Nothing Phone 3a Pro
സ്റ്റൈലിഷാകണം, പിന്നെ അടിപൊളി ഫീച്ചറുകളും. ഇങ്ങനെയൊരു സ്മാർട്ഫോൺ നോക്കുന്നവർക്ക് Nothing Phone (3a) Pro ഇതാ വിചാരിച്ച വിലയിലെത്തി. വൺപ്ലസ്, റെഡ്മി, റിയൽമി തുടങ്ങിയ ബ്രാൻഡുകളുടെ ജനപ്രിയ മോഡലുകളിൽ നിന്നുള്ള എതിരാളിയാണ് ഈ നതിങ് സ്മാർട്ഫോൺ. ഇതിൽ ക്യാമറ മൊഡ്യൂളിനെ ചുറ്റിപ്പറ്റി ഗ്ലിഫ് ഇന്റർഫേസ് ഉണ്ട്. LED ഫ്ലാഷോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവും വളരെ ആകർഷകമായ ഡിസൈനുമാണ് ഫോണിനുള്ളത്. നതിങ് ഫോൺ 3എയുടെ ഓഫറും സ്പെസിഫിക്കേഷനും നോക്കാം.
ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ഫ്ലിപ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് സെയിലും തകൃതിയായി നടക്കുകയാണ്. ഫ്ലിപ്കാർട്ട് ഈ നതിങ് ഫോണിന് വില കുറച്ചിരുന്നു. ഇപ്പോഴിതാ ആമസോൺ അതിനേക്കാൾ ഗംഭീര ഡിസ്കൌണ്ട് സ്മാർട്ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നു.
നതിങ് ഫോൺ 3എ പ്രോ സ്മാർട്ഫോൺ 29,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. 27,999 രൂപയ്ക്ക് ഇത് ഫ്ലിപ്കാർട്ടിൽ വിൽക്കുമ്പോഴും ആമസോണിൽ ഇതിനേക്കാൾ വിലക്കുറവുണ്ട്. എന്നുവച്ചാൽ ഫോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വില 26,220 രൂപ മാത്രമാണ്. 8GB റാമും 128ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ ഓഫറാണിത്. SBI ക്രെഡിറ്റ് കാർഡിലൂടെ 1250 രൂപ വരെ ഡിസ്കൌണ്ട് ലഭിക്കുന്നു. ഇങ്ങനെ 25000 രൂപയ്ക്ക് അകത്ത് നിങ്ങൾക്ക് സ്റ്റൈലിഷ് ഫോൺ സ്വന്തമാക്കാം. ഈ നതിങ് ഫോൺ 3എയ്ക്ക് 1,271 രൂപയുടെ ഇഎംഐ ഡീലും ആമസോൺ തരുന്നു.
അത്യാവശ്യം നല്ല മോഡലിലുള്ള പഴയ ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ, 24,400 രൂപയുടെ എക്സ്ചേഞ്ച് ഡീൽ ലഭിക്കും. ആമസോണിൽ നിന്ന് വാങ്ങുമ്പോൾ 10 ദിവസത്തെ സർവ്വീസ് റീപ്ലേയ്സ്മെന്റും ലഭിക്കുന്നുണ്ട്.
നത്തിംഗ് ഫോൺ 3a പ്രോ 6.77 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിൽ ഫ്ലൂയിഡ് സ്ക്രോളിംഗിനുള്ള അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കുന്നു. ഇതിന്റെ സ്ക്രീനിന് 1,000Hz ടച്ച് സാമ്പിൾ റേറ്റുണ്ട്. വീഡിയോകൾ കാണുന്നതിനും, വെബ് ബ്രൗസ് ചെയ്യുന്നതിനും, സോഷ്യൽ മീഡിയ ആപ്പുകളിലൂടെ നാവിഗേറ്റ് ചെയ്യുന്നതിനും 120Hz AMOLED ഡിസ്‌പ്ലേ മികച്ചതാണ്. HDR വീഡിയോ ക്വാളിറ്റിയിൽ എന്നാൽ നെറ്റ്ഫ്ലിക്സ് ആസ്വദിക്കാനാകില്ല.
4nm സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ക്വാൽകോം സ്നാപ്ഡ്രാഗൺ 7s Gen 3 CPU ആണ് ഫോണിൽ കൊടുത്തിരിക്കുന്നത്. ഇത് 2.5 GHz വരെ വേഗതയിൽ പെർഫോമൻസ് തരുന്നു. 12GB വരെ LPDDR4X റാമും 256GB വരെ UFS UFS2.2 സ്റ്റോറേജും നതിങ് ഫോൺ സപ്പോർട്ട് ചെയ്യുന്നു.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നതിങ് OS 3.1 ആണ് ഫോണിലെ സോഫ്റ്റ് വെയർ. മൂന്ന് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റും, ആറ് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റും ഇതിൽ ലഭിക്കുന്നു.
നതിങ്ങിന്റെ 3എ പ്രോയിലെ മറ്റൊരു സവിശേഷത ഡെഡിക്കേറ്റഡ് ബട്ടണായ എസൻഷ്യൽ കീയാണ്. നിങ്ങൾ ഒരിക്കൽ ബട്ടൺ അമർത്തിയാൽ, ഒരു സ്ക്രീൻഷോട്ട് എടുക്കുന്നു. സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട വോയ്‌സ് അല്ലെങ്കിൽ ടെക്സ്റ്റ് നോട്ട് ഫോണിൽ സേവ് ചെയ്യാൻ ഇതിലൂടെ സാധിക്കും.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഫോണിലെ പിൻവശത്ത് മൂന്ന് സെൻസറുകളാണുള്ളത്. OIS, EIS സപ്പോർട്ടുള്ള 50MP സാംസങ് മെയിൻ സെൻസർ ഇതിലുണ്ട്. 50MP സോണി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. മൂന്നാമത്തേത് 8MP സോണി അൾട്രാ-വൈഡ് ക്യാമറയാണ്. ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP സെൽഫി ക്യാമറയുമുണ്ട്. 5000 mAh പവറുള്ള ബാറ്ററിയാണ് ഈ നതിങ് ഫോണിലുള്ളത്.
GST Saving Included: കേന്ദ്ര സർക്കാർ ജിഎസ്ടി നിരക്കുകളിൽ മാറ്റം വരുത്തി. ടിവി ഉൾപ്പെടെ നിരവധി ഗാഡ്‌ജെറ്റുകൾക്ക് വില കുറഞ്ഞു. പുതിയ ജിഎസ്ടി നിയമം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്നു. ആമസോൺ വഴി വാങ്ങുന്നവർക്ക് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലും ഈ ജിഎസ്ടി നിരക്കുകൾ ബാധകമാണ്. സെയിൽ മാമാങ്കത്തിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ ജിഎസ്ടി നിരക്കുകളിൽ ലഭ്യമാകും. എന്നുവച്ചാൽ 28% ന് പകരം 18% ജിഎസ്ടിയിൽ നിങ്ങൾക്ക് പർച്ചേസ് നടത്താം.
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.
Also Read: ഈ ദിവസം എത്തുന്നു BSNL 4G; ജിയോ, എയർടെൽ, വിഐ സ്തംഭിച്ച് പോയി! തീയതി അറിയാം