Vivo X200 5G
5800mAh പവർഫുൾ ബാറ്ററിയുള്ള Vivo 5G സ്മാർട്ഫോൺ വമ്പിച്ച ഇളവിൽ വാങ്ങാം. Vijay Sales സൈറ്റിലൂടെ നിങ്ങൾക്ക് പ്രീമിയം ലെവൽ പെർഫോമൻസുള്ള ഹാൻഡ്സെറ്റ് സ്വന്തമാക്കാം. 12ജിബി റാമും 256ജിബി സ്റ്റോറേജുള്ള 5ജി സ്മാർട്ഫോണിനാണ് ഇളവ്. വിവോ എക്സ്200 5ജിയുടെ വിലയും ഇപ്പോഴത്തെ ഓഫറും പ്രത്യേകതകളും പരിശോധിക്കാം.
വിവോ എക്സ്200 5ജി സ്മാർട്ഫോണിന് വിജയ് സെയിൽസിൽ വളരെ മികച്ച ഇളവ് പ്രഖ്യാപിച്ചിരിക്കുന്നു. 12GB റാമും 256GB സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റാണിത്. ഇത് വിപണിയിൽ എത്തിച്ചപ്പോൾ 74,999 രൂപയായിരുന്നു.
വിജയ് സെയിൽസിലൂടെ ആകർഷകമായ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ബാങ്ക് ഓഫറും ലഭ്യമാണ്. ഇന്ത്യയിലെ പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമാണ് വിജയ് സെയിൽസ്. സൈറ്റിൽ 5ജി ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 65,999 രൂപയ്ക്കാണ്.
എസ്ബിഐ കാർഡ്, എച്ച്ഡിഎഫ്സി ഫസ്റ്റ് കാർഡ്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡിലൂടെ കിഴിവ് നേടാം. 3500 രൂപ മുതൽ 10000 രൂപ വരെ ലഭിക്കും. 2,795 രൂപ വരെ നിങ്ങൾക്ക് വിജയ് സെയിൽസിലൂടെ ലോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ എക്സ്ചേഞ്ച് ഡീലിലൂടെയും ഫോൺ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാവുന്നതാണ്.
വിവോ എക്സ് 200 സ്മാർട്ഫോണിന് 6.67 ഇഞ്ച് അമോലെഡ് സ്ക്രീനാണുള്ളത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് HDR10+ സപ്പോർട്ട് ലഭിക്കുന്നു. ഫോൺ ഡിസ്പ്ലേയ്ക്ക് 120 Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സും ഉണ്ട്.
ഈ സ്മാർട്ഫോണിൽ ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റാണുള്ളത്. ഇത് 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഹാൻഡ്സെറ്റിൽ 5,800mAh ബാറ്ററിയുടെ കരുത്ത് ലഭിക്കുന്നു. നാല് വർഷത്തേക്ക് ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ കമ്പനി ഓഫർ ചെയ്യുന്നു.
Also Read: 26000 രൂപ ഡിസ്കൗണ്ടിൽ 50MP Triple ക്യാമറ Samsung Galaxy S24 സ്പെഷ്യൽ സ്മാർട്ഫോൺ വാങ്ങിക്കാം
വിവോ എക്സ് 200 ഫോണിൽ മൂന്ന് ക്യാമറകളാണുള്ളത്. ഈ മൂന്ന് ക്യാമറകളും 50 മെഗാപിക്സൽ സെൻസറുകളാണ്. 50MP പ്രൈമറി ക്യാമറയും, 50MP അൾട്രാവൈഡ് സെൻസറുമുണ്ട്. ഇതിൽ 50MP പെരിസ്‌കോപ്പ് ക്യാമറയും കൊടുത്തിരിക്കുന്നു. ഹാൻഡ്സെറ്റിന്റെ മുൻവശത്ത് 32MP സെൽഫി ക്യാമറയുമുണ്ട്.
ഹാൻഡ്സെറ്റിന്റെ ലുക്കിലേക്ക് വന്നാൽ അലുമിനിയം ഫ്രെയിമാണുള്ളത്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP69 റേറ്റിങ്ങുണ്ട്.