Moto Edge 50 Pro bank offer, Moto Edge 50 Pro exchange offer, mid-range smartphone India 2025, Nothing Phone 2a alternative, Poco alternative phone, Xiaomi alternative phone, Stylish smartphone under 30000, Motorola Edge 50 Pro 256GB
25000 രൂപയ്ക്ക് താഴെ Motorola Edge 50 Pro വാങ്ങിക്കാം. ആമസോണിലാണ് മോട്ടറോള സ്മാർട്ട് ഫോൺ വിലക്കുറവിൽ വിൽക്കുന്നത്. ഫ്ലിപ്കാർട്ടിനേക്കാൾ വലിയ കിഴിവാണ് ആമസോൺ അനുവദിച്ചിരിക്കുന്നത്. ഇത് മോട്ടറോള എഡ്ജ് 50 പ്രോയുടെ പരിമിതകാലത്തേക്കുള്ള ഓഫറാണ്.
സ്നാപ്ഡ്രാഗൺ 7 Gen 3 പ്രോസസറാണ് ഈ മോട്ടറോള ഫോണിലുള്ളത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റാണിത്. ആമസോൺ മോട്ടറോള ഫോണിന് 42 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. 41,999 രൂപയുടെ സ്റ്റൈലിഷ് ഫോൺ 25000 രൂപയിൽ താഴെ ലഭിക്കുന്നു.
ആമസോണിൽ ഇതിന്റെ വില 24,196 രൂപയാകുന്നു. മൂൺലൈറ്റ് നിറത്തിലുള്ള മോട്ടറോള എഡ്ജ് ഫോണിനാണ് കിഴിവ്. 12 ജിബി+ 256 ജിബി സ്റ്റോറേജുള്ള ഫോണിന് 22750 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. 1500 രൂപയുടെ ബാങ്ക് ഓഫർ കൂടി ചേർത്താൽ 23000 രൂപയ്ക്ക് താഴെ ഫോൺ വാങ്ങാം. ഇതിന് 851 രൂപയുടെ ഇഎംഐ ഓഫറും ലഭിക്കുന്നു.
6.7 ഇഞ്ച് വളഞ്ഞ pOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. മോട്ടറോള എഡ്ജ് 50 പ്രോയിൽ 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന ഡിസ്പ്ലേ കൊടുത്തിരിക്കുന്നു. ഇതിന് 2,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുമുണ്ട്. സ്ക്രീൻ HDR10+ സപ്പോർട്ട് ചെയ്യുന്നു.
സ്മാർട്ട് ഫോണിന് പിന്നിൽ, ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ട്. OIS സപ്പോർട്ടുള്ള 50MP പ്രൈമറി സെൻസർ ഫോണിൽ കൊടുത്തിരിക്കുന്നു. 13MP അൾട്രാ-വൈഡ് ലെൻസും 3x ഒപ്റ്റിക്കൽ സൂമിന്റെ 10MP ടെലിഫോട്ടോ ക്യാമറയുമുണ്ട്. ഫോണിന് മുൻവശത്ത് 50MP ഫ്രണ്ട് ക്യാമറ നൽകിയിരിക്കുന്നു.
Also Read: 10000 രൂപയ്ക്ക് താഴെ Smart TV നോക്കുന്നവർക്ക് Philips HD Smart LED ടിവി പകുതി വിലയിൽ!
സ്നാപ്ഡ്രാഗൺ 7 Gen 3 പ്രോസസറാണ് ഈ മോട്ടറോള ഫോണിലുള്ളത്. ഇത് 125W ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്നു. 4,500 എംഎഎച്ച് ബാറ്ററിയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സുഗമമായ മൾട്ടിടാസ്കിംഗിനും ദൈനംദിന ഉപയോഗത്തിനുമായി ഈ പ്രോസസർ അനുയോജ്യമാണ്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ജോടിയാക്കിയാണ് പ്രോസസർ അവതരിപ്പിച്ചിരിക്കുന്നത്.