഇഎംഐ ഡീലും വിവോ എക്സ്300 5ജിയ്ക്ക് ലഭിക്കും.
6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഒരു കോംപാക്റ്റ് ഡിസൈനാണ് വിവോയുടെ എക്സ്200 5ജി. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്. സ്മാർട്ഫോണിന് 4,500 nits പീക്ക് ബ്രൈറ്റ്‌നസും HDR10+ സപ്പോർട്ടും ലഭ്യമാണ്.
ഈ ഫോണിൽ മീഡിയാടെക് ഡൈമൻസിറ്റി 9400 ചിപ്‌സെറ്റ് ഉണ്ട്. 5,800 mAh ബാറ്ററിയും 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും സ്മാർട്ഫോൺ തരുന്നു. ഫോണിന് 4 വർഷത്തെ Android അപ്‌ഡേറ്റ് ലഭ്യമാണ്.
ക്യാമറയിലേക്ക് വന്നാൽ സാംസങ്ങിനെ തോൽപ്പിക്കുന്ന ഫോട്ടോഗ്രാഫി ഫീച്ചർ വിവോ ഫോണിലും ലഭ്യമാണ്. ഇതിൽ 50MP പ്രൈമറി ക്യാമറയുണ്ട്. 50MP പെരിസ്‌കോപ്പ് ക്യാമറയും 50MP അൾട്രാവൈഡ് സെൻസറുമുണ്ട്. ഫോണിന് മുൻവശത്ത്, 32MP സെൽഫി ക്യാമറയുമുണ്ട്.
വിവോ എക്സ്200 5ജിയിൽ അലുമിനിയം ഫ്രെയിമോടുകൂടിയ ഗ്ലാസ് ഫ്രണ്ടും ഗ്ലാസ് ബാക്കുമാണുള്ളത്. ഇത് പൊടി, ജലം ഫലപ്രദമായി പ്രതിരോധിക്കുന്നു. സ്മാർട്ഫോണിന് IP69 റേറ്റിംഗും ലഭ്യമാണ്.
Also Read: KSEB Electricity Bill ഓൺലൈനിൽ അടയ്ക്കാം, ഈസി ഫാസ്റ്റായി നിസ്സാരം മൊബൈൽ ഫോണിലൂടെ…