സ്മാർട്ഫോണുകളുടെ ഓഫറിൽ ആമസോണിനെ വെല്ലാനാകില്ല. അതും ഇന്ത്യയുടെ ജനപ്രിയ സ്മാർട്ഫോണുകൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ആൻഡ്രോയിഡ് ഫോണുകളിലെ രാജാക്കന്മാരാണ് സാംസങ്. ഇപ്പോൾ നിങ്ങൾക്ക് 512 ജിബി സ്റ്റോറേജുള്ള Samsung 5G സ്മാർട്ഫോണിനാണ് ഇളവ്.
ടോപ് സ്റ്റോറേജ് സാംസങ് ഗാലക്സി എസ്25 എഫ്ഇയ്ക്കാണ് ഇളവ്. സാംസങ് ഗാലക്സി എസ്25 എഫ്ഇ 8 ജിബി റാം, 512 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഡിസ്കൌണ്ട്. ഇതിന് ആമസോണിൽ 12,000 രൂപയുടെ വിലക്കുറവ് ലഭിക്കുന്നു.
77,999 രൂപയാണ് സാംസങ് ഗാലക്സി എസ്25 ഫാൻ എഡിഷന്റെ വില. ഇതിന് ആമസോണിൽ ഡിസ്കൌണ്ടിന് ശേഷമുള്ള വില 65,999 രൂപയാണ്. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ അധിക കിഴിവ് ലഭിക്കും. ഇങ്ങനെ 4,250 രൂപ വരെ ബാങ്ക് കിഴിവും നേടാം.
ഇങ്ങനെ ഗാലക്സി എസ്25 എഫ്ഇ നിങ്ങൾക്ക് 62,000 രൂപയിൽ താഴെ വിലയിൽ ലഭിക്കും. 58,500 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ച് ഡീലും ആമസോൺ ഓഫർ ചെയ്യുന്നു. പ്രതിമാസം 3,200 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ വഴിയും ഗാലക്സി എസ്25 എഫ്ഇ വാങ്ങിക്കാം.
ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാണ് ഇതിനുള്ളത്. 6.7 ഇഞ്ച് ഫുൾ HD+ AMOLED പാനലും സാംസങ് ഗാലക്സി S25 എഫ്ഇ ഫോണിനുണ്ട്.
ക്യാമറ: ഈ സ്മാർട്ഫോണിൽ OIS സപ്പോർട്ടുള്ള 50MP മെയിൻ സെൻസറുണ്ട്. ഇതിൽ 12MP അൾട്രാവൈഡ് സെൻസർ നൽകിയിരിക്കുന്നു. ഇതിൽ 3x ഒപ്റ്റിക്കൽ സൂമുള്ള 8MP ടെലിഫോട്ടോ സെൻസർ കൊടുത്തിരിക്കുന്നു. ഫോണിന് മുൻവശത്ത് 8MP സെൽഫി ഷൂട്ടറുമുണ്ട്.
പ്രോസസർ: 4nm സാംസങ്ങിന്റെ എക്സിനോസ് 2400 ചിപ്സെറ്റാണ് ഗാലക്സി എസ്25 ഫാൻ എഡിഷനിലുള്ളത്. ഇത് 8ജിബി റാമും 512ജിബി ഇന്റേണൽ സ്റ്റോറേജ് സപ്പോർട്ടുമായാണ് പ്രോസസറുള്ളത്.
ബാറ്ററി: 45W സ്പീഡിൽ ഫോൺ ചാർജ് ചെയ്യാം. ഇതിനായി ഹാൻഡ്സെറ്റിൽ 4,900 mAh ബാറ്ററിയുണ്ട്. ഈ കരുത്തൻ ബാറ്ററി വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്നു.
സോഫ്റ്റ് വെയർ: ഇത് ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8-ലാണ് ഒഎസ്സിലാണ് പ്രവർത്തിക്കുന്നത്.
Also Read: വെറും 7000 രൂപയ്ക്ക് ഫിലിപ്സ് Speaker System വീട്ടിലെത്തിക്കാം, ഹാപ്പി ദീപാവലി ഓഫർ വിട്ടുകളയല്ലേ!