Best Deal: 50 MP Leica ട്രിപ്പിൾ ക്യാമറ Xiaomi 14 Civi പകുതി വിലയ്ക്ക്, അത്യുഗ്രൻ ഓഫറിൽ!

Updated on 27-Dec-2025

8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള Xiaomi 14 Civi കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 50 MP Leica ട്രിപ്പിൾ ക്യാമറയുള്ള സ്മാർട്ട് ഫോൺ ആണിത്. Amazon സ്മാർട്ട് ഫോണിന് അതിഗംഭീരമായ ഡീൽ പ്രഖ്യാപിച്ചിരിക്കുന്നു. ഇത് പരിമിതകാല ഡീലാണ്.

Xiaomi 14 Civi Discount Price on Amazon

50MP ടെലിഫോട്ടോ ക്യാമറയുള്ള ഷവോമി 14 സിവി കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ആമസോണിൽ ഇതിന് പരിമിതകാല ഓഫറിലാണ് വിൽക്കുന്നത്. 54,999 രൂപയാണ് 8ജിബി, 256ജിബി സ്റ്റോറേജ് ഹാൻഡ്സെറ്റിന്റെ വില.

ആമസോൺ ഇതിന് 51 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് അനുവദിച്ചു. ഇങ്ങനെ നിങ്ങൾക്ക് ഷവോമി ഹാൻഡ്സെറ്റ് കീശ കീറാതെ പർച്ചേസ് ചെയ്യാം. 26,999 രൂപയാണ് ആമസോണിലെ വില. ക്രൂയിസ് ബ്ലൂ, മാച്ച ഗ്രീൻ, ഷാഡോ ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. 256ജിബി വേരിയന്റിന്റെ മൂന്ന് കളറിനും ഓഫർ ലഭ്യമാണ്.

28,965 രൂപയാണ് ഇതേ വേരിയന്റിന് ഫ്ലിപ്കാർട്ടിൽ വില. എന്നാൽ ആമസോണിൽ സ്മാർട്ട് ഫോണിന് അത്യാകർഷകമായ കിഴിവാണ് ലഭിക്കുന്നത്. DBS പോലുള്ള ബാങ്കുകളിലൂടെ 1500 രൂപയുടെ അധിക കിഴിവും നേടാം.

ഇങ്ങനെ 25000 രൂപയ്ക്ക് ഷവോമി 14 സിവി പർച്ചേസ് ചെയ്യാം. 1000 രൂപയുടെ എക്സ്ചേഞ്ച് ഡീലിലൂടെ വേണമെങ്കിൽ കൂടുതൽ ലാഭമുണ്ടാക്കാം. 1,296 രൂപയുടെ ഇഎംഐ ഓഫറും സ്മാർട്ട് ഫോണിന് അനുവദിച്ചിട്ടുണ്ട്.

ഷവോമി 14 സിവി സ്പെസിഫിക്കേഷൻസ്

ഇത് ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് സെറ്റാണ്. 6.55 ഇഞ്ച് വലിപ്പമുള്ള 1.5K റെസല്യൂഷൻ ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഫോണിന്റെ സ്ക്രീനിന് 120Hz LTPO AMOLED ഡിസ്‌പ്ലേയുണ്ട്. ഇത് 67W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു.

Also Read: Extra Bonus: ഈ BSNL പ്ലാനിൽ ഇനി എക്സട്രാ ഡാറ്റ, പിന്നെ ലോക്കൽ, STD കോളുകൾ അൺലിമിറ്റഡും

ഹാൻഡ്സെറ്റിന് പിൻവശത്ത് മൂന്ന് സെൻസറുകളുണ്ട്. Leica-യുമായി സഹകരിച്ചുള്ള ട്രിപ്പിൾ റിയർ സെൻസറാണ് ഇതിൽ നൽകിയിരിക്കുന്നത്. 50MP പ്രൈമറി ക്യാമറയും, 50MP ടെലിഫോട്ടോ ലെൻസും, 12MP അൾട്രാ വൈഡ് ക്യാമറയും ഇതിലുണ്ട്. സ്മാർട്ട് ഫോണിന്റെ മറ്റൊരു ഹൈലൈറ്റ് ഇതിലെ ഡ്യുവൽ ഫ്രണ്ട് ക്യാമറയാണ്. ഡ്യുവൽ 32-മെഗാപിക്സൽ സെൻസറാണ് ഹാൻഡ്സെറ്റിന് മുൻവശത്തുള്ളത്.

ഷവോമിയുടെ HyperOS ആൻഡ്രോയിഡ് 14 സോഫ്റ്റ് വെയറാണ് ഇതിലുള്ളത്.
ഈ ഫോണിൽ മുൻനിര സ്നാപ്ഡ്രാഗൺ 8s Gen 3 4nm പ്രോസസർ നൽകിയിട്ടുണ്ട്. വേഗതയേറിയ UFS 4.0 സ്റ്റോറേജും LPDDR5X റാമും ഈ പ്രോസസറുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു.

ഈ ഫ്ലാഗ്ഷിപ്പ് ഫോണിൽ 67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന പവർഫുൾ ബാറ്ററിയാണുള്ളത്. അതായത് 4700 mAh ന്റെ ബാറ്ററിയാണ് ഹാൻഡ്സെറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :