Motorola Razr 50 Ultra
Motorola Razr 50 Ultra: ഫ്ലിപ്പ് ഫോണുകളിൽ മികച്ച ഹാൻഡ്സെറ്റാണ് മോട്ടോ റേസർ 50 അൾട്രാ. ഫ്ലിപ്കാർട്ടിൽ ഇപ്പോൾ മോട്ടറോള സെറ്റിന് വമ്പിച്ച കിഴിവ് അനുവദിച്ചിരിക്കുന്നു. 4 ഇഞ്ച് കവർ ഡിസ്പ്ലേ ഒരു ഫ്ലിപ് ഫോണിൽ വളരെ വിരളമാണ്. ശക്തമായ സ്നാപ്ഡ്രാഗൺ 8S 3 പ്രൊസസറും 12 ജിബി റാമും 512 ജിബി ഇന്റേണൽ മെമ്മറിയുമുള്ള ഹാൻഡ്സെറ്റാണിത്. ഫോണിന് 35000 രൂപ ഇളവാണ് ഫ്ലിപ്കാർട്ടിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
12GB റാമും 512GB സ്റ്റോറേജുമുള്ള മോട്ടറോള സെറ്റിനാണ് കിഴിവ്. പീച്ച് ഫസ് കളറിലുള്ള സ്മാർട്ഫോണിനാണ് ഇപ്പോൾ ഓഫറുള്ളത്.
99,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫ്ലിപ് സ്മാർട്ഫോണാണ് മോട്ടറോള റേസർ 50 അൾട്രാ. നിലവിൽ ഫ്ലിപ്കാർട്ടിൽ വെറും 68,449 രൂപയ്ക്ക് ലഭ്യമാണ്. 31,500 രൂപയ്ക്ക് മുകളിലാണ് ഫോണിന് കിഴിവ് കൊടുത്തിരിക്കുന്നത്.
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 4,000 രൂപ ബാങ്ക് കിഴിവ് ലഭിക്കും. ഇങ്ങനെ 64,400 രൂപ റേഞ്ചിൽ ഫോൺ വാങ്ങാനാകും.
മെയിൻ ഡിസ്‌പ്ലേ: 6.9 ഇഞ്ച് FHD+ pOLED ഫോൾഡബിൾ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 165Hz റിഫ്രഷ് റേറ്റും 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സും മോട്ടോ സ്ക്രീനിനുണ്ട്.
കവർ ഡിസ്‌പ്ലേ: 4 ഇഞ്ച് pOLED ഡിസ്‌പ്ലേയുണ്ട്. ഇതിന് 165Hz റിഫ്രഷ് റേറ്റും 2400 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സും കൊടുത്തിരിക്കുന്നു. ഫോൺ സ്ക്രീനിന് കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനുണ്ട്. ഫോണിലെ നോട്ടിഫിക്കേഷൻ, മടക്കിവച്ചിരിക്കുമ്പോഴും ക്ലിയറായി കാണാൻ സാധിക്കും.
പ്രോസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 8s Gen 3 ആണ് ഫോണിലുള്ളത്.
ക്യാമറ: ഡ്യുവൽ റിയർ ക്യാമറയിൽ 50 MP പ്രൈമറി സെൻസറുണ്ട്. കൂടാതെ 50 MP ടെലിഫോട്ടോ ലെൻസും ഇതിൽ ഉൾപ്പെടുന്നു. 32 MP സെൻസറാണ് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്തുള്ളത്. 4K വീഡിയോ റെക്കോർഡിങ്ങിനെ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു.
ബാറ്ററി: 4000 mAh-ന്റെ പവർ മോട്ടറോള Razr 50 അൾട്രായിലുണ്ട്.
ചാർജിങ്: 45W TurboPower™ ചാർജിങ് സപ്പോർട്ട് ലഭിക്കും. ഫോണിനൊപ്പം നിങ്ങൾക്ക് 68W ചാർജർ ഉൾപ്പെടുത്തിയിട്ടുണ്ട്. 15W വയർലെസ് ചാർജിങ്ങിനെയും, 5W റിവേഴ്സ് ചാർജിങ്ങിനെയും ഇത് പിന്തുണയ്ക്കുന്നു.
ഡ്യൂറബിലിറ്റി: IPX8 റേറ്റിങ്ങുള്ള ഫ്ലിപ് ഹാൻഡ്സെറ്റാണിത്.
ഓഡിയോ: ഡോൾബി അറ്റ്മോസ് സപ്പോർട്ട് ചെയ്യുന്ന ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ഇതിലുണ്ട്.
കണക്റ്റിവിറ്റി: 5G, വൈ-ഫൈ 6E/7, ബ്ലൂടൂത്ത് 5.4, NFC കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്. സ്മാർട്ഫോൺ യുഎസ്ബി ടൈപ്പ്-C ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു.
സൈഡ് ഫിംഗർപ്രിന്റ് സെൻസറാണ് മോട്ടറോള ഫ്ലിപ്പിലുള്ളത്. ഗൂഗിളിന്റെ ജെമിനി AI ഫീച്ചറും ഈ ഫോണിൽ ലഭിക്കുന്നു.
Also Read: 50MP ട്രിപ്പിൾ ക്യാമറ Nothing Phone 3 ദിവസങ്ങൾക്കുള്ളിൽ, പ്രത്യേകതകളും വില വിവരങ്ങളും…