Vivo V60 5G mobile sale starts Price in India specification
9000 രൂപ കിഴിവിൽ നിങ്ങൾക്ക് Vivo 5G സ്വന്തമാക്കാം. ZEISS ട്യൂൺ ചെയ്ത ക്യാമറ സപ്പോർട്ട് ലഭിക്കുന്ന സ്മാർട്ട് ഫോണാണ് വിവോ അവതരിപ്പിച്ചിട്ടുള്ളത്. ഈ മിഡ് റേഞ്ച് ഹാൻഡ്സെറ്റിന് അപാരമായ ഓഫർ ആമസോൺ വാഗ്ദാനം ചെയ്യുന്നു. പരിമിതകാലത്തേക്ക് മാത്രമുള്ള കിഴിവാണിത്.
8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണ് വിവോ വി60 5ജി. 21 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ആമസോൺ ഓഫർ ചെയ്യുന്നു. 43,999 രൂപയ്ക്കാണ് വിവോ വി60 ഫോൺ ലോഞ്ച് ചെയ്തത്. ഇതിന് 9000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവ് ലഭ്യമാണ്.
34,680 രൂപയാണ് ആമസോണിലെ ഓഫറിലെ വില. മിസ്റ്റ് ഗ്രേ നിറത്തിലുള്ള 256ജിബി സ്റ്റോറേജ് സ്മാർട്ട് ഫോണാണിത്. മൂൺലൈറ്റ് ബ്ലൂ നിറത്തിലുള്ള വിവോ വി60 ഫോണിനും വ്യത്യസ്ത ഓഫറുണ്ട്. 34695 രൂപയാണ് ആമസോണിൽ ഇതിന്റെ വില.
32800 രൂപയ്ക്ക് വിവോ വി60 5ജി നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറിലൂടെ വാങ്ങിക്കാം. 1,665 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്.
വിവോ വി60 ഫോണിൽ 6.77 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്പ്ലേയാണുള്ളത്. ഇതിന് 1,080 x 2,392 പിക്‌സൽ റെസല്യൂഷനുള്ള ഡിസ്പ്ലേയുണ്ട്. ക്വാഡ്-കർവ്ഡ് അമോലെഡ് സ്‌ക്രീനിന് 120Hz റിഫ്രഷ് റേറ്റും 5,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ലഭിക്കുന്നു.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FuntouchOS 15 ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഇത് നാല് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഓഫർ ചെയ്യുന്നു.
Also Read: സാംസങ്ങിനെ പൂട്ടാൻ Realme! 7000mAh ബാറ്ററിയും, 200MP ക്യാമറയുമായി Realme 16 പ്രോ സീരീസ്
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 SoC ആണ് വിവോ വി60 ഫോണിലെ പ്രോസസർ. ഇത് 16GB വരെ LPDDR4X റാമും 512GB വരെ UFS 2.2 ഓൺബോർഡ് സ്റ്റോറേജുമായി ജോഡിയാക്കിയിരിക്കുന്നു.
സീസുമായി സഹകരിച്ചുള്ള സെൻസറാണ് ഫോണിലെ മുന്ന് പിൻക്യാമറയിലുമുള്ളത്. സ്മാർട്ട് ഫോണിന്റെ പിൻവശത്ത് 50-മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. ഇതിൽ 50-മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് നൽകിയിരിക്കുന്നു. 8-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയുമുണ്ട്. ഹാൻഡ്സെറ്റിന് മുൻവശത്തും സീസ് ട്യൂൺ ചെയ്ത 50MP ഫ്രണ്ട് സെൻസറുണ്ട്.
30fps-ൽ 4K വീഡിയോ റെക്കോഡിങ് ഫോണിലെ മുൻ ക്യാമറയ്ക്കും പിൻക്യാമറയ്ക്കും സാധ്യമാണ്. ഇതിൽ കരുത്തനായ ബാറ്ററി സജ്ജീകരിച്ചിരിക്കുന്നു. 6,500mAh ബാറ്ററിയാണ് ഫോണിലുള്ളത്. 90W വയേർഡ് ചാർജിങ് സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു.