OnePlus Nord CE4 Lite
5500mAh ബാറ്ററിയുള്ള OnePlus Nord CE4 Lite 5G ഏറ്റവും വിലക്കിഴിവിൽ വാങ്ങാം. Snapdragon പ്രോസസറുള്ള മിഡ് റേഞ്ച് ഫോണുകളിലെ മികവുറ്റ സ്മാർട്ഫോണാണിത്. മികച്ച ഡിസ്പ്ലേ, മികച്ച ബാറ്ററി, മികച്ച പ്രോസസർ എന്നിവയെല്ലാം വിലയ്ക്ക് അനുസരിച്ച് ലഭിക്കുന്നു.
നിങ്ങൾക്ക് ഇപ്പോൾ പുതിയ ഫോൺ വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ ഈ ഓഫർ മിസ്സാക്കണ്ട. OnePlus Nord CE 4 പെർഫെക്ട് മിഡ് റേഞ്ച് ബജറ്റ് ഫോണാണ്. ഇപ്പോഴാണെങ്കിൽ സ്മാർട്ഫോൺ 17000 രൂപയ്ക്ക് താഴെ ലഭിക്കും. പോരാഞ്ഞിട്ട് ഒരു നെക്ക്ബാൻഡ് ഇയർഫോണും ഫ്രീയായി കിട്ടും. 20,999 രൂപയ്ക്കാണ് 8ജിബി+128GB സ്റ്റോറേജ് ഫോൺ പുറത്തിറക്കിയത്. ആമസോണിൽ ഫോണിനിപ്പോൾ മികച്ച ഡീൽ ലഭിക്കുന്നു. സൗജന്യമായി OnePlus Neckband തന്നെയാണ് നൽകുന്നത്.
ഫോൺ ഇപ്പോൾ ആമസോണിൽ 17,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ICICI, HDFC ക്രഡിറ്റ് കാർഡുകളുണ്ടെങ്കിൽ നിങ്ങൾക്ക് 1000 രൂപ കൂടി ഇളവ് ലഭിക്കും. ഇങ്ങനെ 16,999 രൂപയ്ക്ക് വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് വാങ്ങാം. സൗജന്യമായി OnePlus Bullets Z2 Neckband സ്വന്തമാക്കാം.
ഇതിന് പുറമ 810.49 നോ- കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. വൺപ്ലസ് കമ്മ്യൂണിറ്റി സെയിലിന്റെ ഭാഗമായി 15,000 രൂപയ്ക്ക് മുകളിൽ എക്സ്ചേഞ്ച് ഓഫറും നൽകുന്നു. എന്നാൽ നിങ്ങൾ മാറ്റി വാങ്ങുന്ന സ്മാർട്ഫോണിന് അനുസരിച്ച് എക്സ്ചേഞ്ച് ഓഫറിൽ വ്യത്യാസം വരും. വാങ്ങാനുള്ള ലിങ്ക്.
6.67 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. 1200 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സ് ഈ സ്മാർട്ഫോണിന് ലഭിക്കുന്നു. വേഗതയ്ക്കും മൾട്ടിടാസ്‌ക്കിങ്ങിനുമായി ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 SoC പ്രോസസറുണ്ട്. ആൻഡ്രോയിഡ് 14 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
Also Read: 30,000 രൂപയ്ക്ക് Samsung Galaxy S23 സ്പെഷ്യൽ ഫോൺ കിട്ടും, Offer സൂപ്പറാണ്! കണ്ണും പൂട്ടി വാങ്ങിക്കോ…
50MP പ്രൈമറി ക്യാമറയുള്ള സ്മാർട്ഫോണാണ് വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ്. ഇതിന്റെ രണ്ടാമത്തെ ക്യാമറ 2MPയുള്ള ഡെപ്ത് സെൻസറാണ്. ഫോണിന് മുൻവശത്ത്, സെൽഫികൾക്കായി 16MP ക്യാമറയുണ്ട്. 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ്ങിനെയും ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഇതിലുള്ളത് 5,500mAh ബാറ്ററിയാണ്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.