Samsung Galaxy F36 5G phone gets massive price drops on official site
പുതിയ സ്മാർട്ട് ഫോൺ നോക്കുന്നവർക്കായി കിടിലനൊരു ഓപ്ഷൻ പറഞ്ഞുതരട്ടെ? 50MP Triple ക്യാമറയുള്ള സാംസങ് സ്മാർട്ഫോൺ 15000 രൂപയ്ക്ക് വാങ്ങാം. Flipkart ആണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാമറ പോലെ മികച്ച ബാറ്ററി കപ്പാസിറ്റിയുമുള്ള Samsung Galaxy F36 5G ഫോണിനാണ് ഇളവ്.
22,999 രൂപയുടെ 5ജി സ്മാർട്ഫോണാണ് സാംസങ് ഗാലക്സി എഫ്36 5ജി. ഇതിന് ഫ്ലിപ്കാർട്ട് 30 ശതമാനം ഇൻസ്റ്റന്റ് കിഴിവാണ് അനുവദിച്ചിരിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണാണിത്. 7000 രൂപയുടെ വിലക്കിഴിവാണ് ഇതിന് ലഭിക്കുന്നത്.
സാംസങ് ഗാലക്സി എഫ്36 5ജി ഫോണിന്റെ 30% കിഴിവിലൂടെ വില 15,999 ആയി മാറുന്നു. ആമസോണിൽ ഇതേ വേരിയന്റ് 17999 രൂപയ്ക്കാണ് വിൽക്കുന്നത്. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 4000 രൂപ വരെ നിങ്ങൾക്ക് കിഴിവും നേടാം. ഇങ്ങനെ സാംസങ് ഗാലക്സി എഫ്36 ഫോൺ 15000 രൂപയ്ക്ക് താഴെ വാങ്ങിക്കാം.
ഈ മികച്ച 5ജി ഫോണിന് 2,667 രൂപയുടെ നോ-കോസ്റ്റ് ഇഎംഐയും, 5,476 രൂപയുടെ സ്റ്റാൻഡേർഡ് ഇഎംഐയും ലഭിക്കും.
മൾട്ടിടാസ്കിംഗിലും സ്പീഡിലും മികച്ച സാംസങ് ഫോണാണിത്. ഇതിൽ കമ്പനി എക്സിനോസ് 1380 പ്രൊസസറാണ് കൊടുത്തിരിക്കുന്നത്. ഈ ഫോണിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് ഡിസ്പ്ലേ പ്രൊട്ടക്ഷനും കൊടുത്തിരിക്കുന്നു.
ഫോട്ടോകളും വീഡിയോകളും പകർത്തുന്നതിനായി ഈ ഹാൻഡ്‌സെറ്റിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുണ്ട്. സാംസങ് സ്മാർട് ഫോണിലെ പ്രൈമറി ക്യാമറ OIS പിന്തുണയ്ക്കുന്ന 50MP ലെൻസാണ്. ഇതിന്റെ സെക്കൻഡറി ക്യാമറ 8MP ആണ്. ഇതിലെ മൂന്നാമത്തെ ക്യാമറ 2MP ആണ്. സെൽഫികൾക്കായി, സാംസങ് ഫോണിൽ 13MP ഫ്രണ്ട് ക്യാമറയുമുണ്ട്. ഇതിൽ നിങ്ങൾക്ക് 4k വീഡിയോ റെസല്യൂഷൻ സപ്പോർട്ട് ലഭിക്കുന്നു.
Also Read: 50MP Selfie Camera സ്മാർട്ഫോൺ Motorola 23000 രൂപയ്ക്ക് താഴെ ആമസോണിൽ നിന്ന് വാങ്ങാം
സാംസങ് ഗാലക്സി എസ്24 5ജിയിൽ 25W ഫാസ്റ്റ് ചാർജിംഗിന്റെ പിന്തുണയുണ്ട്. 5000mAh ബാറ്ററിയും ഈ സാംസങ് ഫോണിലുണ്ട്. AI സപ്പോർട്ടുള്ള ഫോണാണിത്. നിങ്ങൾക്ക് ഒരു വർഷത്തെ OS അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷ അപ്ഡേറ്റും ലഭിക്കുന്നു. ഇതിൽ വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭിക്കുന്നതാണ്.