samsung s24 fe below 34000 rs in limited time offer
SAMSUNG S24 FE 34000 രൂപയ്ക്ക് താഴെ വാങ്ങാൻ സുവർണാവസരം. 50MP മെയിൻ സെൻസറുള്ള Triple ക്യാമറ സ്മാർട്ഫോണിന് ഗംഭീര കിഴിവ് പ്രഖ്യാപിച്ചു. സാംസങ്ങിന്റെ എസ്24 സീരീസിലെത്തിയെ ഫാൻ എഡിഷനാണ് Samsung Galaxy S24 FE 5G. ക്യാമറയിൽ സാംസങ് വിശ്വാസം കൈവിടാതെ മികച്ച പെർഫോമൻസ് തരുന്നു. ബാറ്ററിയിലും ഡിസ്പ്ലേയിലും സ്റ്റൈലിഷ് ഡിസൈനിലും ഇത് വിപണി ശ്രദ്ധ പിടിച്ചുപറ്റി. സാംസങ്ങിന്റെ S24 FE എഡിഷന് ലഭിക്കുന്ന ഈ പരിമിതകാല ഓഫറെന്തെന്ന് നോക്കാം.
8ജിബി, 128ജിബി സ്റ്റോറേജുള്ള സാംസങ് ഗാലക്സി എസ്24 എഫ്ഇ ഫോണിനാണ് ഓഫർ. 59,999 രൂപ വിലയുള്ള ഫോണിന് 42 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. 34,999 രൂപയ്ക്കാണ് ഫോൺ ആമസോണിൽ വിൽക്കുന്നത്.
ആക്സിസ് ബാങ്ക് കാർഡുകൾക്ക് 1250 രൂപ വരെ കിഴിവുണ്ട്. ഇങ്ങനെ 33,749 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. ആമസോൺ പേ ഐസിഐസിഐ കാർഡിലൂടെ 1,575.94 രൂപയ്ക്ക് നോ-കോസ്റ്റ് ഇഎംഐ ഡീൽ ലഭിക്കും. 1,697 രൂപയുടെ ഇഎംഐ ഓഫറും സാംസങ് ഗാലക്സി എസ്24 എഫ്ഇ സ്മാർട്ഫോണിന് കിട്ടും.
എക്സ്ചേഞ്ചിലൂടെ സ്മാർട്ഫോൺ വാങ്ങുകയാണെങ്കിൽ ഇതിന് പുറമെ അഡീഷണലായി 2000 രൂപ കിഴിവ് കൂടി നേടാം.
6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ഫോണിനുള്ളത്. സാംസങ് ഗാലക്സി എസ്24 FE സ്ലീക്ക് അലുമിനിയം ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നത്. എക്‌സിനോസ് 2400e ചിപ്‌സെറ്റിൽ ഇത് പ്രവർത്തിക്കുന്നു. ഗാലക്സി സ്മാർട്ഫോണിന്റെ ഡിസ്പ്ലേയ്ക്ക് ഗോറില്ല ഗ്ലാസ് Victus+ പ്രൊട്ടക്ഷനുമുണ്ട്. അലൂമിനിയം ഫ്രെയിമിനൊപ്പം ഇത് ഫോണിന്റെ മുൻവശത്തും, പിൻവശത്തും കൊടുത്തിരിക്കുന്നു. അതിനാൽ ഫോൺ താഴെ വീണാലും വലിയ പ്രശ്നം വരില്ല.
50MP മെയിൻ സെൻസറുള്ള ക്യാമറയാണ് സാംസങ് ഗാലക്സി എസ്24 എഫ്ഇയിലുള്ളത്. 8MP ടെലിഫോട്ടോ ലെൻസും, 12MP അൾട്രാ-വൈഡ് സെൻസറും സ്മാർട്ഫോണിലുണ്ട്. ട്രിപ്പിൾ റിയർ ക്യാമറയ്ക്ക് പുറമെ 10MP ഫ്രണ്ട് ക്യാമറയും ഗാലക്സി എസ്24 ഫാൻ എഡിഷനിൽ കൊടുത്തിരിക്കുന്നു.
ഇതിൽ ഗാലക്സി എഐ ഫോട്ടോ എഡിറ്റിങ് ഫീച്ചറുകളും ലഭ്യമാണ്. One UI 7 സോഫ്റ്റ് വെയർ അപ്ഡേറ്റും ഗാലക്സി എസ്24 ഫാൻ എഡിഷനിലുണ്ട്. 7 വർഷത്തെ ഒഎസ് അപ്ഡേറ്റ് കമ്പനി വാഗ്ദാനം ചെയ്യുന്നു.
4,700mAh ബാറ്ററിയുള്ള സ്മാർട്ഫോണാണിത്. ഈ കരുത്തൻ ബാറ്ററി ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 28 മണിക്കൂർ വരെ വീഡിയോ പ്ലേബാക്കും ഇതിൽ ഉറപ്പിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. IP68 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിങ്ങുള്ള സ്മാർട്ഫോണാണ് ഗാലക്സി എസ്24 എഫ്ഇ.
Also Read: Samsung Galaxy S24 5G ബാങ്ക് ഓഫറുകളൊന്നുമില്ലാതെ 43000 രൂപയ്ക്ക്! Limited Time Offer കൈവിടണ്ട…