50MP Sony ക്യാമറ Lava Blaze AMOLED 2 5G ഇന്ത്യയിൽ പുറത്തിറങ്ങി. 5,000mAh പവറുള്ള ലാവ ബ്ലേസ് അമോലെഡ് 2 സ്മാർട്ഫോണാണിത്. IP64 റേറ്റിങ്ങും, ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറുമാണ് ലാവയുടെ പുതിയ സ്മാർട്ഫോണിലുള്ളത്. ഫോണിന്റെ വിലയും ഫീച്ചറുകളും വിൽപ്പന വിവരങ്ങളും നോക്കാം.
ഓഗസ്റ്റ് 16-ന് സ്മാർട്ഫോണിന്റെ വിൽപ്പനയും ആരംഭിച്ചു. ആമസോൺ വഴിയാണ് സെയിൽ.
ലാവ ബ്ലേസ് അമോലെഡ് 2 5G ഒരൊറ്റ സ്റ്റോറേജിലുള്ള ഫോണാണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 13,499 രൂപയാണ് വിലയാകുന്നത്. ഇതിൽ ലാവ ഡോർസ്റ്റെപ്പ് ആഫ്റ്റർ സെയിൽസ് സേവനം കൂടി കമ്പനി തരുന്നു. മിഡ് നൈറ്റ് ബ്ലാക്ക്, ഫെദർ വൈറ്റ് കളറുകളിൽ ലാവ ബ്ലേസ് അമോലെഡ് 2 ലഭ്യമാകും.
ലാവ ബ്ലേസ് അമോലെഡ് 2 5ജി ഫോണിന് 6.67 ഇഞ്ച് FHD+ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഇതിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. 50MP സോണി IMX752 പ്രൈമറി ക്യാമറയും എൽഇഡി ഫ്ലാഷും ഫോണിലുണ്ട്. ഇതിൽ സെൽഫികൾക്കായി മുൻവശത്ത് 8MP സെൻസറും കൊടുത്തിരിക്കുന്നു.
6 ജിബി വരെ LPDDR5 റാമും 128 ജിബി UFS 3.1 ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 7060 SoC പ്രോസസറാണുള്ളത്. ഈ ഫോണിൽ ആൻഡ്രോയിഡ് 15 ഒഎസ്സാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 16-ലേക്കുള്ള ഒരു പ്രധാന ആൻഡ്രോയിഡ് അപ്‌ഗ്രേഡ് ലാവ തരുന്നുണ്ട്. അതുപോലെ രണ്ട് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഇതിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000mAh ബാറ്ററി കൊടുത്തിരിക്കുന്നു. 174 ഗ്രാം ഭാരവും, 7.55mm കനവുമുള്ള സ്മാർട്ഫോണാണിത്. ഫോണിന്റെ ഡിസ്‌പ്ലേയിൽ ഫിംഗർപ്രിന്റ് സെൻസറും IP64 റേറ്റിങ്ങുമുണ്ട്. ഇതിൽ സ്റ്റീരിയോ സ്പീക്കറുകളും തെർമൽ മാനേജ്‌മെന്റിനായി ഒരു കൂളിംഗ് ചേമ്പറും കൊടുത്തിട്ടുണ്ട്.
മികച്ച പെർഫോമൻസ്, വലിയ ബാറ്ററി, ക്ലീൻ ആൻഡ്രോയിഡ് എക്സ്പീരിയൻസ് തരുന്ന മോട്ടോ G54 5ജിയ്ക്ക് പകരക്കാരനാണ് ലാവയുടെ പുതിയ സെറ്റ്. റെഡ്മി നോട്ട് 13 5G, റിയൽമി 12x 5G തുടങ്ങിയ ഫോണുകളോടും ലാവ ബ്ലേസ് അമോലെഡ് 2 5G മത്സരിക്കും.
Also Read: 200MP ക്വാഡ് ക്യാമറ 256GB Samsung S24 Ultra 5G 80000 രൂപയ്ക്ക്! Special Offer