5160mAh ബാറ്ററി Snapdragon പ്രോസസർ സ്റ്റൈലിഷ് iQOO Neo ഫോൺ 29999 രൂപയ്ക്ക് വാങ്ങാം

HIGHLIGHTS

ആമസോൺ അത്യാകർഷകമായ ഓഫർ സ്മാർട്ഫോണിന് പ്രഖ്യാപിച്ചു

ഐക്യൂ നിയോ 9 പ്രോയുടെ fiery Red നിറത്തിലുള്ള മോഡൽ ആരും കൊതിക്കുന്ന ഡിസൈനാണ്

ഇതിന്റെ രണ്ട് സ്റ്റോറേജുകളും ആമസോണിൽ 20 ശതമാനം കിഴിവിൽ വിൽക്കുന്നു

5160mAh ബാറ്ററി Snapdragon പ്രോസസർ സ്റ്റൈലിഷ് iQOO Neo ഫോൺ 29999 രൂപയ്ക്ക് വാങ്ങാം

5160mAh ബാറ്ററിയുള്ള iQOO Neo 9 Pro 5G ഇപ്പോൾ ഗംഭീര കിഴിവിൽ വാങ്ങാം. ഇതിനായി ആമസോൺ അത്യാകർഷകമായ ഓഫർ സ്മാർട്ഫോണിന് പ്രഖ്യാപിച്ചു.

Digit.in Survey
✅ Thank you for completing the survey!

നിങ്ങൾ ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ഓഫർ കൂടി പരിഗണിക്കണം. കാരണം ഇത് നിങ്ങൾക്ക് ലാഭം തരുന്നൊരു വിൽപ്പനയാണ്. ഐഖൂവിന്റെ ഏറ്റവും ജനപ്രിയ സ്മാർട്ഫോണിനാണ് ആമസോണിൽ കിഴിവ് അനുവദിച്ചിട്ടുള്ളത്.

iQOO Neo 9 Pro 5G: ഓഫർ

ഐക്യൂ നിയോ 9 പ്രോയുടെ fiery Red നിറത്തിലുള്ള മോഡൽ ആരും കൊതിക്കുന്ന ഡിസൈനാണ്. ഇതിന്റെ രണ്ട് സ്റ്റോറേജുകളും ആമസോണിൽ 20 ശതമാനം കിഴിവിൽ വിൽക്കുന്നു. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന്റെ ലോഞ്ച് വില 39,999 രൂപയായിരുന്നു. ഇതിന് ആമസോൺ സെയിലിൽ 31,999 രൂപ മാത്രമാണ് ചെലവാകുക.

8GB+256GB സ്റ്റോറേജ് വേരിയന്റിന് 44,999 രൂപയാകുന്നു. എന്നാൽ ആമസോണിന്റെ സ്പെഷ്യൽ ഓഫറിൽ 35,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്. ഓഫർ ഇവിടെ കൊണ്ട് അവസാനിക്കുന്നില്ല.

iQOO Neo 9 Pro 5G
iQOO Neo 9 Pro 5G

HDFC ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 2000 രൂപ ഡിസ്കൌണ്ട് നേടാം. ഇതിലൂടെ 128ജിബി സ്റ്റോറേജ് 29999 രൂപയ്ക്കും, 256ജിബി ഫോൺ 33,999 രൂപയ്ക്കും ലഭിക്കും. ഫോൺ ഇഎംഐയിൽ വാങ്ങുന്നവർക്ക് 1,441.72 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാണ്. ഇതിന് പുറമെ ആമസോൺ 22,800 രൂപ വരെ എക്‌സ്‌ചേഞ്ച് കിഴിവും നൽകുന്നു. Buy From Here

Also Read: Good News, കുശാലായല്ലോ! S24-ന്റെ അതേ വിലയിൽ Samsung Galaxy S25 128GB ഇന്ത്യയിലേക്ക്…

Fiery Red iQOO 5G: സ്പെസിഫിക്കേഷൻ

ക്യാമറയിലും പ്രോസസറിലുമെല്ലാം മികച്ച പെർഫോമൻസ് തരുന്ന ഫോണാണിത്. 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റുണ്ട്. മിഡ് റേഞ്ച് ബജറ്റ് ഫോണാണെങ്കിലും ഐഖൂ ഗെയിമിങ്ങിൽ സൂപ്പർ റെസല്യൂഷൻ കൊടുക്കാനായി സൂപ്പർകംപ്യൂട്ടിങ് chip Q1 ചേർത്തിട്ടുണ്ട്.

ഇതിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8gen2 പ്രോസസറാണുള്ളത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്.

ഐഖൂ നിയോ 9 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. പകൽ സമയത്ത് 8K വീഡിയോ റെക്കോഡിങ്ങും ഇരുട്ടിൽ 4K വീഡിയോ റെക്കോഡിങ്ങും സാധ്യമാണ്. 50MP ആണ് പ്രൈമറി ക്യാമറ. 16 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഈ ഐഖൂ ഫോണിലുണ്ട്. ഇതിൽ വലിയ 5160 mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. 120W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഫോണിനുണ്ട്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile