Motorola Edge 50 Pro price drops to under Rs 27000 on Amazon deal
12GB റാമുള്ള Motorola Edge സ്മാർട്ഫോൺ വമ്പിച്ച കിഴിവിൽ പർച്ചേസ് ചെയ്യാം. ഫ്ലിപ്കാർട്ടിൽ 9000 രൂപ വില കുറച്ച് ഈ പ്രീമിയം മിഡ് റേഞ്ച് സ്മാർട്ഫോൺ വിൽക്കുന്നു. ട്രിപ്പിൾ ക്യാമറയും, സ്നാപ്ഡ്രാഗൺ പ്രോസസറുമുള്ള ഹാൻഡ്സെറ്റാണിത്. ഇപ്പോൾ ഫ്ലിപ്കാർട്ടിൽ പരിമിതകാലത്തേക്ക് വിലക്കുറവിൽ പർച്ചേസ് ചെയ്യാം.
12ജിബി റാമും, 256ജിബി സ്റ്റോറേജുമുള്ള മോട്ടറോള എഡ്ജ് 50 പ്രോയ്ക്കാണ് കിഴിവ്. 27,999 രൂപയ്ക്കാണ് സൈറ്റിൽ സ്മാർട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിപണിയിൽ 35000 രൂപയ്ക്ക് മുകളിൽ വിലയാകുന്ന 5ജി മോട്ടോ ഫോണാണിത്. ഫ്ലിപ്കാർട്ട് ഇതിന് ഇഎംഐ ഡീലും, ക്യാഷ്ബാക്ക് ഓഫറും വാഗ്ദാനം ചെയ്യുന്നു.
മോട്ടറോള എഡ്ജ് 50 പ്രോയ്ക്ക് നിങ്ങൾ ഇഷ്ടപ്പെടുന്ന വിലയിൽ എക്സ്ചേഞ്ച് ഓഫർ ലഭിക്കും. 23800 രൂപയുടെ എക്സ്ചേഞ്ച് ഡീലാണ് ഫ്ലിപ്കാർട്ടിൽ അനുവദിച്ചിരിക്കുന്നത്.
6.7 ഇഞ്ച് വലുപ്പമുള്ള 1.5K pOLED കർവ്ഡ് ഡിസ്‌പ്ലേയിലാണ് ഹാൻഡ്സെറ്റ് നിർമിച്ചിരിക്കുന്നത്. ഇതിന്റെ സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റുണ്ട്. 2000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സും HDR10+ സപ്പോർട്ട് ചെയ്യുന്ന ഡിസ്പ്ലേയാണ് ഇതിനുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനിലാണ് ഫോൺ പുറത്തിറക്കിയത്.
ക്വാൽക്കോമിന്റെ സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റാണ് ഹാൻഡ്സെറ്റിലുള്ളത്. ഇത് മികച്ച പ്രകടനവും ഗെയിമിംഗ് എക്സ്പീരിയൻസും നിങ്ങൾക്ക് തരുന്നു. ഗെയിമിംഗ്, മൾട്ടിടാസ്കിംഗ്, ദൈനംദിന ടാസ്കുകൾക്കും ഇത് അനുയോജ്യമായ പ്രോസസറാണ്. അഡ്രിനോ 720 GPU ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ, ഗ്രാഫിക്സ് പെർഫോമൻസിന് ഇത് ഗുണം ചെയ്യും.
ട്രിപ്പിൾ റിയർ ക്യാമറയിലാണ് മോട്ടോ എഡ്ജ് 50 പ്രോ 5ജി അവതരിപ്പിച്ചത്. ഈ മോട്ടറോളയിലെ 50MP പ്രൈമറി ക്യാമറയ്ക്ക് OIS സപ്പോർട്ടുണ്ട്. ഇതിൽ 10MP ടെലിഫോട്ടോ ക്യാമറയും കൊടുത്തിരിക്കുന്നു.
3x ഒപ്റ്റിക്കൽ സൂമുള്ള 13MP അൾട്രാ വൈഡ് ക്യാമറ ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയുമുണ്ട്.
ആൻഡ്രോയിഡ് 14 ആണ് ഫോണിലെ ഒഎസ്. ഇതിൽ 5G SA/NSA, ഡ്യുവൽ 4G VoLTE കണക്റ്റിവിറ്റി കൊടുത്തിരിക്കുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കാനായി മോട്ടറോള എഡ്ജ് 50 പ്രോയിൽ IP68 റേറ്റിങ്ങുണ്ട്. 125W ടർബോപവർ ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണാണിത്. ഈ മിഡ് റേഞ്ച് സെറ്റിൽ ഇതിനായി കൊടുത്തിരിക്കുന്നത് 4500 mAh ബാറ്ററിയാണ്.
Also Read: 98 ഇഞ്ച് TCL Smart QLED TV പകുതി വിലയ്ക്ക്! പതിനായിരം രൂപയുടെ ബാങ്ക് ഓഫറും…