Vivo X200 FE
സ്മാർട്ട്ഫോൺ പ്രേമികൾക്കായി ഇതാ ആവേശകരമായ ഒരു ഓഫർ. 50MP ZEISS telephoto ക്യാമറയുള്ള Vivo X200 FE ഇതാ സ്പെഷ്യൽ വിലയിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നു. പ്രീമിയം ഫോണുകളിൽ മാത്രം കണ്ടുവരുന്ന Zeiss ഒപ്റ്റിക്സ് ക്യാമറ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ള ഫോണാണിത്. ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ആരംഭിച്ചിരിക്കുന്ന പ്രത്യേക ഓഫറിലൂടെ വിലക്കിഴിവിൽ സ്മാർട്ട് ഫോൺ സ്വന്തമാക്കാം.
പരിമിതമായ സ്റ്റോക്ക് മാത്രമുള്ളതിനാൽ, ഓഫർ അവസാനിക്കുന്നതിന് മുൻപ് തന്നെ ഫോൺ ബുക്ക് ചെയ്യുന്നതിലും ശ്രദ്ധിക്കുക. ആകർഷകമായ ബാങ്ക് ഓഫറുകളും, ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നുണ്ട്. വിവോ എക്സ്200 എഫ്ഇയുടെ കൂടുതൽ വിശേഷങ്ങളും ഫ്ലിപ്കാർട്ടിലെ ഓഫർ വിശദാംശങ്ങളും താഴെ കൊടുത്തിരിക്കുന്നു.
12ജിബി റാമും 256ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. ഇതിന് ഫ്ലിപ്കാർട്ടിലെ വില വെറും 58999 രൂപ മാത്രമാണ്. വളരെ പരിമിതമായ സ്റ്റോക്ക് മാത്രമാണ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ലഭിക്കുന്നത്. ആമസോണിൽ ഈ കോൺഫിഗറേഷനുകളുള്ള ഫോൺ ലഭ്യമല്ല എന്നതും ശ്രദ്ധിക്കുക.
Also Read: ഐഫോണിനും സാംസങ്ങിനും പറ്റിയ പോരാളി, 200MP Telephoto ക്യാമറയുമായി Xiaomi അൾട്രാ ഫോൺ ഉടൻ
ഓഫർ കൂടുതൽ ആകർഷകമാക്കാൻ മികച്ച ബാങ്ക് കിഴിവും ഇഎംഐ ഡീലുകളും ലഭിക്കുന്നു. ഫ്ലിപ്കാർട്ട് ആക്സിസ്, എസ്ബിഐ കാർഡിലൂടെ നിങ്ങൾക്ക് 2950 രൂപ ഇളവ് ലഭിക്കും. ഇങ്ങനെ 56000 രൂപ റേഞ്ചിൽ ഫോൺ സ്വന്തമാക്കാം. പഴയ ഫോൺ കൊടുത്ത് വിവോ എക്സ്200 എഫ്ഇ വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ 56049 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. ഇതിലും നിങ്ങൾ ബാങ്ക് ഓഫർ ചേർത്താൽ 54000 രൂപയ്ക്ക് പ്രീമിയം ഫോൺ കൈയിലെത്തും. 2075 രൂപയുടെ ഇഎംഐ ഡീലും ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്.
ZEISS മൾട്ടിഫോക്കൽ പോർട്രെയ്‌റ്റുകളും സ്ട്രീറ്റ് ഫോട്ടോഗ്രാഫി മോഡും ഈ വിവോ ഫോണിലുണ്ട്. X200 എഫ്ഇയിൽ ZEISS പ്രൊഫഷണൽ ഇമേജിംഗ് സപ്പോർട്ട് ചെയ്യുന്നു. ഫോണിലെ ട്രിപ്പിൾ-ക്യാമറ യൂണിറ്റിൽ 50 MP2 ZEISS ടെലിഫോട്ടോ സെൻസറുണ്ട്. ഇത് 100x സൂം വരെ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 50 MP2 ZEISS മെയിൻ ക്യാമറയും നൽകിയിരിക്കുന്നു. ഫോണിൽ വൈഡ് ഫോട്ടോഗ്രാഫിയ്ക്കായി 8 MP2 അൾട്രാ വൈഡ്-ആംഗിൾ ലെൻസ് കൊടുത്തിട്ടുണ്ട്.
സ്ട്രീറ്റ് ഫോട്ടോഗ്രാഫി മോഡിൽ ക്രമീകരിക്കാവുന്ന ബൊക്കെ, ZEISS സ്റ്റൈൽ പോർട്രെയ്റ്റുകൾ ഇതിനുണ്ട്.
കഴിഞ്ഞ ജൂലൈയിലാണ് ഈ വിവോ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തത്. 6.31 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലേയിലാണ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. വിവോ X200 FE 5ജിയുടെ സ്ക്രീനിന് 5000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. ZEISS മാസ്റ്റർ കളർ ഡിസ്‌പ്ലേ സാങ്കേതികവിദ്യയാണ് സ്‌ക്രീനിൽ ഉപയോഗിച്ചിട്ടുള്ളത്.
വിവോ X200 FE-യിൽ 6,500mAh ബാറ്ററി വരുന്നു. ഇത് 90W FlashCharge4-നെ പിന്തുണയ്ക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 9300+ പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ഐക്കൺ, വാൾപേപ്പർ ഓപ്ഷനുകൾ, ഡ്യുവൽ ക്ലോക്കുകൾ എന്നിവയുൾപ്പെടെ വിവിധ ഇന്റർഫേസ് ഉൾക്കൊള്ളുന്ന Funtouch OS ആണ് ഫോണിലെ സോഫ്റ്റ് വെയർ. സുഗമമായ ആപ്പ് ട്രാൻസിഷനുകൾക്കായി അൽഗോരിതം, ആനിമേഷൻ സാങ്കേതികവിദ്യയും വിവോ എക്സ്200 എഫ്ഇയ്ക്കുണ്ട്.