Motorola Edge 50 Pro 5G Phone Price drop over Rs 9000 cheaper launch price
നല്ല കിണ്ണം കാച്ചിയ സ്റ്റൈലൻ സ്മാർട്ട് ഫോൺ. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്മാർട്ഫോൺ ബ്രാൻഡിൽ നിന്നും ഒന്നാന്തരം ഓഫർ വന്നിരിക്കുന്നു. 256 GB സ്റ്റോറേജുള്ള Motorola ഫോൺ വലിയ കിഴിവിൽ വാങ്ങാം. ഇതിനായി Amazon മാത്രം ഒരു സ്പെഷ്യൽ ഡീൽ പ്രഖ്യാപിച്ചു. ഫ്ലിപ്കാർട്ടോ മറ്റ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളോ നൽകാത്ത, കിടിലൻ ഓഫറാണിത്.
41,999 രൂപ വിലയാകുന്ന സ്മാർട്ട് ഫോൺ ആണ് മോട്ടറോളയുടെ എഡ്ജ് 50 പ്രോ. ഇതിന് ആമസോൺ 45 ശതമാനം വിലക്കിഴിവ് അനുവദിച്ചിരിക്കുന്നു. 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഹൈ വേരിയന്റ് തന്നെയാണ് ഫോൺ.
ഫ്ലിപ്കാർട്ടിൽ നിലവിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 29,999 രൂപയ്ക്കാണ്. എന്നാൽ ആമസോൺ 22,929 രൂപയ്ക്ക് വിൽക്കുന്നു. ഇത് ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡോ, എക്സ്ചേഞ്ച് ഡീലോ ചേർക്കാത്ത ഓഫറാണ്. ഇനി കൂടുതൽ ലാഭത്തിന് ബാങ്ക് ഓഫറുകൾ വിനിയോഗിക്കാം. ആക്സിസ്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ 1500 രൂപയുടെ ഇളവ് ലഭിക്കുന്നു. ഇങ്ങനെ 21000 രൂപയ്ക്ക് മോട്ടറോള ലഭിക്കും.
മോട്ടോ എഡ്ജ് 50 പ്രോയ്ക്ക് 21,400 രൂപയുടെ എക്സ്ചേഞ്ച് ഓഫറുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ 1,112 രൂപയുടെ ഇഎംഐ ഓഫറും പ്രയോജനപ്പെടുത്താം.
എഡ്ജ് 50 പ്രോയിൽ 6.7 ഇഞ്ച് കർവ്ഡ് പിഒഎൽഇഡി ഡിസ്‌പ്ലേയുണ്ട്. 1.5K റെസല്യൂഷൻ, 144Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന ഫോണാണിത്. ഇതിന് 2,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് കൊടുത്തിട്ടുണ്ട്. സ്മാർട്ട് ഫോൺ ഡിസ്പ്ലേ HDR10+ സപ്പോർട്ട് ചെയ്യുന്നു.
മോട്ടറോള എഡ്ജ് 50 പ്രോയിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റാണ് കൊടുത്തിട്ടുള്ളത്. ഇത് 125W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഹാൻഡ്സെറ്റിൽ 4,500 എംഎഎച്ച് ബാറ്ററിയാണുള്ളത്.
Also Read: 625W Dolby Audio Soundbar 78 ശതമാനം കുറഞ്ഞ വിലയിൽ വാങ്ങിക്കാം
ഫോട്ടോഗ്രാഫിയിലും മികച്ച സ്മാർട്ഫോണാണ് മോട്ടറോള എഡ്ജ് 50 പ്രോ. ഫോണിന് പിൻവശത്ത് ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണുള്ളത്. ഈ ഫോണിൽ OIS പിന്തുണയ്ക്കുന്ന 50MP പ്രൈമറി ക്യാമറയുണ്ട്.
13 എംപി അൾട്രാ-വൈഡ് ക്യാമറയും ഇതിലുണ്ട്. മൂന്നാമതായി 3x ഒപ്റ്റിക്കൽ സൂം പിന്തുണയ്ക്കുന്ന 10 എംപി ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, മുൻവശത്ത് 50MP ക്യാമറയുമുണ്ട്.