Poco C71 First Sale ഇന്ന് മുതൽ ആരംഭിക്കുകയാണ്. 5200 mAh ബാറ്ററിയും വലിയ ഡിസ്പ്ലേയുമുള്ള ലോ ബജറ്റ് ഫോണാണിത്. ഇത്രയും ലോ ബജറ്റിൽ വലിയ ഡിസ്പ്ലേയും മികച്ച റിഫ്രെഷ് റേറ്റുമുള്ള ഫോൺ വളരെ അപൂർവ്വമാണ്. ഇന്ന് ആദ്യ വിൽപ്പനയിൽ എക്സ്ക്ലൂസീവ് ഓഫറുകളാണ് പോകോ ആരാധകർക്കായി ഒരുക്കിയിട്ടുള്ളത്.
എയർടെല്ലിന്റെ എക്സ്ക്ലൂസീവ് ഓഫറിന് കീഴിലാണ് POCO C71 പുറത്തിറക്കിയത്. അതിനാൽ തന്നെ ഈ പുത്തൻ സ്മാർട്ഫോൺ എയർടെൽ വരിക്കാർക്ക് ഏറ്റവും വിലക്കുറവിൽ വാങ്ങാനാകും.
4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസിക് മോഡലിന് വെറും 5,999 രൂപയാകും. ഇത് എയർടെൽ വരിക്കാർക്ക് വേണ്ടിയുള്ള പോകോയുടെ സ്പെഷ്യൽ ഓഫറാണ്. വിപണിയിൽ 4GB RAM+64GB സ്റ്റോറേജുള്ള ഫോണിന് 8999 രൂപയാകും. 6GB RAM+128GB സ്റ്റോറേജിന് 9999 രൂപയും വിലയാകും. മറ്റുള്ളവർക്ക് ആദ്യ വിൽപ്പനയിൽ 6499 രൂപയ്ക്കും 128ജിബി ഫോൺ 7499 രൂപയ്ക്കും വാങ്ങാം.
ഏപ്രിൽ 8 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് പോകോ സി71 വിൽപ്പന. ഫ്ലിപ്കാർട്ട് വഴിയായിരിക്കും ഫോൺ വിൽപ്പന നടത്തുന്നത്. പവർ ബ്ലാക്ക്, കൂൾ ബ്ലൂ, ഡെസേർട്ട് ഗോൾഡ് എന്നീ നിറങ്ങളിൽ പോകോ ലഭിക്കുന്നതാണ്.
കോർണിങ് ഗോറില്ല ഡിസ്പ്ലേ: 6.71 ഇഞ്ച് വലിയ HD+ ഡിസ്‌പ്ലേയുണ്ട്. 120Hz ടച്ച് സാമ്പിൾ റേറ്റിനെ ഇത് പിന്തുണയ്ക്കുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 ഉപയോഗിച്ചാണ് ഫോൺ സംരക്ഷിച്ചിരിക്കുന്നത്. ഇതിൽ വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് കൊടുത്തിരിക്കുന്നു.
ക്യാമറ: ഈ പോകോ ഫോണിൽ ഡ്യുവൽ AI ക്യാമറ യൂണിറ്റാണുള്ളത്. ഫോണിന് പിന്നിൽ 8MP ക്യാമറയുണ്ട്. സെൽഫികൾക്കായി 5MP മുൻ ക്യാമറയും ഫോണിൽ കൊടുത്തിരിക്കുന്നു.
ബാറ്ററി: 10 വാട്ട് ഫാസ്റ്റ് ചാർജിങ്ങിനെ ഈ പോകോ ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 5000mAh ബാറ്ററിയും കൊടുത്തിട്ടുണ്ട്.
പ്രോസസർ: പോകോ സി71 ഫോണിലുള്ളത് മീഡിയടെക് ഹീലിയോ ജി36 പ്രോസസറാണ്. ദൈനംദിന ഉപയോഗത്തിനും മൾട്ടിടാസ്കിംഗിനും ഇത് അനുയോജ്യമാണ്. 3 ജിബി വെർച്വൽ റാം സപ്പോർട്ട് ചെയ്യുന്ന ഫോൺ കൂടിയാണിത്.
പോകോ C71 വലിയ സ്‌ക്രീനും കരുത്തുറ്റ ബാറ്ററിയുമുള്ള ഫോണാണ്. ആദ്യമായി സ്മാർട്ഫോൺ ഉപയോഗിക്കുന്നവർക്ക് ഇത് എന്തായാലും അനുയോജ്യമാണ്.
Also Read: 5000mAh ബാറ്ററി Samsung Galaxy M സീരീസിലെ ഫോൺ 6500 രൂപയിൽ താഴെ സ്വന്തമാക്കാം