50MP Sony Triple ക്യാമറ സ്മാർട്ട് ഫോൺ Oppo Find X8 Pro കുറഞ്ഞ വിലയ്ക്ക് വാങ്ങാം. Amazon ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിലാണ് ഹാൻഡ്സെറ്റിന് ഡീൽ അനുവദിച്ചിരിക്കുന്നത്. Dolby Vision സപ്പോർട്ടുള്ള 5ജി ഫോണാണിത്. ഈ ഓപ്പോ ഫൈൻഡ് എക്സ്8 പ്രോയുടെ വിലയും ഓഫറും ഞങ്ങൾ വിശദീകരിച്ച് പറഞ്ഞുതരാം.
ഓപ്പോ ഫൈൻഡ് എക്സ് 8 പ്രോ ലോഞ്ച് ചെയ്യുമ്പോൾ ഇന്ത്യയിൽ 99,999 രൂപയായിരുന്നു വില. 16GB റാമും 512ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റാണിത്. ഇതിന് ആമസോൺ 32 ശതമാനം കിഴിവ് അനുവദിച്ചിട്ടുണ്ട്. 25000 രൂപയുടെ ഫ്ലാറ്റ് കിഴിവ് ആമസോൺ തരുന്നു.
ഇങ്ങനെ നിങ്ങൾക്ക് 512ജിബി വേരിയന്റ് 74,990 രൂപയ്ക്ക് വാങ്ങിക്കാം. ഇത് ബാങ്ക് ഓഫറൊന്നും ചേർക്കാതെയുള്ള ഡീലാണ്. 1500 രൂപയുടെ ബാങ്ക് കിഴിവും ആമസോൺ ഓഫർ ചെയ്യുന്നു. ഇങ്ങനെ സ്മാർട്ട് ഫോൺ 73000 രൂപ റേഞ്ചിൽ വാങ്ങാം.
ഓപ്പോ ഫൈൻഡ് എക്സ്8 പ്രോയ്ക്ക് ആകർഷകമായ എക്സ്ചേഞ്ച്ഷ ഇഎംഐ ഡീലും ലഭ്യമാണ്. 51,100 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ചിലൂടെ സ്വന്തമാക്കാം. 3,600 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്. ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണ്.
ഓപ്പോ ഫൈൻഡ് X8 പ്രോയിൽ 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയുണ്ട്. ഇത് 120Hz റിഫ്രഷ് റേറ്റ്, 4,500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് പിന്തുണയ്ക്കുന്ന ഫോണാണ്. ഇതിൽ ഡോൾബി വിഷൻ സപ്പോർട്ടുമുണ്ട്.
Also Read: ഈ കിടിലൻ Vivo 5G അപാരമായ ഓഫറിൽ! 6500mAh ബാറ്ററി, 50MP ട്രിപ്പിൾ ക്യാമറ ഫോണിന് 5000 രൂപ ലാഭം
മികച്ച ഫോട്ടോഗ്രാഫി പെർഫോമൻസ് ഓപ്പോയുടെ ഫ്ലാഗ്ഷിപ്പിൽ ലഭിക്കും. ഓപ്പോ ഫൈൻഡ് X8 പ്രോയിൽ ക്വാഡ് റിയർ ക്യാമറയാണുള്ളത്. ഇതിൽ 50MP സോണി LYT808 മെയിൻ സെൻസറുണ്ട്. സ്മാർട്ട് ഫോണിൽ 3x ഒപ്റ്റിക്കൽ സൂമുള്ള 50MP സോണി LYT600 പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസുമുണ്ട്.
6x ഒപ്റ്റിക്കൽ സൂമും 120x വരെ ഡിജിറ്റൽ സൂമും ഉള്ള 50MP സോണി IMX858 സെൻസറും ഫോണിലുണ്ട്. ഇതിൽ 50MP സാംസങ് അൾട്രാവൈഡ് ലെൻസ് കൂടി ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഫോണിന്റെ മുൻവശത്ത് 32MP ക്യാമറയുമുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റിലൂടെ ഫ്ലാഗ്ഷിപ്പ് പെർഫോമൻസ് ഫോണിൽ ലഭിത്തും. ഇത് 80W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. സ്മാർട്ട് ഫോൺ 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു. ഇതിൽ ഓപ്പൊ കൊടുത്തിരിക്കുന്നത് കരുത്തുറ്റ 5,910mAh ബാറ്ററിയാണ്.