Motorola Edge 60 Stylus
50 MP Sony ക്യാമറ Moto Edge 60 Stylus വിൽപ്പന ഇന്ന് തുടങ്ങുന്നു. 22999 രൂപ വില വരുന്ന സ്മാർട്ഫോണാണ് മോട്ടറോളയുടെ സ്റ്റൈലസ്. ഈ വില റേഞ്ചിൽ സ്റ്റൈലസുമായി വരുന്ന ആദ്യ ഫോണാണിത്. എന്നുവച്ചാൽ സ്റ്റൈലസുള്ള ഏറ്റവും വിലകുറഞ്ഞ ഫോണുകളിൽ ഒന്നാണ് മോട്ടറോള എഡ്ജ് 60 സ്റ്റൈലസ്.
OIS സപ്പോർട്ടുള്ള 50 MP സോണി LYTIA 700C സെൻസറാണ് ഇതിലുള്ളത്. 13 എംപി ലെൻസ് അൾട്രാവൈഡ് ക്യാമറയും, മാക്രോ സെൻസറും നൽകുന്നുണ്ട്. മോഷൻ ബ്ലർ കൺട്രോളും മാജിക് ഇറേസറും ക്യാമറയിൽ ലഭിക്കും.
ക്വാഡ് പിക്സൽ ടെക്നോളജിയുള്ള 32 എംപി ഫ്രണ്ട് ക്യാമറയാണ് ഫോണിലുള്ളത്. പകലും രാത്രിയും മികച്ച രീതിയിൽ സെൽഫിയടുക്കാൻ സഹായിക്കുന്നു. പോർട്രെയിറ്റ് മോഡും ഇതിനുണ്ട്.
1220p റെസല്യൂഷനും 3000 nits ബ്രൈറ്റ്‌നെസ്സുമുള്ള ഫോണാണിത്. ഈ മോട്ടോ ഫോണിന് 6.7 ഇഞ്ച് pOLED ഡിസ്‌പ്ലേയാണുള്ളത്. 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു.
മൾട്ടി ടാസ്കിങ്ങിന് ബെസ്റ്റ് പെർഫോമൻസ്
Snapdragon 7s Gen 2 ആണ് മോട്ടറോള ഫോണിലെ പ്രോസസർ. മൾട്ടി ടാസ്കിങ്ങിനും ഗെയിമിങ്ങിനുമെല്ലാം ഇത് മികച്ചതാണ്.
3.5mm ഓഡിയോ ജാക്കുള്ള സ്മാർട്ഫോണാണ് മോട്ടോ എഡ്ജ് 60 സ്റ്റൈലസ്. MIL-810 സ്റ്റാൻഡേർഡിലാണ് ഇത് നിർമിച്ചിട്ടുള്ളത്. IP68 റേറ്റിങ്ങും സ്മാർട്ഫോണിനുണ്ട്. വീഗൻ ലെതർ ഫിനിഷിൽ പാന്റോൺ കളറിലാണ് മോട്ടറോള ഫോൺ പുറത്തിറക്കിയത്. ഇതിന് Dolby Atmos സപ്പോർട്ടും ഓഡിയോ ഔട്ട്പുട്ടിനായി ലഭിക്കുന്നു.
Also Read: 22999 രൂപ മാത്രം! ബിൽട്ട് ഇൻ സ്റ്റൈലസുള്ള സ്റ്റൈലൻ Motorola Edge ഫോണെത്തി!
മോട്ടറോള എഡ്ജ് 60 Stylus 8GB + 256GB കോൺഫിഗറേഷനിലാണ് പുറത്തിറക്കിയത്. 256ജിബി ഫോണിന് 22,999 രൂപയാകുന്നു. പാന്റോൺ ജിബ്രാൾട്ടർ സീ, പാന്റോൺ സർഫ് ദ വെബ് കളർ വേരിയന്റുകളാണ് ഫോണിനുള്ളത്.
ഫ്ലിപ്കാർട്ട് വഴി ഫോൺ പർച്ചേസ് ചെയ്യാം. 22,999 രൂപയാണ് യഥാർഥ വിലയെങ്കിലും ആദ്യ സെയിലിൽ മാത്രമാണ് 21999 രൂപയ്ക്ക് വിൽക്കുന്നത്. ആദ്യ സെയിലിൽ Axis ബാങ്ക് കാർഡിനും IDFC കാർഡിനും 1000 രൂപ ഇളവ് നേടാം. എക്സ്ചേഞ്ച് ഓഫറായും 1000 രൂപ കിഴിവുണ്ട്.