50MP Front ക്യാമറ, 50MP ട്രിപ്പിൾ ക്യാമറയുള്ള Vivo സ്റ്റൈലിഷ് സ്മാർട്ഫോൺ ഇപ്പോൾ വാങ്ങിയാൽ ലാഭം!

Updated on 03-Nov-2025

Flipkart സ്മാർട്ഫോണുകൾക്കായി കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച ക്യാമറ, ബാറ്ററി, സ്റ്റൈലിഷ് ഡിസൈനുള്ള വിവോ 5ജി ഫോണുകളും ലാഭത്തിൽ പർച്ചേസ് ചെയ്യാം. 8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് ഡീൽ പ്രഖ്യാപിച്ചു. Vivo V60 5G നിങ്ങൾക്ക് 30000 രൂപ റേഞ്ചിൽ വാങ്ങാം. ഓഫറിനെ കുറിച്ച് വിശദമായി അറിയണോ? എങ്ങനെ ലാഭത്തിൽ വിവോ വി60 5ജി വാങ്ങിക്കാമെന്ന് നോക്കാം.

Vivo V60 5G Discount Price on Flipkart

8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള വിവോ ഹാൻഡ്സെറ്റിനാണ് ഓഫർ. ഫ്ലിപ്കാർട്ട് ഈ സ്മാർട്ഫോണിന് 19 ശതമാനം ഫ്ലാറ്റ് ഇളവ് പ്രഖ്യാപിച്ചു. 43,999 രൂപയാണ് ഇതിന്റെ വിപണി വില.

എന്നാൽ ഈ ഫോൺ ഫ്ലിപ്കാർട്ട് സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 5000 രൂപ കിഴിവിലാണ്. 256ജിബി ഹാൻഡ്സെറ്റ് 38,999 രൂപയ്ക്ക് വാങ്ങിക്കാം. ഫ്ലിപ്കാർട്ട് ആക്സിസ്, ഫ്ലിപ്കാർട്ട് ബജാജ് കാർഡുകളിലൂടെ അധിക ഡിസ്കൌണ്ട് ലഭിക്കുന്നു. ഇങ്ങനെ വിവോ വി60 5ജി കൂടുതൽ ലാഭത്തിൽ വാങ്ങാം. നിങ്ങൾക്ക് 30250 രൂപയ്ക്കും സ്മാർട്ഫോൺ പർച്ചേസ് ചെയ്യാം. ഇതിന് എക്സ്ചേഞ്ച് ഓഫർ സ്വന്തമാക്കിയാൽ മതി.

വിവോ വി60 5ജി നിങ്ങൾക്ക് ഇഎംഐ, നോ-കോസ്റ്റ് ഇഎംഐയിലും വാങ്ങാം. 6,500 രൂപയാണ് നോ-കോസ്റ്റ് ഇഎംഐ ഡീൽ. 24 മാസത്തേക്ക് 1910 രൂപയുടെ ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് തരുന്നു.

വിവോ വി60 5ജി സ്പെസിഫിക്കേഷൻ എന്തെല്ലാം?

വിവോ വി60 5ജിയ്ക്ക് 6.77 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണുള്ളത്. ഇതിന് HDR10+ സപ്പോർട്ടും 120Hz റിഫ്രഷ് റേറ്റും ഹാൻഡ്സെറ്റിലുണ്ടാകും. ഇതിന് 5000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുണ്ട്. സൂര്യപ്രകാശത്തിൽ പോലും മികച്ച കാഴ്ച ഇങ്ങനെ ലഭിക്കുന്നതാണ്. ഫോണിൽ ഷോട്ട് സെൻസേഷൻ കോർ പ്രൊട്ടക്ഷൻ ഉള്ളതിനാൽ പോറലുകളെ പ്രതിരോധിക്കുന്നു.

4nm സാങ്കേതികവിദ്യയിൽ നിർമ്മിച്ച ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് ഇതിലുണ്ട്. ഗെയിമിംഗിലും മൾട്ടിടാസ്കിംഗിലും അഡ്രിനോ 722 ജിപിയു സുഗമമായ പെർഫോമൻസ് തരുന്നു.

Also Read: 26000 രൂപ ഡിസ്കൗണ്ടിൽ 50MP Triple ക്യാമറ Samsung Galaxy S24 സ്പെഷ്യൽ സ്മാർട്ഫോൺ വാങ്ങിക്കാം

ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുന്ന വിവോ വി60 ഫൺടച്ച് ഒഎസ് 15-ൽ പ്രവർത്തിക്കുന്നു. വിവോ സ്മാർട്ഫോൺ IP68, IP69 റേറ്റിംഗുള്ള ഫോണാണ്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ഫോൺ ഇങ്ങനെ പ്രൊട്ടക്റ്റ് ചെയ്യാം. വിവോ വി60 5ജിയുടെ ഡിസൈൻ വളരെ പ്രീമിയവും സ്ലീക്ക് ഡിസൈനുമുള്ള ഫോണാണ്. ഗ്ലാസ് ഫ്രണ്ട്, ബാക്ക് എന്നിവ ഹാൻഡ്സെറ്റിന് മികച്ച ഫിനിഷ് നൽകുന്നു.

വിവോ വി60 ട്രിപ്പിൾ റിയർ ക്യാമറയും, മികവുറ്റ സെൽഫി ക്യാമറയുമുള്ള ഫോണാണ്. ഇതിൽ 50MP മെയിൻ സെൻസറുണ്ട്. പോരാഞ്ഞിട്ട് 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. സ്മാർട്ഫോൺ 8MP അൾട്രാ-വൈഡ് ലെൻസ് കൂടി ചേർന്ന ക്യാമറ യൂണിറ്റാണ്.

Zeiss ഒപ്റ്റിക്‌സും OIS സപ്പോർട്ടുമുള്ള ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. സെൽഫികൾക്കായി 50MP ഫ്രണ്ട് ക്യാമറയുമുണ്ട്. ഈ ഫ്രണ്ട് സെൻസർ 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :