50MP Triple ക്യാമറ Samsung Galaxy S24 5G കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സുവർണാവസരം. ആമസോണിൽ ഈ പ്രീമിയം Samsung 5G വിലക്കുറവിൽ വിൽക്കുന്നു. ഫോട്ടോഗ്രാഫിയിൽ പേരുകേട്ട ഈ സാംസങ് സെറ്റുകളിൽ സർക്കിൾ ടു സെർച്ച് ഉൾപ്പെടെയുള്ള ഫീച്ചറുകളുണ്ട്. ഫ്ലിപ്കാർട്ടിൽ ഫ്രീഡം സെയിൽ ഓഫറുകൾ നടക്കുന്നുണ്ടെങ്കിലും അതിനെ തോൽപ്പിക്കുന്ന ഡീലാണ് ആമസോൺ നൽകുന്നത്.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ആമസോൺ ഗംഭീര ഓഫറാണ് ഗാലക്സി എസ്24 സ്മാർട്ഫോണിന് നൽകുന്നത്. 74,999 രൂപയ്ക്കായിരുന്നു ഹാൻഡ്സെറ്റ് ഇന്ത്യയിൽ പുറത്തിറക്കിയത്. 128ജിബി സ്റ്റോറേജുള്ള സാംസങ് 5ജി നിങ്ങൾക്ക് 42,761 രൂപയ്ക്ക് ഫ്ലാറ്റ് ഡിസ്കൌണ്ടിൽ നൽകുന്നു. പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് 2000 രൂപയുടെ അധിക ഇളവും നേടാം. എന്നുവച്ചാൽ 40000 രൂപയ്ക്ക് ഈ പ്രീമിയം സെറ്റ് എക്സ്ചേഞ്ചിൽ സ്വന്തമാക്കാം. 2,063 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ ഓഫർ ചെയ്യുന്നു. നോ-കോസ്റ്റ് ഇഎംഐയാണ് നിങ്ങളുടെ താൽപ്പര്യമെങ്കിൽ അതിനും ഓപ്ഷനുണ്ട്.
ഈ സാംസങ് ഹാൻഡ്സെറ്റിൽ മൂന്ന് ക്യാമറകളാണ് പിൻവശത്ത് ഘടിപ്പിച്ചിരിക്കുന്നത്. OIS സപ്പോർട്ട് ചെയ്യുന്ന 50MP പ്രൈമറി ക്യാമറയുണ്ട്. 3x ഒപ്റ്റിക്കൽ സൂം ശേഷിയുള്ളതാണ് ഫോണിലെ ടെലിഫോട്ടോ ലെൻസ്. ഇത് 10 മെഗാപിക്സലിന്റേതാണ്. ഫോണിലെ മറ്റൊരു റിയർ ക്യാമറ 12MP അൾട്രാ-വൈഡ് സെൻസറാണ്. നിങ്ങളിഷ്ടപ്പെടുന്ന ക്ലാരിറ്റിയിൽ സെൽഫികളും വീഡിയോ കോളുകൾക്കുമായി ഇതിൽ 12MP ഫ്രണ്ട് സെൻസറും നൽകിയിരിക്കുന്നു.
6.2 ഇഞ്ച് വലുപ്പമുള്ള ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഫുൾ HD+ റെസലൂഷനും 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ഇതിനുണ്ട്. 2600 nits പീക്ക് ബ്രൈറ്റ്നസ്സുള്ള ഫോണാണ് സാംസങ്ങിന്റെ എസ്24 5ജി. അതിനാൽ സൂര്യപ്രകാശത്തിലും ഔട്ട്ഡോർ പ്രവർത്തനങ്ങളിലും ഡിസ്പ്ലേ വ്യക്തമായി കാണാൻ സാധിക്കും.
Galaxy AI ഫീച്ചറുകൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പ്രോസസറാണ് ഫോണിലുള്ളത്. ഇതിനായി സാംസങ്ങിന്റെ സ്വന്തം Exynos 2400 പ്രൊസസറാണ് ഫോണിൽ കൊടുത്തിരിക്കുന്നത്. എന്നാലും US, കാനഡ, ചൈന എന്നിവിടങ്ങളിലെ ഫോണുകളിൽ വ്യത്യാസമുണ്ട്. ഇവിടെ സ്നാപ്ഡ്രാഗൺ ചിപ്സെറ്റാണ് നൽകിയിട്ടുള്ളത്. ഇത് എക്സിനോസിനേക്കാൾ മികച്ചതാണ്.
ആൻഡ്രോയിഡ് 14-ൽ അധിഷ്ഠിതമായ One UI 6.1 ആണ് ഫോണിലെ സോഫ്റ്റ് വെയർ. സാംസങ് ഗാലക്സി എസ്24 ഫോണിൽ മികച്ച ബാറ്ററിയും നൽകിയിട്ടുണ്ട്. ഏറ്റവും പുതിയ സെറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് അൽപം കുറവായി തോന്നിയേക്കാം. എങ്കിലും 4,000 mAh ശേഷിയുള്ള ബാറ്ററിയാണ് ഫോണിലുള്ളത്. 5W ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിങ്ങിനുള്ള ശേഷിയും ഇതിൽ ലഭിക്കുന്നു.
ഈ സാംസങ് 5ജിയിൽ IP68 റേറ്റിങ്ങുണ്ട്. അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഫോണിൽ നൽകിയിട്ടുണ്ട്. ലൈവ് ട്രാൻസ്ലേറ്റ്, സർക്കിൾ ടു സെർച്ച് പോലുള്ള എഐ ഫീച്ചറുകളും ഫോണിനുണ്ട്.
Also Read: Jio 6G എത്തിയോ? പണി തുടങ്ങിയെന്ന് Ambani കമ്പനി, BSNL 5ജി ആകും മുമ്പേ 6ജിയോ!